Webdunia - Bharat's app for daily news and videos

Install App

എം‌ടിക്ക് ഇഷ്ടമായില്ല; മോഹന്‍ലാല്‍ ചിത്രം മാറ്റി, മമ്മൂട്ടിച്ചിത്രം തുടങ്ങി!

മോഹന്‍ലാല്‍ ചിത്രം മാറ്റി, മമ്മൂട്ടി നായകനായി!

Webdunia
വ്യാഴം, 24 നവം‌ബര്‍ 2016 (16:04 IST)
എം‌ടിയുടെ തിരക്കഥയില്‍ സംവിധായകന്‍ ഹരികുമാര്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചുനടക്കുന്ന സമയം. പല കഥകളും ഇരുവരും ആലോചിച്ചു. ഒടുവില്‍ ഒരു കഥയില്‍ ലാന്‍ഡ് ചെയ്തു. നായകനായി മോഹന്‍ലാലിനെ മനസില്‍ നിശ്ചയിച്ചു. കഥ പൂര്‍ത്തിയായ ഉടന്‍ എം ടിയും ഹരികുമാറും മോഹന്‍ലാലിനെ ചെന്നുകണ്ട് കഥ പറഞ്ഞു. കഥ ഇഷ്ടമായ മോഹന്‍ലാല്‍ എപ്പോള്‍ വേണമെങ്കിലും ഡേറ്റ് നല്‍കാമെന്ന് അറിയിച്ചു. 
 
കോഴിക്കോട്ടിരുന്ന് എം ടി തിരക്കഥയെഴുതിത്തുടങ്ങി. ഏകദേശം എണ്‍പത് ശതമാനത്തോളം തിരക്കഥ പൂര്‍ത്തിയായി. എന്നാല്‍ എം ടിക്ക് എന്തോ, എഴുതിയ അത്രയും വായിച്ചിട്ട് തൃപ്തി വന്നില്ല. ഹരികുമാറും സ്ക്രിപ്റ്റ് വായിച്ചു. അദ്ദേഹത്തിനും ഇഷ്ടമായില്ല. നമുക്ക് ഈ കഥ ഇവിടെ അവസാനിപ്പിക്കാമെന്നും മറ്റൊരു കഥ നോക്കാമെന്നും അപ്പോള്‍ തന്നെ ഹരികുമാര്‍ പറഞ്ഞു. 
 
എഴുതിയ തിരക്കഥയില്‍ തൃപ്തിയില്ല എന്ന് ഹരികുമാര്‍ ഉടന്‍ തന്നെ മോഹന്‍ലാലിനെ വിളിച്ച് അറിയിച്ചു. “എന്നാല്‍ പിന്നീടെപ്പോഴെങ്കിലും ചെയ്യാം” എന്ന് മോഹന്‍ലാല്‍ പറയുകയും ചെയ്തു.
 
പിന്നീട് എം ടി ഒരു കഥ ഹരികുമാറിനുവേണ്ടി കണ്ടെത്തി. ആലോചിച്ച് വികസിപ്പിച്ചുവന്നപ്പോള്‍ നായകന്‍ പക്ഷേ മമ്മൂട്ടിയായി - അതാണ് ‘സുകൃതം’.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ബാബറിന്റേതല്ല, ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയില്‍ നിലനില്‍ക്കുകയുള്ളുവെന്ന് യോഗി ആദിത്യനാഥ്

അടുത്ത ലേഖനം
Show comments