Webdunia - Bharat's app for daily news and videos

Install App

നളിനി ജമീലയ്ക്ക് പഠിക്കുന്ന ഭുവനേശ്വരി!

Webdunia
ചൊവ്വ, 6 ഒക്‌ടോബര്‍ 2009 (18:16 IST)
PRD
PRO
വേശ്യാവൃത്തിക്ക് ചെന്നൈയില്‍ അറസ്റ്റിലാവുകയും നക്ഷത്രവേശ്യകളുടെ മൊത്ത ലിസ്റ്റ് പൊലീസിനും മാധ്യമങ്ങള്‍ക്കും നല്‍‌കി ദക്ഷിണേന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിക്കുകയും ചെയ്ത ‘ബോയ്സ്’ ഫെയിം ഭുവനേശ്വരിയിപ്പോള്‍ ‘നളിനി ജമീല’യ്ക്ക് പഠിക്കുകയാണ്. കാരണം, മുപ്പത്തിയഞ്ച് വര്‍ഷത്തെ തന്റെ സംഭവബഹുലമായ ജീവിതം ആത്മകഥയായി ആവിഷ്കരിക്കാന്‍ തയ്യാറാകുകയാണ് ഭുവനേശ്വരി.

സിനിമാമോഹവുമായി കോടമ്പാക്കത്തില്‍ വന്ന് ചതിക്കപ്പെട്ട ഒരു യുവതിയുടെ കണ്ണീര്‍ക്കഥയായിരിക്കും ഈ ആത്മകഥയെന്ന് ഭുവനേശ്വരി പറയുന്നു. കുറച്ച് സിനിമകളില്‍ അഭിനയിക്കുകയും എന്നാല്‍ പിന്നീട് ചാന്‍സുകള്‍ ഇല്ലാതാക്കുകയും ചെയ്തതാണ് തന്നെ വേശ്യാവൃത്തിയില്‍ എത്തിച്ചതെന്ന് ഭുവനേശ്വരി പറയുന്നു. ഒപ്പം, പൊലീസുകാര്‍ കള്ളക്കേസ് ഉണ്ടാക്കി തന്നെ കുടുക്കുകയായിരുന്നെന്നും ഈ നടി ആരോപിക്കുന്നു.

തന്നെ പ്രണയം നടിച്ച് ചതിച്ചവരെ പറ്റിയും സിനിമയില്‍ ഒരു ചാന്‍സ് ലഭിക്കാന്‍ താനേറ്റ ലൈംഗിക പീഢനങ്ങളെ പറ്റിയും തന്നെപ്പോലെ വേശ്യാവൃത്തി ചെയ്യുന്നവരെ നടിമാരെ പറ്റിയുമൊക്കെ തുറന്നെഴുതാനാണ് ഭുവനേശ്വരിയുടെ ഉറച്ച തീരുമാനം. ഭുവനേശ്വരി ആത്മകഥയെഴുതുന്നുവെന്ന് പുറത്തറിഞ്ഞതോടെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ തമിഴിലെ വന്‍ പ്രസിദ്ധീകരണ ശാലകള്‍ തയ്യാറായിക്കഴിഞ്ഞു.

ആന്ധ്രയിലെ നെല്ലൈ ജില്ലയിലെ ഒരു ജമീന്‍ കുടുംബത്തിലാണ് ഭുവനേശ്വരി ജനിച്ചത്. ഡിഗ്രിക്ക് പഠിക്കുന്ന സമയത്തുതന്നെ വിവാഹം കഴിഞ്ഞു. എന്നാല്‍ ഒരു കുഞ്ഞ് ഉണ്ടായതിന് ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ച് പോകുകയായിരുന്നു. സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുമ്പോള്‍ ഭുവനേശ്വരി നാടകങ്ങള്‍ അഭിനയിക്കുമായിരുന്നു. നൃത്തകലയിലും പ്രാവീണ്യമുണ്ട്.

ഭര്‍ത്താവ് വിട്ട് പോയതിന് ശേഷം ചെന്നൈയിലെ ഒരു തുണിക്കടയുടെ പരസ്യത്തില്‍ മോഡലാവാന്‍ അവസരം കിട്ടി. അപ്പോള്‍ തുടങ്ങിയതാണ് ഭുവനേശ്വരിയുടെ ‘ബിസിനസ്’. തുടര്‍ന്ന് സിനിമകളിലും ചാന്‍സ് ലഭിക്കാന്‍ തുടങ്ങി. അതിനിടയിലാണ് ചെന്നൈയില്‍ ടിനഗറില്‍ വച്ച് വ്യഭിചാരക്കുറ്റത്തിന് ഭുവനേശ്വരിയെ അറസ്റ്റ് ചെയ്തത്. ആ കേസില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

തുടര്‍ന്ന് തെലുങ്ക് - തമിഴ് സിനിമകളില്‍ ഭുവനേശ്വരി വീണ്ടും സജീവമായി. ഒപ്പം ‘ബിസിനസും’ വളര്‍ന്നുവന്നു. തമിഴ് സീരിയലുകളിലും ഭുവനേശ്വരി അഭിനയിക്കാന്‍ തുടങ്ങി. അങ്ങിനെയാണ് എല്ലാ സൌകര്യങ്ങളുമുള്ള ഒരു വന്‍ ഫ്ലാറ്റ് ഭുവനേശ്വരി വാടകയ്ക്കെടുത്ത് ‘ബിസിനസ്’ കൊഴുപ്പിക്കാന്‍ നോക്കിയത്. പെട്ടുപോകുകയും ചെയ്തു. പുഴലിലെ ജയിലില്‍ ഭുവനേശ്വരിയിപ്പോള്‍ റിമാണ്ടിലാണ്.

തനിക്ക് ജാമ്യം ലഭിച്ചുകഴിഞ്ഞാലുടന്‍ പുസ്തകരചനയില്‍ മുഴുകാനാണ് ഭുവനേശ്വരി തീരുമാനിച്ചിരിക്കുന്നത്. ഇനി മോശം സാഹചര്യങ്ങളില്‍ വീഴില്ലെന്നും ഭുവനേശ്വരി പ്രതിജ്ഞ എടുത്തിട്ടുള്ളതായി അറിയുന്നു. എന്തായാലും, നല്ല എരിവും പുളിയും ഉള്ള മസാലാച്ചേരുവയായിരിക്കും ഭുവനേശ്വരിയുടെ ആത്മകഥയെന്നതില്‍ സംശയിക്കേണ്ടതില്ല.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ഷമിക്കണം അച്ഛാ, പാരമ്പര്യമായി ലഭിച്ച ബുദ്ധിശക്തിയുടെ പ്രാഥമിക ഉറവിടം അമ്മമാരാണെന്ന് ശാസ്ത്രം!

പ്രമേഹരോഗികള്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

ഡിപ്രഷൻ: ലോ മൂഡ് ഡിസോർഡർ നിങ്ങൾ തിരിച്ചറിയേണ്ട പ്രധാന ലക്ഷണങ്ങൾ

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ന്യൂറോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ ഇവയാണ്

Show comments