Webdunia - Bharat's app for daily news and videos

Install App

ക്ലൈമാക്സില്‍ അറിഞ്ഞുകൊണ്ട് തോറ്റു, എങ്കിലും മമ്മൂട്ടിച്ചിത്രത്തെ ഏവരും സ്നേഹിക്കുന്നു!

Webdunia
തിങ്കള്‍, 24 ഏപ്രില്‍ 2017 (15:42 IST)
സൂപ്പര്‍താര സിനിമകള്‍ പ്ലാന്‍ ചെയ്യുക എന്നത് ഇക്കാലത്ത് വളരെയേറെ ശ്രമകരമായ ജോലിതന്നെയാണ്. സൂപ്പര്‍താരങ്ങളുടെ ഇമേജിന് അനുയോജിച്ച കഥാപാത്രങ്ങളും പ്രൊജക്ടും സൃഷ്ടിക്കുക നിസാര കാര്യമല്ല. എന്നാല്‍, ഇമേജൊന്നും നോക്കാതെ സിനിമകള്‍ ചെയ്യുകയും ഹിറ്റാക്കുകയും ചെയ്യുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ക്ലൈമാക്സില്‍ പരാജയപ്പെട്ടുപോകുന്ന നായകന്‍‌മാരെ മമ്മൂട്ടിയും മോഹന്‍ലാലും അവതരിപ്പിച്ചിട്ടുണ്ട്.
 
അത്തരത്തില്‍ ഒരു സിനിമയായിരുന്നു മമ്മൂട്ടി നായകനായ മേഘം. ഒരു ചെറിയ പ്ലോട്ടായിരുന്നു അത്. നമ്മള്‍ സ്നേഹിക്കുന്നവരെയല്ല, നമ്മളെ സ്നേഹിക്കുന്നവരെയാണ് നമ്മള്‍ കണ്ണുതുറന്നുകാണേണ്ടത് എന്ന്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ടി ദാമോദരന്‍ തിരക്കഥ രചിച്ചു.
 
വളരെക്കുറച്ച് മമ്മൂട്ടിച്ചിത്രങ്ങളേ പ്രിയദര്‍ശന്‍ സംവിധാനം ചെയ്തിട്ടുള്ളൂ. അതില്‍ ഏറ്റവും മനോഹരമായ ചിത്രമായിരുന്നു മേഘം. സുരേഷ് ബാലാജി നിര്‍മ്മിച്ച ചിത്രം വിതരണം ചെയ്തത് മോഹന്‍ലാലിന്‍റെ പ്രണവം.
 
മമ്മൂട്ടിക്കൊപ്പം ദിലീപും ചിത്രത്തില്‍ നിറഞ്ഞുനിന്നു. ശ്രീനിവാസനും പ്രിയാഗില്ലും കൊച്ചിന്‍ ഹനീഫയും നെടുമുടിയും കെ പി എസ് സി ലളിതയും ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചു.  
 
1999 ഏപ്രില്‍ 15ന് വിഷു റിലീസായാണ് മേഘം പ്രദര്‍ശനത്തിനെത്തിയത്. ഔസേപ്പച്ചന്‍ ഈണമിട്ട ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റായി. എന്നാല്‍ പടം വേണ്ടത്ര ക്ലിക്കായില്ല. അതിന് കാരണവുമുണ്ട്.
 
മലയാളത്തില്‍ ചന്ദ്രലേഖ എന്ന മെഗാഹിറ്റിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു മേഘം. അതുകൊണ്ടുതന്നെ ചന്ദ്രലേഖ പോലെ ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറാണ് ജനം പ്രതീക്ഷിച്ചത്. എന്നാല്‍ മേഘം അതായിരുന്നില്ല. മാത്രമല്ല, പ്രിയദര്‍ശനും മമ്മൂട്ടിയും വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുമ്പോള്‍ ഒരു അത്ഭുതചിത്രം പ്രേക്ഷകര്‍ പ്രതീക്ഷിച്ചു. എന്നാല്‍ ആ പ്രതീക്ഷ കാക്കാന്‍ പ്രിയന് കഴിഞ്ഞില്ല. ക്ലൈമാക്സില്‍ പരാജയപ്പെട്ട നായകനായിരുന്നു മമ്മൂട്ടി. എന്തായാലും ഇന്നും മേഘം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട മമ്മൂട്ടിച്ചിത്രം തന്നെ.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പുരുഷ സുഹൃത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധം; തിരുവനന്തപുരത്ത് 50കാരി ആത്മഹത്യ ചെയ്തു

ലോകത്തിലെ ആദ്യത്തെ എഐ ഡോക്ടര്‍ ക്ലിനിക് സൗദി അറേബ്യയില്‍ തുറന്നു

മലപ്പുറത്ത് നിപ ഭീതി ഒഴിയുന്നു; രണ്ടുപേരുടെ സാമ്പിള്‍ പരിശോധനാഫലം കൂടി നെഗറ്റീവ്

പാക്കിസ്ഥാന് നിര്‍ണായകവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കൈമാറി: യൂട്യൂബറായ യുവതിയുള്‍പ്പെടെ ആറു പേര്‍ പിടിയില്‍

കളമശ്ശേരിയില്‍ കാറില്‍ നിന്നിറങ്ങവേ മിന്നലേറ്റ് 50 കാരിക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments