Webdunia - Bharat's app for daily news and videos

Install App

നിറകണ്ണുകളോടെ മമ്മൂട്ടി തീയേറ്ററിൽ നിന്നും എഴുന്നേറ്റു! അത്ര മനോഹരമായിരുന്നു ആ സിനിമ!

മനസ്സറിഞ്ഞ് കണ്ടു, മനസ്സറിഞ്ഞ് കരഞ്ഞു! മമ്മൂട്ടിയെ കരയിച്ച ബാലൻ മാഷ്!

Webdunia
ബുധന്‍, 1 മാര്‍ച്ച് 2017 (12:56 IST)
ലോഹിതദാസ് ആദ്യമായി തിരക്കഥ എഴുതിയ ചിത്രമാണ് തനിയാവർത്തനം. നായകൻ മമ്മൂട്ടി. സംവിധാനം സിബി മലയിൽ. കുടുംബത്തിലെ പുരുഷന്മാർക്ക് പാരമ്പര്യമായി ലഭിക്കുന്ന ഭ്രാന്തിന്റെ പലഭാവങ്ങളിൽ പെട്ടുഴലു‌ന്ന ബാലൻമാഷ് എന്ന കഥാപാത്രത്തിന്റെ സങ്കീർണ്ണഭാവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടി അതിനെ അനശ്വരവുമാക്കി.
 
മമ്മൂട്ടി നിറഞ്ഞും അറിഞ്ഞും അഭിനയിച്ച ചിത്രമായിരുന്നു തനിയാവർത്തനം. അന്ധവിശ്വാസങ്ങള്‍ എങ്ങനെ ഭാര്യയും രണ്ടു കുട്ടികളുമുള്ള ബാലൻ മാഷിനെ ഒരു ഭ്രാന്തനാക്കി മാറ്റുന്നൂ എന്ന് കണ്ണു നിറയാതെ കണ്ടിരിക്കാന്‍ ആകില്ല. അത്രമാത്രം നന്നായി ചിത്രീകരിച്ച സിനിമയായിരുന്നു അത്. ആദ്യ ദിവസം ചിത്രത്തെ കുറിച്ച് മികച്ച നിരൂപക പ്രശംസ ലഭിച്ചപ്പോള്‍ മമ്മൂട്ടിയ്ക്കും ചിത്രം കാണാനൊരു മോഹം.
 
ഒടുവിൽ അയൽവക്കക്കാരനായ കുഞ്ചനോടൊപ്പമാണ് മമ്മൂട്ടി തനിയാവർത്തനം കാണാൻ പോയത്. കുഞ്ചൻ പിന്നീടൊരിക്കൽ ഈ അനുഭവം പങ്കുവെയ്ക്കുകയുണ്ടായി. ചിത്രത്തിലെ അവസാന രംഗങ്ങള്‍ ചിത്രത്തിന്റെ അവസാനരംഗങ്ങള്‍ കണ്ടിട്ട് തിയേറ്ററിലിരുന്ന് കരയാത്തവരായി ആരുമില്ല. ആ രംഗങ്ങള്‍ കണ്ടപ്പോള്‍ എന്റെ കണ്ണും നിറഞ്ഞുവെന്ന് കുഞ്ചൻ പറയുന്നു. 
 
ഇടയ്ക്ക് മമ്മൂട്ടിയെ നോക്കുമ്പോള്‍ അദ്ദേഹം വാ പൊത്തി ഇരിക്കുന്നു. കണ്ണ് ചുവന്ന കലങ്ങിയിട്ടുണ്ട്. ചിത്രത്തില്‍ നായകനായി അഭിനയിച്ച മമ്മൂട്ടി നിറഞ്ഞ കണ്ണുകളോടെ ഇരുന്ന് ആ സിനിമ കാണുന്നത് കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടെന്ന് കുഞ്ചന്‍ പറയുന്നു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിപി ദിവ്യയെ തള്ളി മുഖ്യമന്ത്രി: 'അവനവന്‍ ചെയ്യുന്നതിന്റെ ഫലം അവനവന്‍ അനുഭവിക്കണം'

തൃശൂരിലെ തോല്‍വി: പ്രതാപനും അനിലിനും ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

ഏറ്റുമാനൂരില്‍ തട്ടുകടയില്‍ തര്‍ക്കം: പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി

പി എസ് സി ലിസ്റ്റുകള്‍ കാലാവധി കഴിഞ്ഞ് റദ്ദാകുമെന്ന ആശങ്ക പലവിഭാഗങ്ങള്‍ക്കും ഉണ്ടെന്ന് മന്ത്രി ജെ ചിഞ്ചുറാണി

വിവാഹ വേദിയില്‍ പ്രതിശ്രുത വരന്‍ ചോളീ കെ പീച്ചെ ക്യാഹേ ഗാനത്തിന് നൃത്തം ചെയ്തു; വിവാഹം വേണ്ടെന്നുവച്ച് യുവതിയുടെ പിതാവ്

അടുത്ത ലേഖനം
Show comments