Webdunia - Bharat's app for daily news and videos

Install App

കൊല നടക്കുന്നിടത്ത് സാക്ഷി പറയാന്‍ കവി എത്തില്ല: ഒഎന്‍വി

Webdunia
ബുധന്‍, 23 മെയ് 2012 (14:47 IST)
PRO
കൊല നടക്കുന്നയിടങ്ങളില്‍ സാക്ഷി പറയാന്‍ കവി എത്തണമെന്ന് പറയുന്നത് മൗഢ്യമാണെന്ന് കവി ഒ എന്‍ വി കുറുപ്പ്. ആരെയും ഭയമില്ലാത്ത അവസ്ഥയിലേക്ക് കവിത കവിയെ കൊണ്ടെത്തിക്കുന്നുവെന്നും ആരോപണങ്ങളിലുടെ വിജയം നേടാനാകുമെന്ന് കരുതുന്നവര്‍ ആ തെറ്റിദ്ധാരണ മാറ്റുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ടി പി ചന്ദ്രശേഖരന്‍ വധത്തേക്കുറിച്ച് ജ്ഞാനപീഠ ജേതാക്കളായ സാഹിത്യനായകര്‍ പോലും പ്രതികരണം നടത്താത്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഒ എന്‍ വി.

വാദിക്കുവേണ്ടിയോ പ്രതിക്കുവേണ്ടിയോ കോടതിയില്‍ സാക്ഷി പറയുന്നതുപോലെ കൊല നടക്കുന്നയിടങ്ങളില്‍ സാക്ഷി പറയാന്‍ കവി എത്തണമെന്ന് പറയുന്നത് മൗഢ്യമാണ്. കവിയെ കവിയായി കാണാന്‍ കഴിയാത്തവര്‍ക്കു മുന്നില്‍ കവിത ചൊല്ലാനാവില്ല. ഹത്യയെക്കാള്‍ ക്രൂരമാണ് വ്യക്തിഹത്യയെന്നും സര്‍ക്കാര്‍ പത്രക്കുറിപ്പ് ഇറക്കുന്നതുപോലെ കവിക്ക് പ്രതികരിക്കാനാകില്ലെന്നും ഒ എന്‍ വി പറഞ്ഞു.

സാഹിത്യനായകരുടെ വാക്കുകളെ കക്ഷിരാഷ്ട്രീയത്തിന്‍റെ ദുര്‍വ്യാഖ്യാനത്തിന് ഉപയോഗിക്കരുത്. അകാലത്തില്‍ ഒരു സ്ത്രീക്കുണ്ടാകുന്ന വൈധവ്യത്തില്‍ കവിയും ദുഃഖിതനാകും. ഇത് മനസ്സിലാക്കാത്തവര്‍ അന്ധരാണെന്നും ഒ എന്‍ വി വിമര്‍ശിച്ചു.

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറയാന്‍ ചോറ് ഉപേക്ഷിച്ച് ചപ്പാത്തിയാക്കിയത് കൊണ്ട് കാര്യമുണ്ടോ?

E S R Test: എന്താണ് ഇ എസ് ആർ, കൂടുന്നെങ്കിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകാം?

ബന്ധത്തില്‍ ഒരിക്കല്‍ ബുദ്ധിമുട്ട് തോന്നിയാല്‍ ചില അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൗലോലിക്ക നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല!

നേരത്തേ വയസാകുന്നതിന് കാരണം ഈ ശീലങ്ങളായിരിക്കും!

Show comments