Webdunia - Bharat's app for daily news and videos

Install App

കണ്‍‌മണി ഒന്നാമത്; ജയസൂര്യയ്ക്കും നേട്ടം

Webdunia
ശനി, 12 സെപ്‌റ്റംബര്‍ 2009 (20:37 IST)
PRO
ജയറാം ചിത്രം കാണാ കണ്‍‌മണി ഈ വാരം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തി. ആദ്യ ദിനങ്ങളില്‍ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ മറികടന്ന് ചിത്രം മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുടുംബപ്രേക്ഷകരുടെ തള്ളിക്കയറ്റമാണ് കാണാ കണ്‍‌മണിക്ക് തുണയായത്. അക്കു അക്ബര്‍ സംവിധാനം ചെയ്ത ഈ ചിത്രം ഹൊറര്‍ മൂഡിലുള്ള ഒരു കുടുംബകഥയാണ്.

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ഒരു ബ്ലാക്ക് ആന്‍റ്‌ വൈറ്റ് കുടുംബം എന്ന സിനിമയുടെ മുന്നേറ്റമാണ് എടുത്തുപറയേണ്ട ഒരു കാര്യം. ചിത്രം ഹിറ്റാകുമെന്നാണ് ഇപ്പോഴത്തെ തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നര്‍മ്മത്തില്‍ പൊതിഞ്ഞു പറയുന്ന ഈ കൊച്ചു കഥ പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ട്. ‘ഇവര്‍ വിവാഹിതരായാല്‍’ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം ബ്ലാക്ക് ആന്‍റ്‌ വൈറ്റ് കുടുംബവും ശ്രദ്ധേയമാകുന്നത് ജയസൂര്യയുടെ താരമൂല്യം ഉയര്‍ത്തിയിരിക്കുകയാണ്. ബ്ലാക്ക് ആന്‍റ്‌ വൈറ്റ് കുടുംബം ഹിറ്റ് ചാര്‍ട്ടില്‍ മൂന്നാം സ്ഥാനത്താണ്.

പൃഥ്വിരാജിന്‍റെ പുതിയ മുഖം ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിന്‍റെ പേരു സൂചിപ്പിക്കുന്നതു പോലെ പൃഥ്വി എന്ന നടന്‍റെ മാറിയ മുഖമാണ് ഈ സിനിമയിലൂടെ കാണാനാകുന്നത്. ഒരു തമിഴ് സിനിമയാണോ എന്ന് സംശയിക്കത്തക്ക രീതിയില്‍ ഗംഭീരമായ ആക്ഷന്‍ രംഗങ്ങളാണ് ദീപന്‍ സംവിധാനം ചെയ്ത പുതിയ മുഖത്തിന്‍റെ ഹൈലൈറ്റ്. ഈ സിനിമയുടെ തകര്‍പ്പന്‍ വിജയം പൃഥ്വിരാജിനെ സൂപ്പര്‍താരങ്ങളുടെ നിരയില്‍ പ്രതിഷ്ഠിച്ചിരിക്കുകയാണ്. പുതിയമുഖമാണ് രണ്ടാം സ്ഥാനത്ത്.

മമ്മൂട്ടിയുടെ ഡാഡി കൂളിന് ഇപ്പോഴും കുടുംബപ്രേക്ഷകരുടെ തിരക്കുണ്ട്. എങ്കിലും യുവാക്കളെ ആകര്‍ഷിക്കാന്‍ കഴിയാതെ പോയതും സംഭാഷണങ്ങളിലെ കൃത്രിമത്വവും ചിത്രത്തിന് വിനയായി. ഹിറ്റ് ചാര്‍ട്ടില്‍ നാലാം സ്ഥാനത്താണ് ഈ സിനിമ.
PRO


ജോണി ആന്‍റണി സംവിധാനം ചെയ്ത ‘പട്ടണത്തില്‍ ഭൂതം’ കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിച്ച് മുന്നേറുകയാണ്. ഈ വര്‍ഷത്തെ മികച്ച ഹിറ്റുകളിലൊന്നായി ഈ സിനിമ എണ്ണപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ഹിറ്റ് ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്തായ ഈ സിനിമയുടെ ഫസ്റ്റ് ഷോകള്‍ മിക്ക കേന്ദ്രങ്ങളിലും ഇപ്പോഴും ഹൌസ് ഫുള്ളാണ്.

മോഹന്‍‌ലാലിന്‍റെ അഭിനയ വിസ്മയം കൊണ്ട് സമ്പന്നമായ ഭ്രമരം ഹിറ്റ് ചാര്‍ട്ടില്‍ നിന്ന് പുറത്തായി. ശ്യാമപ്രസാദിന്‍റെ ഋതുവിനും നേട്ടമുണ്ടാക്കാനായില്ല. വന്‍ ചിത്രങ്ങളുടെ വരവിനായി ഒരുങ്ങുകയാണ് ഇപ്പോള്‍ തിയേറ്ററുകള്‍.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

MHA Mockdrill: പാകിസ്ഥാൻ ആക്രമിച്ചാൽ എന്ത് ചെയ്യും ?, സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ നിർദേശം നൽകി കേന്ദ്രം

ഇന്ത്യയ്ക്ക് പൂര്‍ണപിന്തുണ അറിയിച്ച് റഷ്യ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് പുടിന്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ക്കായി ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം വരുന്നു; 100കോടി വോട്ടര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രയോജനം

120 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പരീക്ഷണം നടത്തി പാകിസ്ഥാന്‍; ചൈനീസ് അംബാസിഡര്‍ പാക് പ്രസിഡന്റിനെ കണ്ടു

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

Show comments