ആഗസ്റ്റ് 1 കാരണം മമ്മൂട്ടി ‘വ്യൂഹം’ വേണ്ടെന്നുവച്ചു !

രാജീവ് മഞ്‌ജിത്
ബുധന്‍, 18 ഡിസം‌ബര്‍ 2019 (16:11 IST)
1973ല്‍ പുറത്തിറങ്ങിയ ബ്രിട്ടീഷ് - ഫ്രഞ്ച് പൊളിറ്റിക്കല്‍ ത്രില്ലറായ ‘ദി ഡേ ഓഫ് ദി ജക്കാള്‍’ എന്ന ചിത്രമാണ് മലയാളത്തില്‍ ‘ആഗസ്റ്റ് 1’ എന്ന സിനിമയ്ക്ക് പ്രചോദനമായത്. എസ് എന്‍ സ്വാമി തിരക്കഥയെഴുതി സിബി മലയില്‍ സംവിധാനം ചെയ്‌ത ആഗസ്റ്റ് 1 വന്‍ ഹിറ്റായി. സിബി മലയിലിന്‍റെ സാധാരണ ശൈലിയില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടാണ് ആ സിനിമയൊരുക്കിയത്. പെരുമാള്‍ എന്ന പൊലീസ് ഓഫീസറായി മമ്മൂട്ടി കസറിയ സിനിമ ഇന്ന് ഒരു ക്ലാസിക് ത്രില്ലറായാണ് വിലയിരുത്തപ്പെടുന്നത്. 
 
ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ സംഗീത് ശിവന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ മമ്മൂട്ടിയെ നായകനാക്കാനാണ് ആഗ്രഹിച്ചത്. 1987ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ആക്ഷന്‍ സിനിമയായ ‘ലേതല്‍ വേപ്പണ്‍’ മലയാളത്തില്‍ കൊണ്ടുവരാമെന്നാണ് സംഗീത് ശിവന്‍ ചിന്തിച്ചത്. അതിനെ അടിസ്ഥാനമാക്കി സാബ് ജോണിനൊപ്പം ചേര്‍ന്ന് സംഗീത് ശിവന്‍ തിരക്കഥയെഴുതി. സന്തോഷ് ശിവനെ ക്യാമറാമാനായി നിശ്ചയിച്ചു.
 
എന്നാല്‍ ഈ തിരക്കഥയുമായി മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ അദ്ദേഹം വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. അതിന് കാരണമായത് ‘ആഗസ്റ്റ് 1’ എന്ന സിനിമയായിരുന്നു. വിദേശ ചിത്രങ്ങളുടെ കഥകള്‍ കടമെടുത്ത് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യേണ്ടതില്ലെന്ന് മമ്മൂട്ടി തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ വ്യൂഹത്തില്‍ നിന്ന് മമ്മൂട്ടി പിന്‍‌മാറി.
 
മമ്മൂട്ടി അവതരിപ്പിക്കേണ്ടിയിരുന്ന ടോണി ലൂയിസ് എന്ന നായക കഥാപാത്രത്തെ ‘വ്യൂഹ’ത്തില്‍ പിന്നീട് അവതരിപ്പിച്ചത് രഘുവരനാണ്. വ്യൂഹം 1990ലെ ഹിറ്റ് ചിത്രമായി മാറുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments