ശബരിമലയില്‍ തങ്ക സൂര്യോദയം

Webdunia
ചൊവ്വ, 9 ജനുവരി 2018 (17:20 IST)
ഏറ്റവും കൂടുതല്‍ ഭക്തര്‍ സന്ദര്‍ശനം നടത്തുന്ന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ശബരിമല. കോടിക്കണക്കിന് ഭക്തരാണ് ഇവിടെ ഓരോ വര്‍ഷവും എത്തുന്നത്. മക്കയിലെ ഹജ്ജ് കഴിഞ്ഞാല്‍ വാര്‍ഷിക തീര്‍ത്ഥാടനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ശബരിമല തീര്‍ഥാടനം. 
 
ഓരോ വര്‍ഷവും ശബരിമല സന്ദര്‍ശിക്കുന്നവരുടെ കണക്കുകള്‍ എടുത്താല്‍ അവിശ്വാസികള്‍ ഞെട്ടുമെന്ന് ഉറപ്പാണ്. കേരള തമിഴ്നാട് അതിര്‍ത്തിയിലെ സഹ്യപര്‍വ്വതനിരകളില്‍ ശബരിമല സ്ഥിതി ചെയ്യുന്നതു കൊണ്ട് തന്നെ മലയാളികളെ കൂടാതെ തമിഴ് ജനതകളും അയ്യപ്പനെ കാണാന്‍ എത്താറുണ്ട്. പതിനെട്ട് മലകളുടെ നടുവിലായി പൂങ്കാവനത്തിനകത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
 
ക്ഷേത്രത്തിന്‍റെ പടിഞ്ഞാറുഭാഗത്തായി വാവര്‍ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട സ്ഥലമാണ് വാവരുനട. മുസ്ലീമായ വാവര്‍ അയ്യപ്പന്‍റെ സുഹൃത്തായിരുന്നു. എല്ലാ മതത്തിലും പെട്ട ആളുകള്‍ക്കും ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്. ഹിന്ദുക്കളല്ലാത്ത വളരെയധികം ആളുകള്‍ ശബരിമല സന്ദര്‍ശിക്കാറുണ്ട്.
 
തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും 41 ദിവസത്തെ വ്രതം അനുഷ്ഠിക്കണം. ഈ സമയത്ത് രതിയില്‍ നിന്ന് വിട്ടു നില്‍ക്കുകയും മത്സ്യമാംസാ‍ഹാരങ്ങള്‍ വര്‍ജ്ജിക്കുകയും വേണം. ശരീരശുദ്ധി പാലിക്കുകയും കറുത്ത വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. ഇരുമുടിക്കെട്ടുമായി മാത്രമെ പതിനെട്ടാം പടി വഴി ക്ഷേത്രത്തില്‍ എത്തിച്ചേരാനാവൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Shivaratri Wishes in Malayalam: ശിവരാത്രി ആശംസകള്‍ മലയാളത്തില്‍

ചരിഞ്ഞു കിടന്നുറങ്ങുന്നവര്‍ക്ക് മറ്റുള്ളവരുമായി വേഗത്തില്‍ ബന്ധം സ്ഥാപിക്കാന്‍ സാധിക്കും!

ഇത്തരം ആളുകളുടെ പാദങ്ങള്‍ ഒരിക്കലും നമസ്‌കരിക്കരുത്!

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

അടുത്ത ലേഖനം
Show comments