Webdunia - Bharat's app for daily news and videos

Install App

‘ദിനേശാ... കുടുംബം കോഞ്ഞാണ്ടയായിപ്പോകുമേ...’ വിറപ്പിക്കാന്‍ ഇന്ദുചൂഢന്‍ വീണ്ടും?

‘പോ മോനേ ദിനേശാ...’ പൂവള്ളി ഇന്ദുചൂഢന്‍ വീണ്ടും തരംഗം!

Webdunia
വ്യാഴം, 16 ഫെബ്രുവരി 2017 (11:16 IST)
മലയാളക്കരയെ കുലുക്കിവിറപ്പിച്ച വിജയമായിരുന്നു ‘നരസിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രം നേടിയത്. ആ സിനിമ ഉയര്‍ത്തിയ ആവേശം മലയാളികളില്‍ ഇപ്പോഴുമുണ്ട്. ആ ചിത്രത്തിലെ മോഹന്‍ലാല്‍ ഡയലോഗായ ‘പോ മോനേ ദിനേശാ’ യുടെ അത്രയും തരംഗമായ മറ്റൊരു ഡയലോഗില്ല. 
  
‘പോ മോനേ ദിനേശാ...’ എന്ന ഡയലോഗിന് ശേഷം സവാരിഗിരിയും ഇട്ടിക്കണ്ടപ്പനും പോലെ തുടര്‍ച്ചയായി നായകന്‍‌മാരുപയോഗിക്കുന്ന ഡയലോഗുകള്‍ പലത് രഞ്ജിത് എഴുതിയെങ്കിലും അവയൊന്നും ‘ദിനേശന്‍’ പോലെയായില്ല. ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധന്‍‌മാര്‍ വരെ സംസാരത്തിന്‍റെ പല ഘട്ടങ്ങളിലും ഇന്ന് സാധാരണയായി ഉപയോഗിച്ചുവരുന്ന ഡയലോഗായി പോ മോനേ ദിനേശാ മാറിയിട്ടുണ്ട്.
 
കോഴിക്കോട് ഓഫീസേഴ്സ് ക്ലബില്‍ സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ വന്നിരുന്ന ഒരു ഡോക്ടര്‍ എല്ലാവരെയും ‘ദിനേശാ...’ എന്നായിരുന്നു വിളിച്ചിരുന്നത്. ദിനേശാ ചേര്‍ത്തുള്ള അദ്ദേഹത്തിന്‍റെ സംഭാഷണങ്ങളില്‍ നിന്നാണ് രഞ്ജിത്തിനും ഷാജി കൈലാസിനും ‘പോ മോനേ ദിനേശാ’ എന്ന ഡയലോഗ് ലഭിക്കുന്നത്.
 
കാലമെത്ര കഴിഞ്ഞാലും ‘പോ മോനേ ദിനേശാ...’ എന്ന ഡയലോഗ് തിളക്കമൊട്ടും കുറയാതെ നിലനില്‍ക്കുമെന്ന് ഉറപ്പാണ്. മോഹന്‍ലാലിനും രഞ്ജിത്തിനും മോഹന്‍ലാലിനും അഭിമാനിക്കാം. ഇനിയൊരിക്കല്‍ കൂടി പൂവള്ളി ഇന്ദുചൂഢന്‍ മലയാളക്കരയെ വിറപ്പിക്കുമോ? ഒരു രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടോ? ചിന്തിക്കേണ്ടത് രഞ്ജിത്തും ഷാജി കൈലാസുമാണ്.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ X അക്കൗണ്ട്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു? പ്രചരിക്കുന്നത് ഇങ്ങനെ

'വെടിനിർത്തലിന് ദൈവത്തിന് നന്ദി': പോസ്റ്റിട്ട സല്‍മാന്‍ ഖാന്‍ പെട്ടു, കാരണമിത്

തുർക്കി ഭൂകമ്പത്തിൽ തകർന്നപ്പോൾ ആദ്യം രക്ഷക്കെത്തിയത് ഇന്ത്യ; ഇന്ന് ഇന്ത്യയെ ആക്രമിക്കാൻ ആദ്യമെത്തിയത് തുർക്കിയുടെ ഡ്രോണുകൾ

പാക് ഡ്രോണ്‍ ആക്രമണം; ഉദ്ദംപൂരില്‍ സൈനികന് വീരമൃത്യു

അടുത്ത ലേഖനം
Show comments