Webdunia - Bharat's app for daily news and videos

Install App

“ലാലിന്‍റെ പടം മാറിയോ? എങ്കില്‍ എന്നെ വച്ച് കഥ ആലോചിക്ക്” - മമ്മൂട്ടിയുടെ ഈ വാചകത്തില്‍ നിന്ന് ഒരു തകര്‍പ്പന്‍ സിനിമ പിറന്നു!

Webdunia
തിങ്കള്‍, 10 ഡിസം‌ബര്‍ 2018 (18:47 IST)
വര്‍ഷങ്ങള്‍ക്ക് മുമ്പുനടന്ന കാര്യമാണ്. സംവിധായകന്‍ ഹരികുമാറും എം ടി വാസുദേവന്‍ നായരും ചേര്‍ന്ന് മോഹന്‍ലാലിന് വേണ്ടി ഒരു സിനിമ ആലോചിച്ചുകൊണ്ടിരിക്കുന്ന സമയം. തിരക്കഥ എം ടി പൂര്‍ത്തിയാക്കിയെങ്കിലും എം ടിക്കുതന്നെ പൂര്‍ണതൃപ്തി വരാത്തതിനാല്‍ അത് വേണ്ടെന്നുവച്ചു. 
 
ചിത്രം മാറ്റിവയ്ക്കാമെന്ന് കോഴിക്കോടെത്തി മോഹന്‍ലാലിനെ അറിയിച്ച ശേഷം മടങ്ങവേ ഹരികുമാര്‍ ഗുരുവായൂരിലിറങ്ങി. ഹോട്ടല്‍ എലൈറ്റില്‍ മുറിയെടുത്തു. ഒരു ഷൂട്ടിംഗ് ആവശ്യത്തിനായി വന്ന മമ്മൂട്ടിയും ആ സമയം എലൈറ്റില്‍ താമസിക്കുന്നുണ്ടായിരുന്നു.
 
അക്കാലത്ത് ഹരികുമാറും മമ്മൂട്ടിയും ചെറിയ സൌന്ദര്യപ്പിണക്കത്തിലായിരുന്നു. എങ്കിലും മമ്മൂട്ടി തൊട്ടടുത്തുണ്ടെന്നറിഞ്ഞപ്പോള്‍ ഹരികുമാറിന് വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് തമ്മില്‍ക്കണ്ട് ലോഹ്യം പറയുകയും മമ്മൂട്ടി ഹരികുമാറിനെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി ലൊക്കേഷനില്‍ പോകുകയും ചെയ്തു. 
 
ഹരികുമാര്‍ - എംടി - മോഹന്‍ലാല്‍ പ്രൊജക്ട് വൈകുമെന്നറിഞ്ഞപ്പോള്‍ ‘എങ്കില്‍ എന്നെവച്ച് ഒരു പ്രൊജക്ട് ആലോചിക്ക്’ എന്ന് മമ്മൂട്ടി ആ കാര്‍ യാത്രയില്‍ ഹരികുമാറിനോട് പറഞ്ഞു. ഉടന്‍ തന്നെ ഹരികുമാര്‍ എം ടിയെ കാണാന്‍ കോഴിക്കോടിന് മടങ്ങി. ഇതിനിടയില്‍ മമ്മൂട്ടി തന്നെ എംടിയെ വിളിച്ച് ഒരു പ്രൊജക്ട് തനിക്കുവേണ്ടി ആലോചിക്കണമെന്ന് ആവശ്യപ്പെട്ടു. തന്നെ മമ്മൂട്ടി വിളിച്ച് ഇക്കാര്യം പറഞ്ഞു എന്ന് ഹരികുമാര്‍ എത്തിയപ്പോള്‍ എം ടി അറിയിച്ചു.
 
ഒരാഴ്ച കഴിഞ്ഞപ്പോള്‍ എംടി ഹരികുമാറിനെ വിളിച്ചു. മരണം മുഖാമുഖം കണ്ട ഒരാള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അയാള്‍ അനുഭവിക്കുന്ന തിരിച്ചടികളെക്കുറിച്ച് ഒരു കഥ പറഞ്ഞു.
 
കഥ ഇഷ്ടമായ ഹരികുമാര്‍ ആവേശത്തിലായി. ആ കഥയാണ് ‘സുകൃതം’. മമ്മൂട്ടിക്കും ഹരികുമാറിനും എം ടിക്കും ഏറെ പുരസ്കാരങ്ങള്‍ നേടിക്കൊടുത്ത ഗംഭീര സിനിമ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ സ്‌കൂള്‍ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കെകെ ശൈലജയ്‌ക്കെതിരായ വ്യാജ വീഡിയോ കേസ്; മുസ്ലിംലീഗ് നേതാവിന് 15000 രൂപ പിഴ

കോടിക്കണക്കിന് ആളുകള്‍ പ്രയാഗ് രാജില്‍ സ്‌നാനം ചെയ്‌തെങ്കിലും ആര്‍ക്കും യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല; കാരണം ആണവ സാങ്കേതിക വിദ്യ

കാനഡയില്‍ വിമാന അപകടം; 80 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം ലാന്റിങിനിടെ കാറ്റില്‍ തലകീഴായി മറിഞ്ഞു

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലുണ്ടായ ദുരന്തം: ആനയുടെ ചവിട്ടേറ്റു മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി

അടുത്ത ലേഖനം
Show comments