പുസ്തകവായനയോളം വരില്ല സോഷ്യല്‍ മീഡിയ!

Webdunia
വ്യാഴം, 15 ജൂണ്‍ 2017 (16:12 IST)
പുസ്തകം വായിക്കുമ്പോള്‍ ലഭിക്കുന്ന അറിവ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ്. സോഷ്യല്‍ മീഡിയയിലൂടെ വളരാനാണ് ഇന്നത്തെ തലമുറയ്ക്ക് താല്‍പ്പര്യം. പുസ്തകം വായിക്കുമ്പോള്‍ ലഭിക്കുന്ന അറിവ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കില്ല. പുസ്തകങ്ങളിലേക്കും വായനയിലേക്കും പുതുതലമുറ മടങ്ങിവരണം - കൊടിക്കുന്നില്‍ പറഞ്ഞു.
 
വായനാശീലം അകലുന്നത് സാമൂഹിക-സാംസ്കാരിക അധഃപതനത്തിനു കാരണമാകും. വായനയിലൂടെയേ പുരോഗതി സാധ്യമാകൂ എന്ന ചിന്തയില്‍ നിന്നാണ് ഗ്രന്ഥശാലാ പ്രസ്ഥാത്തിന്റെ തുടക്കം. വായന വളര്‍ത്താന്‍ പി എന്‍ പണിക്കര്‍ നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. വായിച്ച് വളരാനുള്ള മലയാളികളുടെ പഴയകാല സ്വഭാവം തിരിച്ചുകൊണ്ടു വരാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. 
 
വായനയാണ് വിദ്യാഭ്യാസ ജീവിതത്തിലെ ഏറ്റവും മഹത്തരമായ പ്രവൃത്തി. വിദ്യാര്‍ഥികള്‍ പുസ്തകങ്ങളുടെ കളിക്കൂട്ടുകാരാകണമെന്നും വായനയിലൂടെ ലഭിക്കുന്ന അറിവുകള്‍ സാമൂഹിക-സാംസ്കാരിക മുന്നേറ്റത്തിനു പ്രയോജപ്പെടുത്തണമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

3.7 ലക്ഷം രൂപ വിലയുള്ള പുതിയ കാന്‍സര്‍ കുത്തിവയ്പ്പ് ആരംഭിച്ച് ഇന്ത്യ; വില കൂടാന്‍ കാരണം ഇതാണ്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments