Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ഒരു റോൾ ചോദിച്ചു, സംവിധായകൻ മൂന്നെണ്ണം നൽകി!

മമ്മൂട്ടി ചോദിച്ച് വാങ്ങിയ റോൾ! കരിയർ ബെസ്റ്റ്!

Webdunia
ശനി, 15 ഏപ്രില്‍ 2017 (15:41 IST)
മമ്മൂട്ടിയും മോഹൻലാലും ഒക്കെ സിനിമയിൽ എത്തിയിട്ട് ഒരുപാട് വർഷങ്ങളായി. ഇരുവരുടെയും ഡേറ്റ് കിട്ടാൻ പു‌റകേ നടക്കുന്ന സംവിധായകർ നിരവധിയാണ്. എന്നാൽ, താൻ ഇപ്പോഴും സംവിധായകരോട് അവസരങ്ങൾ ചോദിക്കാറുണ്ടെന്ന് താരം പറയുന്നു. ആര്‍ജെ മാത്തുക്കുട്ടിക്കൊപ്പമുള്ള അഭിമുഖത്തില്‍ മമ്മുട്ടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
ഇപ്പോഴും അവസരങ്ങൾ ചോദിക്കുന്നതിന് തന്റേതായ കാരണങ്ങളും മമ്മുട്ടിക്കുണ്ട്. അവസരങ്ങള്‍ ചോദിക്കാതെ കിട്ടില്ല എന്നാണ് മമ്മുട്ടിയുടെ പക്ഷം. അതുകൊണ്ടാണ് ഇപ്പോഴും അദ്ദേഹം അവസരങ്ങള്‍ ചോദിക്കാന്‍ മടികാണിക്കാത്തതും. 
 
അങ്ങനെ അവസരം ചോദിച്ച് വാങ്ങിയതില്‍ മമ്മൂട്ടിയുടെ ഒരു മികച്ച ചിത്രം കൂടിയുണ്ട്. രഞ്ജിതിന്റെ പാലേരി മാണിക്യം. പാലേരിമാണിക്യവുമായി രഞ്ജിത്ത് മുന്നോട്ട് പോകുന്ന കാര്യം തന്റെ ഒരു സുഹൃത്തില്‍ നിന്നായിരുന്നു മമ്മുട്ടി അറിയുന്നത്. 
 
ഉടനെ  രഞ്ജിത്തിനെ വിളിച്ചു. പാലേരിമാണിക്യം സിനിമയാക്കുകയാണോ എന്ന് ചോദിച്ചു. അതെ അതിലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ടി ഒരു വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചിരിക്കുകയായിരുന്നെന്നായിരുന്നു മറുപടി. മമ്മുട്ടി ആ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. രഞ്ജിത്തിനെ വിളിച്ച മമ്മുട്ടി ചോദിച്ചു, 'എനിക്ക് റോള്‍ ഒന്നും ഇല്ലെ?' 
 
മമ്മുട്ടി രഞ്ജിത്തിനോട് ചോദിച്ചത് ഒരു റോള്‍ ആയിരുന്നെങ്കിലും കിട്ടിയത് മൂന്ന് റോള്‍ ആയിരുന്നു. പാലേരിമാണിക്യത്തിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രവും നായകനും ഉള്‍പ്പെടെ മൂന്ന് റോളുകൾ മെഗാസ്റ്റാർ അവതരിപ്പിച്ചു. നിരവധി അവാർഡുകൾ നടനെ തേടിയെത്തി. 

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments