Webdunia - Bharat's app for daily news and videos

Install App

പുലിമുരുകൻ വേട്ട തുടങ്ങിയിട്ട് ഇന്നേക്ക് നാലു വർഷം !

കെ ആര്‍ അനൂപ്
ബുധന്‍, 7 ഒക്‌ടോബര്‍ 2020 (13:09 IST)
2016ൽ മലയാളക്കര ആഘോഷമാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു 'പുലിമുരുകൻ'. മോഹൻലാൽ മുരുകനായി എത്തിയപ്പോൾ മുമ്പുണ്ടായിരുന്ന റെക്കോർഡുകളെല്ലാം തകർന്നടിഞ്ഞു. ഇന്ന് ഒക്ടോബർ 7, നാലുവർഷം മുമ്പ് ഇതുപോലൊരു ഒക്ടോബർ മാസത്തിലെ ഏഴാം തീയതി ആയിരുന്നു പുലിമുരുകൻ തിയറ്ററുകളിലെത്തിയത്. അന്ന് തുടങ്ങിയ ജൈത്രയാത്ര നാലു  വർഷങ്ങൾക്കിപ്പുറവും ആരാധകരുടെ മനസ്സുകളിലൂടെ തുടരുകയാണ്. യുവാക്കളെയും കുട്ടികളെയും കുടുംബപ്രേക്ഷകരേയും ഒരു പോലെ കയ്യിൽ എടുക്കുവാൻ സംവിധായകൻ വൈശാഖിനും ടീമിനും ആയി. നരനും നരസിംഹവും പോലെ മോഹൻലാലിൻറെ മറ്റൊരു അവതാരമായി 'പുലിമുരുകൻ' മാറി.
 
തോളിൽ ശൂലവുമായി എത്തി, വരയൻ പുലികൾക്ക് മുമ്പിൽ കൈ കുത്തി നിൽക്കുന്ന മോഹൻലാലിൻറെ ആക്ഷൻ കുട്ടികളുടെ മനസ്സിൽ പോലും ആഴത്തിൽ പതിഞ്ഞിരുന്നു. പ്രദർശനത്തിനെത്തി ആദ്യ 30 ദിവസങ്ങൾക്കുള്ളിൽ തന്നെ 105 കോടി രൂപയോളം സിനിമയ്ക്ക് നേടാനായി. ഏകദേശം 152 കോടി രൂപയോളം ആഗോളതലത്തിൽ പുലിമുരുകൻ കളക്ഷൻ നേടി.
 
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് പതിപ്പുകളും പുലിമുരുകന്‍റേതായി ഇറങ്ങി. ഹിന്ദിയിലേക്ക് ചിത്രം മൊഴിമാറ്റം ചെയ്തു. ‘ഷേര്‍ കാ ശിക്കാര്‍' എന്ന പേരിലാണ് പുലിമുരുകന്റെ ഹിന്ദി ഡബ്ബഡ് പതിപ്പ് പുറത്തിറങ്ങിയത്.  
 
കമാലിനി മുഖർജി, ജഗപതി ബാബു, വിനു മോഹൻ, സിദ്ദിഖ്, ലാൽ, സുരാജ് വെഞ്ഞാറമൂട്, ബാല, നമിത, നന്ദു, സേതുലക്ഷ്മി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ ഉണ്ടായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എളുപ്പപണി വേണ്ട; വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്‌സ്ആപ്പിലൂടെ നല്‍കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

അടുത്ത ലേഖനം
Show comments