Webdunia - Bharat's app for daily news and videos

Install App

10 Years of Bachelor Party:ഒരുപാട് സന്തോഷം നല്‍കുന്നൂ,പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും ലഭിക്കുന്ന ജനപ്രീതിക്ക്, സംഗീത സംവിധായകന്‍ രാഹുല്‍ രാജ് പറയുന്നു

Kaarmukilil  VijanaSurabhi BachelorParty
കെ ആര്‍ അനൂപ്
ചൊവ്വ, 21 ജൂണ്‍ 2022 (08:56 IST)
അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2012-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബാച്ച്ലര്‍ പാര്‍ട്ടി.ഇന്ദ്രജിത്ത്, ആസിഫ് അലി, റഹ്‌മാന്‍, കലാഭവന്‍ മണി, നിത്യ മേനോന്‍ തുടങ്ങിയ താരനിര അണിനിരന്ന സിനിമ റിലീസ് ആയി 10 വര്‍ഷങ്ങള്‍ പിന്നിടുന്നു.ബാച്ച്ലര്‍ പാര്‍ട്ടി സിനിമയിലെ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഗീതസംവിധായകനായ രാഹുല്‍രാജ് സിനിമയുടെ ഓര്‍മ്മകളിലാണ്.
രാഹുല്‍ രാജിന്റെ വാക്കുകള്‍ 
 
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ സിനിമയുടെ പശ്ചാത്തലസംഗീതത്തിന് ലഭിയ്ക്കുന്ന ജനപ്രീതി ഒരുപാട് സന്തോഷം നല്‍കുന്നൂ. Standing the test of time, അഥവാ... കാലത്തെ അതിജീവിച്ച് ജനഹൃദയങ്ങളില്‍ ഒരു സൃഷ്ടി നിലനില്‍ക്കുക എന്നതാണ് ഏതൊരു കലാകാരനും കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം. 
ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നൂ! 
സംഗീതരംഗത്ത്, എനിക്ക് ഇപ്പോഴും കാര്‍മുകിലിനോടും വിജനസുരഭിയോടും സ്‌നേഹം ലഭിക്കുന്നുണ്ടെങ്കിലും, സിനിമയുടെ പശ്ചാത്തല സ്‌കോറിനെ ഒരു പുതിയ തലമുറ ഇപ്പോഴും അഭിനന്ദിക്കുന്നത് കാണുന്നത് പോസിറ്റീവായി അതിശയകരമാണ്. തിയേറ്ററില്‍ റിലീസ് ചെയ്ത് 10 വര്‍ഷം കഴിഞ്ഞിട്ടും എനിക്ക് #BGM റിലീസ് അഭ്യര്‍ത്ഥനകള്‍ ലഭിക്കുന്നു.
 
സന്തോഷ് ഏച്ചിക്കാനം, ഉണ്ണി ആര്‍. എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹച്ചത്.പൃഥ്വിരാജ്, രമ്യ നമ്പീശന്‍, പത്മപ്രിയ എന്നിവര്‍ അതിഥിതാരങ്ങളായി എത്തിച്ചിരുന്നു.അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍ നീരദ്, വി. ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'

അടുത്ത ലേഖനം
Show comments