Webdunia - Bharat's app for daily news and videos

Install App

ആ പൂച്ചയെ വിട്ടതാര്? അഭിരാമിയും ഡെന്നിസും വീണ്ടും വരുമോ? സമ്മര്‍ ഇന്‍ ബത്‍ലഹേമിന് 22 വയസ് !

കെ ആര്‍ അനൂപ്
വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (16:34 IST)
എത്ര കണ്ടാലും മതിവരാത്ത സിബി മലയിൽ ചിത്രമായ 'സമ്മര്‍ ഇന്‍ ബത്‍ലഹേം' റിലീസ് ആയിട്ട് ഇന്നേക്ക് 22 വർഷം തികയുകയാണ്. ജയറാമിൻറെ  രവിശങ്കറും അഞ്ചു കസിൻസും പിന്നെ സുജാതയുടെ ശബ്ദത്തിലെ 'എത്രയോ ജന്മമായി' എന്നു തുടങ്ങുന്ന പാട്ടും ഇന്നും പ്രേക്ഷകരെ പിടിച്ചിരുത്തുന്നു. സുരേഷ് ഗോപിയുടെ ഡെന്നിസിൻറെ ഫാമിലേക്ക് അവധിക്കാലം ആഘോഷിക്കാനായി എത്തുന്ന മുത്തശ്ശനും മുത്തശ്ശിയും കുട്ടികളും ഓരോ തവണ കാണുമ്പോഴും പുത്തൻ അനുഭവങ്ങളാണ് ഓരോ ആസ്വാദകനും ലഭിക്കുന്നത്. മഞ്ജുവാര്യരുടെ അഭിരാമിയെയും മോഹൻലാലിന്‍റെ നിരഞ്ജനെയും വീണ്ടും കാണുമ്പോൾ അറിയാതെയെങ്കിലും കണ്ണിൽ നിന്നൊരു ഒരുതുള്ളി കണ്ണുനീർ പൊടിയാത്തവര്‍ ചുരുക്കം.
 
1998 സെപ്റ്റംബർ 4നാണ് സിനിമ തിയറ്ററുകളിലെത്തിയത്. ചിത്രം റിലീസ് ആയിട്ട് കാലമിത്രയായിട്ടും എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്. ആരാണ് ആ പൂച്ചയ്ക്ക് പിന്നിലെന്ന്. ഓരോ തവണ സിനിമ കാണുമ്പോഴും നമ്മളെല്ലാം പരസ്പരം അറിയാതെ ചോദിച്ചു പോകും. പിന്നെ അതിൻറെ ഉത്തരം കണ്ടെത്താൻ ശ്രമിക്കും. സോഷ്യൽ മീഡിയയിലൂടെ പല ഉത്തരങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഇത്രയും കാലമായിട്ടും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതിനെ കുറിച്ച് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 
 
കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറാണ് ഈ ചിത്രം നിർമ്മിച്ചത്. തിരക്കഥ നിർവ്വഹിച്ചത് രഞ്ജിത്താണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments