Webdunia - Bharat's app for daily news and videos

Install App

തുടക്കത്തില്‍ മോഹന്‍ലാലിന്‍റെ കള്ളക്കളി മമ്മൂട്ടിക്ക് മനസിലായില്ല, തിരിച്ചടിച്ചെങ്കിലും സ്കോര്‍ ചെയ്തത് സുരേഷ്ഗോപി!

Webdunia
ബുധന്‍, 29 മാര്‍ച്ച് 2017 (16:17 IST)
ട്വന്‍റി20 എന്ന സിനിമ മലയാള സിനിമാചരിത്രത്തിലെ തിളക്കമുള്ള ഒരു അധ്യായമാണ്. മലയാളത്തിലെ ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ സിനിമ സംവിധാനം ചെയ്തത് ജോഷിയാണ്. ഉദയ്കൃഷ്ണ - സിബി കെ തോമസ് ടീമായിരുന്നു തിരക്കഥ. ‘അമ്മ’യ്ക്ക് വേണ്ടി ദിലീപ് ആയിരുന്നു നിര്‍മ്മാണം.
 
ഏഴുകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ട്വന്‍റി20യുടെ മൊത്തം കളക്ഷന്‍ 32.6 കോടി രൂപയായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്ഗോപിയും ദിലീപും ജയറാമുമായിരുന്നു നായകന്‍‌മാര്‍. ഭാവനയും കാവ്യയും ഗോപികയും നായികമാരായി. 
 
ഈ സിനിമയുടെ തുടക്കത്തില്‍ മോഹന്‍ലാല്‍ ജയിലില്‍ കിടക്കുന്നതായാണ് കാണിക്കുന്നത്. വക്കീലായ മമ്മൂട്ടി മോഹന്‍ലാലിന് വേണ്ടി വാദിക്കുന്നു. തനിക്കുവേണ്ടി വാദിക്കാനെത്തുന്ന മമ്മൂട്ടിയോട് എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് മോഹന്‍ലാല്‍ അപേക്ഷിക്കുന്ന രംഗത്തോടെയായിരുന്നു ചിത്രത്തിന്‍റെ തുടക്കം. മോഹന്‍ലാലിന്‍റെ കിടിലന്‍ ഇന്‍‌ട്രൊ പ്രതീക്ഷിച്ചുവന്ന ലാല്‍ ആരാധകര്‍ ഈ ഇന്‍‌ട്രൊ കണ്ട് ഞെട്ടി. അവര്‍ കടുത്ത നിരാശയിലായി. എന്നാല്‍ പത്തുമിനിറ്റിന് ശേഷം തന്‍റെ യഥാര്‍ത്ഥ ഭാവം സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ച് മോഹന്‍ലാല്‍ തലയുയര്‍ത്തിയതോടെ തിയേറ്ററുകളില്‍ ആഘോഷമായി.
 
മമ്മൂട്ടിയും മോഹന്‍ലാലും ഒപ്പത്തിനൊപ്പം നിന്ന് മത്സരിച്ചഭിനയിച്ച സിനിമയായിരുന്നു ട്വന്‍റി 20. എങ്കിലും മോഹന്‍ലാല്‍ അവതരിപ്പിച്ച ദേവരാജപ്രതാപ വര്‍മ എന്ന കഥാപാത്രത്തിന് കൂടുതല്‍ ഹീറോയിസത്തിനുള്ള അവസരം ലഭിച്ചതായും ഒരു വിലയിരുത്തലുണ്ട്. മമ്മൂട്ടിയുടെ രമേഷ് നമ്പ്യാരാണ് മികച്ചുനിന്നത് എന്ന് മറ്റൊരു വാദവുമുണ്ട്.
 
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ സിനിമയില്‍ സ്കോര്‍ ചെയ്തത് സുരേഷ്ഗോപിയായിരുന്നു. ആന്‍റണി പുന്നക്കാടന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി സുരേഷ്ഗോപി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവച്ചത്.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

PM Narendra Modi Speech Live Updates: 'ഓപ്പറേഷന്‍ സിന്ദൂര്‍ കേവലമൊരു പേരല്ല, കോടികണക്കിനു മനുഷ്യരുടെ വികാരം'; പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പത്ത് പ്രധാന പരാമര്‍ശങ്ങള്‍

വ്യാജ ഡോക്ടര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്തതിനെ തുടര്‍ന്ന് എഞ്ചിനീയര്‍ മരിച്ചു

മരക്കൊമ്പ് വീഴുന്നതില്‍ നിന്ന് സഹോദരനെ രക്ഷിച്ചു; എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം

പാക്കിസ്ഥാന്റെ ചൈനീസ് മിസൈലുകള്‍ക്ക് ലക്ഷ്യം കാണാന്‍ സാധിച്ചില്ല ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സേന

Thrissur Pooram: തൃശൂർ പൂരത്തിനിടെ ആന വിരണ്ടോടിയ സംഭവം: ആളുകൾ ആനയുടെ കണ്ണിലേക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ്

അടുത്ത ലേഖനം
Show comments