Webdunia - Bharat's app for daily news and videos

Install App

Thiruvananthapuram Lok Sabha Seat Win Prediction: തരൂരിന് അത്ര ഈസിയല്ല ! തിരുവനന്തപുരത്തെ സാധ്യതകള്‍ ഇങ്ങനെ

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും

WEBDUNIA
വെള്ളി, 12 ഏപ്രില്‍ 2024 (09:44 IST)
Thiruvananthapuram Lok Sabha Seat Result 2024

Thiruvananthapuram Lok Sabha Seat Win Prediction: ശക്തമായ ത്രികോണ മത്സരം നടക്കുന്ന ലോക്‌സഭാ മണ്ഡലമാണ് തിരുവനന്തപുരം. 2009 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസിന്റെ ശശി തരൂരാണ്. ഇത്തവണയും തരൂര്‍ ജനവിധി തേടുന്നുണ്ട്. എല്‍ഡിഎഫിനായി മത്സരിക്കുന്നത് തിരുവനന്തപുരത്തെ മുന്‍ എംപി കൂടിയായ പന്ന്യന്‍ രവീന്ദ്രന്‍. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആണ് ബിജെപി സ്ഥാനാര്‍ഥി. 
 
ഈ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സംഭവിക്കാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട ഏഴ് കാര്യങ്ങളാണ് ഇവിടെ പ്രവചിക്കുന്നത് 
 
1. 2019 ല്‍ നാല് ലക്ഷത്തിലേറെ വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തിയ ശശി തരൂരിന് തന്നെയാണ് ഇത്തവണയും ജയസാധ്യത
 
2. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തരൂരിന്റെ ഭൂരിപക്ഷം ഒരു ലക്ഷത്തിനടുത്താണ്. എന്നാല്‍ ഇത്തവണ ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തും. 20,000 ത്തില്‍ താഴെയായിരിക്കും തരൂരിന്റെ ഭൂരിപക്ഷം. 
 
3. എല്‍ഡിഎഫിന്റെ വോട്ട് ബാങ്ക് മെച്ചപ്പെടും. 2005 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍ നേടിയ 3,90,324 വോട്ടുകളാണ് തിരുവനന്തപുരത്തെ എല്‍ഡിഎഫിന്റെ ഏറ്റവും ഉയര്‍ന്ന വോട്ട്. പിന്നീട് ഒരിക്കല്‍ പോലും എല്‍ഡിഎഫിന് മൂന്ന് ലക്ഷം വോട്ടുകള്‍ തിരുവനന്തപുരത്ത് ലഭിച്ചിട്ടില്ല. ഇത്തവണ മൂന്ന് ലക്ഷം വോട്ടുകള്‍ എല്‍ഡിഎഫ് നേടാന്‍ സാധ്യതയുണ്ട്. 
 
4. 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്തായ എല്‍ഡിഎഫ് ഇത്തവണ രണ്ടാം സ്ഥാനത്തെത്തും. 
 
5. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. 
 
6. ഇത്തവണ ബിജെപിക്ക് തിരുവവന്തപുരത്ത് നിന്ന് രണ്ടര ലക്ഷത്തില്‍ കുറവ് വോട്ടുകള്‍ മാത്രമേ ലഭിക്കൂ. കഴിഞ്ഞ തവണ 3,16,142 വോട്ടുകള്‍ ലഭിച്ചിരുന്നു. 
 
7. ഒരു നിയമസഭാ മണ്ഡലത്തില്‍ പോലും ഇത്തവണ ബിജെപി ഒന്നാം സ്ഥാനത്തെത്തില്ല. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടു ദിവസം ഹോട്ടലില്‍ താമസിപ്പിച്ചു; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Monsoon to hit Kerala: മേയ് 25 ഓടെ കാലവര്‍ഷം കേരളത്തില്‍; വടക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത

ഇസ്രയേലുമായുള്ള വ്യാപാര ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി യുകെ

അമ്മയുടെ മുന്നില്‍ വെച്ച് കാമുകന്‍ രണ്ടര വയസ്സുള്ള മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

വേടന്റെ പരിപാടിയിലുണ്ടായത് 1,75,552 രൂപയുടെ നാശനഷ്ടം, പൈസ തരണം, പട്ടികജാതി വികസന വകുപ്പിന് നഗരസഭയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments