Webdunia - Bharat's app for daily news and videos

Install App

'കോട്ടയം കുഞ്ഞച്ചന്‍'ന് 31 വയസ്സ്, സന്തോഷം പങ്കുവെച്ച് സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്
തിങ്കള്‍, 15 മാര്‍ച്ച് 2021 (12:02 IST)
കോട്ടയം കുഞ്ഞച്ചന് 31 വയസ്സ്. 1990 മാര്‍ച്ച് 15 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. അന്നുമുതല്‍ ഇന്നുവരെയും സിനിമ കാണുവാന്‍ ആളുകള്‍ ഉണ്ട് എന്നത് തന്നെയാണ് ഈ സിനിമയുടെ വിജയവും. കോട്ടയം കുഞ്ഞച്ചന്റെ മുപ്പത്തിയൊന്നാം വാര്‍ഷിക ദിനത്തില്‍ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിനൊപ്പം വര്‍ക്ക് ചെയ്യാന്‍ തനിക്കും അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ ഒമര്‍ ലുലു. 'മലയാളിയുടെ പ്രിയപ്പെട്ട ചട്ടമ്പിക്ക് 31 വര്‍ഷത്തെ തിളക്കം. ഡെന്നീസ് ജോസഫ് സാറിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്'- ഒമര്‍ ലുലു കുറിച്ചു.
 
ബാബു ആന്റണി നായകനായെത്തുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. 2021 അവസാനത്തോടെ ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
 
കോട്ടയംകാരനായ ഒരു ചട്ടമ്പിയുടെ വേഷമാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ ചെയ്തത്. ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ രഞ്ജിനി, ഇന്നസന്റ്, കെ പി എ സി ലളിത, സുകുമാരന്‍, ബാബു ആന്റണി എന്നിവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

രാജ്യത്ത സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; മരണസംഖ്യ കൂടുന്നു, കേരളത്തില്‍ മാത്രം ഒറ്റദിവസം ഏഴ് മരണം

അടുത്ത ലേഖനം
Show comments