Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ പ്രകടനം കണ്ട് സരിത പൊട്ടിക്കരഞ്ഞു, പടം വമ്പന്‍ ഹിറ്റാകുമെന്ന് ഫാസില്‍ !

നവീന്‍ കോശി
ബുധന്‍, 5 ഫെബ്രുവരി 2020 (17:30 IST)
മമ്മൂട്ടിയുടെ കണ്ണൊന്ന് കലങ്ങിയാല്‍ അത് സഹിക്കാന്‍ മലയാളത്തിലെ കുടുംബപ്രേക്ഷകര്‍ക്ക് കഴിയില്ല. അവരും കൂടെ കരഞ്ഞുതുടങ്ങും. അതോടെ പടം ഹിറ്റാവുകയും ചെയ്യും. അങ്ങനെ ഹിറ്റായ എത്രയെത്ര ചിത്രങ്ങള്‍ !
 
1992ലെ ഓണക്കാലത്താണ് മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസ് റിലീസായത്. അതിനൊപ്പം ഓണച്ചിത്രങ്ങളായി യോദ്ധ, അദ്വൈതം, കിഴക്കന്‍ പത്രോസ്, പണ്ടുപണ്ടൊരു രാജകുമാരി, പൂച്ചയ്ക്കാര് മണികെട്ടും, വളയം എന്നീ ചിത്രങ്ങളും ഉണ്ടായിരുന്നു. എല്ലാ ചിത്രങ്ങളും ആവേശത്തോടെ മത്സരിച്ചു.
 
കോട്ടയം കുഞ്ഞച്ചന് ശേഷം ടി എസ് സുരേഷ്ബാബുവിന്‍റെ സംവിധാനത്തില്‍ വന്‍ പ്രതീക്ഷയോടെ വന്ന ചിത്രമായിരുന്നു കിഴക്കന്‍ പത്രോസ്. മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്‍റേതായിരുന്നു അദ്വൈതം. സംഗീത് ശിവന്‍ സംവിധാനം ചെയ്ത യോദ്ധ തകര്‍പ്പന്‍ കോമഡി ചിത്രമായിരുന്നു. മോഹന്‍ലാലും ജഗതിയും മത്സരിച്ച് അഭിനയിച്ച സിനിമ. എ ആര്‍ റഹ്‌മാന്‍റെ ഗാനങ്ങള്‍. സിബി മലയില്‍ - ലോഹിതദാസ് ടീമിന്‍റേതായിരുന്നു വളയം. 
 
പപ്പയുടെ സ്വന്തം അപ്പൂസ് ഒരു ഹൈലി ഇമോഷണല്‍ സബ്‌ജക്ടായിരുന്നു കൈകാര്യം ചെയ്തത്. ക്ലൈമാക്സില്‍ മമ്മൂട്ടിയുടെ കരച്ചില്‍ പ്രേക്ഷകരെ നൊമ്പരപ്പെടുത്തി. അപ്പൂസിന്‍റെ റിലീസിന് മുമ്പ് ഒരു പ്രിവ്യു ഷോ ചെന്നൈയില്‍ ഉണ്ടായിരുന്നു. ചെന്നൈയിലെ സിനിമാ പ്രമുഖരെല്ലാം ചിത്രം കാണാനെത്തി. ക്ലൈമാക്‍സ് രംഗങ്ങള്‍ കണ്ട് സഹിക്കാനാകാതെ ചിത്രം തീരുന്നതിന് മുമ്പ് നടി സരിത തിയേറ്റര്‍ വിട്ട് പുറത്തുപോയി. ഇത് കണ്ടതോടെ ഫാസിലിനുറപ്പായി - അപ്പൂസ് ബമ്പര്‍ ഹിറ്റായി മാറും !
 
അത് സത്യമായി, പപ്പയുടെ സ്വന്തം അപ്പൂസ് ചരിത്രവിജയമായി. അപ്പൂസിന്‍റെ നിഴലില്‍ മറ്റ് ഓണച്ചിത്രങ്ങള്‍ക്ക് വേണ്ടത്ര വിജയം നേടാന്‍ കഴിഞ്ഞില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments