Webdunia - Bharat's app for daily news and videos

Install App

അമലയെ മതില്‍ ചാടിച്ചു, ശാലിനിയിലൂടെ പ്രായശ്ചിത്തം ചെയ്ത് ഫാസില്‍ !

സൂര്യപുത്രിക്ക് പ്രായശ്ചിത്തം അനിയത്തിപ്രാവ്!

Webdunia
ബുധന്‍, 4 ജനുവരി 2017 (20:17 IST)
‘എന്‍റെ സൂര്യപുത്രിക്ക്’ എന്ന ഫാസില്‍ ചിത്രം മലയാളത്തിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളില്‍ ഒന്നാണ്. എല്ലാവരും അഭിനന്ദിച്ചപ്പോഴും ആ സിനിമയെക്കുറിച്ച് ചില വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പെണ്‍കുട്ടികളെക്കൊണ്ട് മതില്‍ ചാടിച്ചു എന്നായിരുന്നു ഒരു വിമര്‍ശനം.
 
ആ സിനിമയിലെ രംഗങ്ങള്‍ക്ക് സമാനമായ ചില സംഭവങ്ങളും അരങ്ങേറിയതോടെ ഫാസിലിന് നേരെ വിമര്‍ശനം ശക്തമായി. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം ഫാസില്‍ മറുപടി പറഞ്ഞത് ‘അനിയത്തിപ്രാവ്’ എന്ന സിനിമയിലൂടെയാണ്.
 
മാതാപിതാക്കളുടെ സ്നേഹത്തിന്‍റെ വിലയറിയുന്നവരാണ് മക്കളെന്ന് ലോകത്തോട് വിളിച്ചുപറയുന്ന സിനിമയായിരുന്നു അനിയത്തിപ്രാവ്. സൂര്യപുത്രിയിലൂടെ ഉണ്ടായ വിമര്‍ശനങ്ങള്‍ക്കെല്ലാം അനിയത്തിപ്രാവിലെ ശാലിനിയിലൂടെ ഫാസിലിന് പ്രായശ്ചിത്തം ചെയ്യാന്‍ കഴിഞ്ഞു. ഓരോ കുടുംബവും ആഗ്രഹിച്ചുപോകുന്ന സ്വഭാവവിശേഷങ്ങളുള്ള കഥാപാത്രമായിരുന്നു ശാലിനി ആ സിനിമയില്‍ അവതരിപ്പിച്ച മിനി.
 
അനിയത്തിപ്രാവ് വന്‍ ഹിറ്റായി. ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അവിടെയും ചരിത്രവിജയം. നന്‍‌മയുടെയും സ്നേഹത്തിന്‍റെയും കഥ അങ്ങനെ ഭാഷകള്‍ക്കതീതമായ ആഘോഷമായി മാറി.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

അടുത്ത ലേഖനം
Show comments