Webdunia - Bharat's app for daily news and videos

Install App

'ഇനിയും തോല്‍ക്കാന്‍ താല്‍പര്യമില്ല'; കൊല്ലത്ത് മത്സരിക്കാന്‍ ബിജെപി നിര്‍ബന്ധിച്ചു, ഒഴിഞ്ഞുമാറി കുമ്മനം

മാത്രമല്ല തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കുമ്മനത്തിനു അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്

WEBDUNIA
ചൊവ്വ, 26 മാര്‍ച്ച് 2024 (10:11 IST)
ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തത് സ്വന്തം താല്‍പര്യ പ്രകാരം. കൊല്ലത്ത് സ്ഥാനാര്‍ഥിയാകാന്‍ ബിജെപി കേന്ദ്ര നേതൃത്വം അടക്കം കുമ്മനത്തോടു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു കുമ്മനം. തിരഞ്ഞെടുപ്പുകളിലെ തുടര്‍ തോല്‍വികളാണ് ഇത്തവണ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് കുമ്മനത്തെ പിന്‍തിരിപ്പിച്ചത്.

മാത്രമല്ല തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കുമ്മനത്തിനു അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ തിരുവനന്തപുരം സീറ്റ് തന്നെ വേണമെന്ന നിലപാടിലായിരുന്നു കുമ്മനം. ഈ സാധ്യത നഷ്ടമായതോടെയാണ് ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് കുമ്മനം എത്തിയത്. 
 
2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കുമ്മനം. മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ നേടിയ കുമ്മനം യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 99,989 വോട്ടുകള്‍ക്കാണ് തരൂര്‍ ജയിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല; സിനിമാ നടന്മാര്‍ക്കെതിരായി സമര്‍പ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിന്‍വലിക്കുന്നതായി നടി

'ഹമാസ് ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'; തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ ബെഞ്ചമിന്‍ നെതന്യാഹു

സ്വർണവില നാല് ദിവസത്തിനിടെ കൂടിയത് 2,320 രൂപ!

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

അടുത്ത ലേഖനം
Show comments