Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ജ്വലിക്കുന്നു, 3 ദിവസം 15 കോടി; ഗ്രേറ്റ്ഫാദര്‍ 50 കോടിക്ക് ഇനി 5 നാള്‍ !

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (15:49 IST)
ഗ്രേറ്റ്ഫാദര്‍ 50 കോടി ക്ലബിലേക്ക് കടക്കുകയാണ്. ഈ വാരാന്ത്യത്തില്‍ ചിത്രം 50 കോടി ക്ലബില്‍ ഇടം പിടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കണക്കുകള്‍ അനുസരിച്ച് ശനിയാഴ്ചയോടെ ചിത്രം 50 കോടി ക്ലബില്‍ പ്രവേശിക്കും.
 
വിഷു ദിനത്തിലും വാരാന്ത്യത്തിലുമായി പതിനഞ്ചുകോടിയോളം രൂപയുടെ കളക്ഷന്‍ ഗ്രേറ്റ്ഫാദര്‍ പ്രതീക്ഷിക്കുന്നുണ്ട്. കുടുംബപ്രേക്ഷകരുടെ തള്ളിക്കയറ്റം ആ ദിവസങ്ങളില്‍ ഉണ്ടാകുമെന്നതിനാല്‍ കൂടുതല്‍ ഷോകള്‍ തയ്യാറാക്കുമെന്നും അറിയുന്നു. മമ്മൂട്ടിയുടെ തന്നെ പുത്തന്‍‌പണവും ആ സമയം തിയേറ്ററുകളിലുണ്ടാവുമെങ്കിലും ഗ്രേറ്റ്ഫാദര്‍ മാജിക്ക് തുടരുമെന്ന് തന്നെയാണ് ട്രേഡ് അനാലിസിസ്.
 
100 കോടി ക്ലബിലേക്ക് കുതിച്ചുപായുന്ന ഗ്രേറ്റ്ഫാദര്‍ സകല റെക്കോര്‍ഡുകളും തിരുത്തിയെഴുതുകയാണ്. തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും സ്നേഹയും ഒന്നിച്ചത്. ആ സിനിമയും തകര്‍പ്പന്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ അതേ ജോഡിയുടെ ദി ഗ്രേറ്റ്ഫാദര്‍ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയപ്പോള്‍ കൂടുതല്‍ സിനിമകള്‍ ഈ ജോഡിയെ അവതരിപ്പിച്ച് നിര്‍മ്മിക്കപ്പെടാനുള്ള സാധ്യത തെളിയുകയാണ്.
 
അതേസമയം, ഹനീഫ് അദേനി തന്‍റെ പൃഥ്വിരാജ് പ്രൊജക്ടിനുള്ള തയ്യാറെടുപ്പിലാണ്. അതിന് ശേഷം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെ സിനിമകള്‍ യുവ സംവിധായകനെ കാത്തിരിക്കുന്നുണ്ട്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments