Webdunia - Bharat's app for daily news and videos

Install App

ലഹരിയില്ലാതെ ലഹരിയുണ്ടാക്കാനാവുമോ?

Webdunia
ശനി, 26 മാര്‍ച്ച് 2016 (20:49 IST)
ലഹരിയില്ലാതെ ലഹരിയുണ്ടാക്കാനാവുമോ? ചോദ്യം സാഹിത്യ - സിനിമാ രംഗത്തുള്ളവരോടാണെങ്കില്‍ പല അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരും. ചിലര്‍ പറയും, അല്‍പ്പം ലഹരി ഒരു രസമാണെന്ന്. ചിലര്‍ക്ക് ലഹരി കൂടിയേ തീരൂ. എന്നാല്‍ കൂടുതല്‍ പേരും പറയും, ലഹരി ഉപയോഗിക്കാതെ സൃഷ്ടികള്‍ നടത്താനാകും എന്ന്.
 
സൃഷ്ടി തന്നെ ലഹരി ആയവര്‍ക്ക് മറ്റ് ലഹരികള്‍ ആവശ്യമില്ല. മലയാള സിനിമയിലെ ചില പ്രമുഖ സംവിധായകര്‍ തങ്ങളുടെ സൃഷ്ടികള്‍ക്ക് ഒരു ലഹരിയുടെയും പിന്‍‌ബലം ആവശ്യമില്ലെന്ന അഭിപ്രായക്കാരാണ്. സത്യന്‍ അന്തിക്കാട്, സിദ്ദിക്ക്, കമല്‍ തുടങ്ങിയവര്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യുന്നവരല്ല. അവരാണ് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്ന, മലയാളികള്‍ക്ക് നെഞ്ചോട് ചേര്‍ത്തുവയ്ക്കാവുന്ന ഒട്ടേറെ മികച്ച സിനിമകള്‍ സമ്മാനിച്ചത്.
 
യഥാര്‍ത്ഥത്തില്‍ ലഹരിയുടെ ഉപയോഗം മനുഷ്യന്‍റെ സൃഷ്ടിപരമായ കഴിവുകളെ തളര്‍ത്തുകയാണ് ചെയ്യുന്നത്. ഉപയോഗിക്കുമ്പോള്‍ കുറച്ചൊക്കെ ആവേശം തോന്നുമെങ്കിലും അതിന് ശേഷം വലിയ ക്ഷീണാവസ്ഥയിലേക്ക് ശരീരത്തെയും മനസിനെയും തള്ളിയിടുകയാണ് എല്ലാ ലഹരി പദാര്‍ത്ഥങ്ങളും ചെയ്യുക.
 
ഒരു എഴുത്തുകാരനോ സംവിധായകനോ ഏറ്റവും ആവശ്യം വേണ്ടത് ഒരിക്കലും തളരാത്ത ഊര്‍ജ്ജമാണ്. എപ്പോഴും ഉണര്‍ന്നിരിക്കുന്ന ചിന്തയാണ്. എപ്പോഴും പ്രവര്‍ത്തിക്കുന്ന ഭാവനയാണ്. ഒരു സിഗരറ്റ് പുകയോ ഒരു തുള്ളി മദ്യമോ ഈ ഊര്‍ജ്ജത്തിന് തടസം സൃഷ്ടിക്കുക തന്നെയാണ് ചെയ്യുക. അതുകൊണ്ടുതന്നെ, മറ്റുള്ളവരെ ആനന്ദം നല്‍കാനായി സൃഷ്ടിനടത്തുന്ന പ്രതിഭകള്‍ യാതൊരുവിധ ലഹരിപദാര്‍ത്ഥങ്ങള്‍ക്കും അടിപ്പെടാതെ സന്യാസ തുല്യമായ ജീവിതം നയിച്ചാല്‍ അവര്‍ക്ക് എത്തിപ്പിടിക്കാവുന്ന ഉയരങ്ങള്‍ വളരെ വലുതാണ്.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

മരുന്നുകള്‍ പാലോ ജ്യൂസോ ഉപയോഗിച്ച് കഴിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

നെഞ്ചില്‍ തോന്നുന്ന എരിച്ചിലും വേദനയും അസിഡിറ്റി തന്നെയാകണമെന്നില്ല; ഭയക്കണം സൈലന്റ് അറ്റാക്കിനെ

ഈ ഭക്ഷണങ്ങള്‍ വളരെ വേഗത്തില്‍ ദഹിച്ച് കുടലുകളെ സഹായിക്കും

മുറിച്ചുവെച്ച സവാള പിന്നീട് ഉപയോഗിക്കാമോ?

അലക്കുന്ന സോപ്പ് കൈ കൊണ്ട് തൊടരുത്

Show comments