Webdunia - Bharat's app for daily news and videos

Install App

ഓ വി വിജയന്‍-ജീവിതരേഖ

Webdunia
പാലക്കാട് വിളയന്‍ചാത്തനൂരില്‍ 1930 ജൂലൈ 2ന് ജനിച്ചു.
അച്ഛന്‍ : വേലുക്കുട്ടി. അമ്മ : കമലാക്ഷി.

മദ്രാസ് പ്രസിഡന്‍സി കോളജില്‍ നിന്ന് ഇംഗ്ളീഷില്‍ എം.എ. ജയിച്ച (1954) ശേഷം കോളജ് അധ്യാപകനായി.

പിന്നീട് ശങ്കേഴ്സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) ജോലി ചെയ്തു.

1967 മുതല്‍ സ്വതന്ത്ര ലേഖകനായി. ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്), പൊളിറ്റിക്കല്‍ അറ്റ്ലസ്, ഹിന്ദു, മാതൃഭൂമി, കലാകൗമുദി എന്നിവയ്ക്കു വേണ്ടി കാര്‍ട്ടൂണ്‍ വരച്ചു.

ഇത്തിര നേരന്പോക്ക് ഇത്തിരി ദര്‍ശനം (കലാകൗമുദി) എന്ന കാര്‍ട്ടൂണ്‍ പരന്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയ വിശകലന പരന്പരയും (മലയാളനാട്, മാതൃഭൂമി, ഇന്ത്യാ ടുഡേ) പ്രശസ്തമാണ്.

നോവലുകളും കഥകളും സ്വയം ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തു.

കൃതികള്‍: (മലയാളം) -

നോവല്‍: ഖസാക്കിന്‍റെ ഇതിഹാസം (1969), ധര്‍മ്മപുരാണം (1985), ഗുരുസാഗരം (1987), മധുരം ഗായതി (1990), പ്രവാചകന്‍റെ വഴി (1992), തലമുറകള്‍ (1997).

കഥകള്‍: വിജയന്‍റെ കഥകള്‍ (1978), ഒരു നീണ്ടരാത്രിയുടെ ഓര്‍മ്മയ്ക്കായി (1979), കടല്‍ത്തീരത്ത് (1988), കാറ്റ് പറഞ്ഞ കഥ (1989), അശാന്തി (1985), ബാലബോധിനി (1985), പൂതപ്രബന്ധവും മറ്റ് കഥകളും (1993), കുറെ കഥാബീജങ്ങള്‍ (1995).

ലേഖനങ്ങള്‍ : ഘോഷയാത്രയില്‍ തനിയെ (1988), വര്‍ഗ്ഗസമരം, സ്വത്വം (1988), കുറിപ്പുകള്‍ (1988), ഇതിഹാസത്തിന്‍റെ ഇതിഹാസം (1989).


ആക്ഷേപഹാസ്യം :

എന്‍റെ ചരിത്രാന്വേഷണപരീക്ഷകള്‍ (1989). കാര്‍ട്ടൂണ്‍ : ഇത്തിരി നേരന്പോക്ക് ഇത്തിരി ദര്‍ശനം (1999). സ്മരണ : സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരല്‍മീന്‍ (1998).

ഇംഗ്ളീഷ് കൃതികള്‍ : ആഫ്ടര്‍ ദ ഹാങ്ങിങ് ആന്‍ഡ് അദര്‍ സ്റ്റോറീസ്, സാഗ ഓഫ് ധര്‍മപുരി (ധര്‍മപുരാണം), ലെജന്‍ഡ് ഒഫ് ഖസാക്ക് (ഖസാക്കിന്‍റെ ഇതിഹാസം), ഇന്‍ഫിനിറ്റി ഒഫ് ഗ്രെയ്സ് (ഗുരുസാഗരം).

ഒ.വി. വിജയന്‍ സെല്ക്ടഡ് ഫിക്ഷന്‍ (ഖസാക്കിന്‍റെ ഇതിഹാസം, ധര്‍മപുരാണം, ഗുരുസാഗരം - കഥകള്‍) 1998 -ല്‍ പെന്‍ഗ്വിന്‍ ഇന്ത്യ (വൈക്കിങ്)യും ഡിസി ബുക്സും ചേര്‍ന്ന് പ്രസിദ്ധപ്പെടുത്തി.

ഗുരുസാഗരത്തിന് 1990 ല്‍ വയലാര്‍ അവാര്‍ഡും ലഭിച്ചു. ഖസാക്കിന്‍റെ ഇതിഹാസത്തിന് 1992ല്‍ മുട്ടത്തുവര്‍ക്കി അവാര്‍ഡ്. തലമുറകള്‍ക്ക് 1999 ലെ എം.പി. പോള്‍ അവാര്‍ഡ് .

2001 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു.
കേരള സര്‍ക്കാരിന്‍റെ എഴ്ത്തച്ഛന്‍ പുരസ്കാരം ലഭിച്ചു


വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറിനെ കുറിച്ച് അറിയാം

ഒരു കണ്ണിലെ മങ്ങിയ കാഴ്ചയും തലവേദനയും ഒരിക്കലും അവഗണിക്കരുത്, കാരണങ്ങള്‍ ഇതാ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയാമോ?

Broccoli: ബ്രൊക്കോളി നിസ്സാരക്കാരനല്ല, ഗുണങ്ങളറിയാം

ഒന്നാം ലോക മഹായുദ്ധക്കാലത്ത് വെളുത്തുള്ളിയെ ആന്റിസെപ്റ്റിക്കായി ഉപയോഗിച്ചിരുന്നു; ഇപ്പോള്‍ ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍

Show comments