Webdunia - Bharat's app for daily news and videos

Install App

ടാഗോര്‍ ഇന്ത്യയുടെ ഗുരുദേവ്

Webdunia
WDWD
സ്വാതന്ത്ര്യ സമരസേനാനി, ഇന്ത്യന്‍ ദേശീയ ഗാനത്തിന്‍റെ കര്‍ത്താവ്, ഇന്ത്യക്കാരനായ ആദ്യത്തെ നോബല്‍ സമ്മാന ജേതാവ്, ശാന്തിനികേതന്‍ സ്ഥാപകന്‍ എന്നിങ്ങനെ രബീന്ദ്രനാഥ ടാഗോറിന് വിശേഷണങ്ങള്‍ ഏറെയാണ്.

ആധുനിക ഭാരതം കെട്ടിപ്പെടുക്കാന്‍ ടാഗോര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍ ആവാത്തതാണ്. കവി, നാടകകൃത്ത്, ചെറുകഥാകാരന്‍, നോവലിസ്റ്റ്, ഗാനരചയിതാവ്, ബാലസാഹിത്യകാരന്‍, സംഗീതജ്ഞന്‍, ചിത്രകാരന്‍, തത്ത്വചിന്തകന്‍, വിദ്യാഭ്യാസ ചിന്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ടാഗോര്‍ ഗുരുദേവന്‍ എന്ന് അറിയപ്പെട്ടു.

1861 മേയ് ഏഴിന് , കൊല്‍ക്കത്തയ്ക്കടുത്തുള്ള ജൊറാഷങ്കോയിലാണ് രബീന്ദ്രനാഥ ടാഗോറിന്‍റെ ജനനം. ബ്രഹ്മ സമാജം അംഗവും സംസ് കൃത പണ്ഡിതനുമായ ദീബേന്ദ്രനാഥ് ടാഗോറിന്‍റെ 14 മക്കളില്‍ ഇളയമകനായിരുന്നു രബീന്ദ്രനാഥ ടാഗോര്‍.

സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ ഏഴാം വയസിലാണ് ടാഗോര്‍ ആദ്യ കവിതയെഴുതിയത്. പതിനേഴാമത്തെ വയസിലാണ് അദ്ദേഹത്തിന്‍റെ ആദ്യ കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയത് (കവി കാഹിനി-1878).

1878- ല്‍ പഠനത്തിനായി ടാഗോര്‍ ഇംഗ്ളണ്ടിലേയ്ക്ക് പുറപ്പെട്ടു. എന്നാല്‍ പഠനത്തില്‍ താല്‍പ്പര്യം തോന്നാത്ത ടാഗോര്‍ 17മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തി. കവിതയും ചെറുകഥകളും നാടകങ്ങളും എഴുതുന്നത് ടാഗോര്‍ സ്ഥിരമാക്കി.

1883- ല്‍ മൃണാളിനി ദേവിയെ ടാഗോര്‍ വിവാഹം ചെയ്തു. വിവാഹനന്തരം ടാഗോറാണ് മൃണാളിനി ദേവിയെ ബംഗാളി, സംസ്കൃതം തുടങ്ങിയ ഭാക്ഷകള്‍ പഠിപ്പിച്ചത്.

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എപ്പോഴും റീല്‍ നോക്കികൊണ്ടിരിക്കുന്നത് ശീലമാണോ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കുമെന്ന് പഠനം

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഡെര്‍മറ്റോളജിസ്റ്റ്

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

Show comments