Webdunia - Bharat's app for daily news and videos

Install App

സുഭാഷ് ചന്ദ്രനും കുരീപ്പുഴയ്ക്കും അക്കാദമി അവാര്‍ഡ്

Webdunia
ബുധന്‍, 1 ഓഗസ്റ്റ് 2012 (18:21 IST)
PRO
PRO
കഴിഞ്ഞ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവലിനുള്ള അവാര്‍ഡ് സുഭാഷ് ചന്ദ്രന് (മനുഷ്യന്‌ ഒരാമുഖം ) ലഭിച്ചു. കുരീപ്പുഴ ശ്രീകുമാറിനാണ് കവിതയ്ക്കുള്ള അവാര്‍ഡ് (കീഴാളന്‍), ചെറുകഥയ്ക്ക് യു കെ കുമാരനും (പോലീസുകാരന്റെ പെണ്‍മക്കള്‍) അവാര്‍ഡ്‌ ലഭിച്ചു.

മറ്റ് അവാര്‍ഡുകള്‍: ബാലസുബ്രഹ്‌മണ്യന്‍ ( നാടകം), ബി രാജീവന്‍ (സാഹിത്യവിമര്‍ശനം), എല്‍ എസ്‌ രാജഗോപാലന്‍ (വൈജ്‌ഞാനിക സാഹിത്യം), കെ ആര്‍ ഗൗരിയമ്മ (ആത്മകഥ), ടി എന്‍ ഗോപകുമാര്‍ (യാത്രാവിവരണം), കെ ബി പ്രസന്നകുമാര്‍, കെ രാധാകൃഷ്‌ണന്‍ (ബാലസാഹിത്യം), ലളിതാംബിക (ഹാസ്യസാഹിത്യം) എന്നിവയാണ്‌ മറ്റ്‌ അവാര്‍ഡുകള്‍.

ഐ സി ചാക്കോ അവാര്‍ഡ്‌: ഡോ കെ എന്‍ മേരി(മലയാള വ്യാകരണ സിദ്ധാന്തങ്ങള്‍, ഭാഷാശാസ്‌ത്രം, വ്യാകരണം, ശാസ്‌ത്രപഠനം). കനകശ്രീ അവാര്‍ഡ്‌: ആര്യാംബിക (തോന്നിയ പോലൊരു പുഴ, കവിതാസമാഹാരം). സി ബി കുമാര്‍ അവാര്‍ഡ്‌: എസ്‌ ഗോപാലകൃഷ്‌ണന്‍ (കഥ പോലെ ചിലതു സംഭവിക്കുമ്പോള്‍, ഉപന്യാസം).

കെ ആര്‍ നമ്പൂതിരി അവാര്‍ഡ്‌: പ്രൊഫ തുറവൂര്‍ വിശ്വംഭരന്‍ (മഹാഭാരത പര്യടനം ഭാരതദര്‍ശനം: പുനര്‍വായന, വൈദിക സാഹിത്യം). ഗീതാ ഹിരണ്യന്‍ അവാര്‍ഡ്‌: ധന്യാരാജ് (പച്ചയുടെ ആല്‍ബം, ചെറുകഥ). ജി എന്‍ പിള്ള അവാര്‍ഡ്‌: ഡോ ആന്നിയില്‍ തരകന്‍ (ഭാരതീയ ദര്‍ശനം ഇംഗ്ലീഷ്‌ കവിതയില്‍, വൈജ്‌ഞാനിക സാഹിത്യം). എന്നി എന്‍ഡോവ്‌മെന്റ്‌ അവാര്‍ഡുകളും പ്രഖ്യാപിച്ചു.

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വൃക്ക തകരാറിലാണെന്ന് സൂചിപ്പിക്കുന്ന നേത്ര ലക്ഷണങ്ങള്‍

രാജ്യത്ത് ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്നു; ഹെപ്പറ്റൈറ്റിസ് എ യുടെ അപകടസാധ്യത ഇല്ലാതാക്കാനുള്ള 9 വഴികള്‍

മഴക്കാലത്തെ പ്രധാന രോഗങ്ങളെകുറിച്ച് അറിയണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പേപ്പര്‍ കപ്പില്‍ ചായ കുടിക്കുന്നത് അത്ര നല്ലതല്ല! മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെത്തും

മഴക്കാലത്ത് വീടിനുള്ളിലെ 'കെട്ട നാറ്റം' തലവേദനയാകുന്നുണ്ടോ? പരിഹാരമുണ്ട്

Show comments