Webdunia - Bharat's app for daily news and videos

Install App

മാമാങ്കം എന്ന മെഗാഹിറ്റ് പിറന്നിട്ട് ഒരു വർഷം, ആഘോഷനിറവിൽ മലയാള സിനിമാലോകം !

കെ ആർ അനൂപ്
ശനി, 12 ഡിസം‌ബര്‍ 2020 (13:50 IST)
മമ്മൂട്ടി ചന്ദ്രോത്ത് വലിയ പണിക്കറായി നിറഞ്ഞാടിയ 'മാമാങ്കം'ത്തിന് ഒരു വയസ്സ്. 2019 ഡിസംബർ 12-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോളിതാ ഒന്നാം വാർഷികത്തിന്റെ ആഘോഷത്തിലാണ് ഉണ്ണി മുകുന്ദൻ. ചന്ദ്രോത്ത് പണിക്കറിന്റെ മൂന്ന് ഭാവങ്ങളുള്ള വൺ ഇയർ സെലിബ്രേഷൻ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. റിലീസായി ഒരു വർഷം കഴിഞ്ഞിട്ടും സിനിമാ പ്രേമികളുടെ മനസ്സിൽ ഇന്നും മാമാങ്കം ഉണ്ട്. 
 
എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രത്തിന് മരണത്തിനും ജീവിതത്തിനും ഇടയിലൂടെ സഞ്ചരിക്കുന്ന ചാവേറുകളുടെ കഥയാണ് പറയാനുണ്ടായിരുന്നത്. വലിയ ക്യാൻവാസിൽ ഒരുങ്ങിയ ചിത്രം 55 കോടി ചെലവഴിച്ചാണ് നിർമ്മിച്ചത്. 140 കോടി രൂപ കളക്ഷനും മാമാങ്കം നേടി.
 
12 വർഷങ്ങളിൽ ഒരിക്കൽ നടക്കുന്ന മാമാങ്കത്തിന് നിളയുടെ മണൽപ്പരപ്പിൽ ജീവൻ നഷ്ടപ്പെട്ട് വീഴുന്ന ചാവേറുകളുടെ ചോരയുടെ കഥകൂടിയാണ് സംവിധായകൻ വരച്ചു കാണിച്ചത്. രാജീവ് പിള്ളയുടെതായിരുന്നു തിരക്കഥ.
 
മമ്മൂട്ടി ഉണ്ണി മുകുന്ദൻ കൂടാതെ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. കനിഹ,അനുസിത്താര, ഇനിയ, പ്രാചി തെഹ്ലാൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മണിക്കുട്ടൻ, സുദേവ് നായർ, തരുൺ അറോറ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യം: എംവി ഗോവിന്ദന്‍

സുരേന്ദ്രന്‍ തുടര്‍ന്നില്ലെങ്കില്‍ എം.ടി.രമേശ്; ബിജെപി സംസ്ഥാന അധ്യക്ഷനെ അടുത്തയാഴ്ച അറിയാം

രണ്ടര വര്‍ഷത്തിനുള്ളില്‍ പ്രധാനമന്ത്രി മോദി നടത്തിയത് 38 വിദേശയാത്രകള്‍; ചെലവായത് 260 കോടി രൂപ

പതിന്നൊന്നുകാരിക്കു നേരെ ടെയ്ലറുടെ ലൈഗിംഗാക്രമം: പ്രതി പോലീസ് പിടിയിൽ

മലപ്പുറം പെരിന്തൽമണ്ണയിൽ പത്താം ക്ലാസ് വിദ്യാർഥികൾ തമ്മിൽ സംഘർഷം: 3 വിദ്യാർഥികൾക്ക് കുത്തേറ്റു

അടുത്ത ലേഖനം
Show comments