Webdunia - Bharat's app for daily news and videos

Install App

പെരൗള്‍ട്ട് - കുട്ടികളുടെ മാന്ത്രിക കഥാകാരന്‍

Webdunia
WDWD
ഉറങ്ങുന്ന സുന്ദരി (സ്ളീപ്പിംഗ് ബ്യൂട്ടി), സിന്‍ഡ്രെല, ബൂട്ടിലെ പൂച്ച (പുസ് ഇന്‍ ബൂട്ട്), ലിറ്റില്‍ റെഡ് ഇന്‍ കൈ റഡിംഗ് ഹുഡ്, ബ്ളൂ ബിയേഡ് - എക്കാലത്തേയും ഓമന പുസ്തകങ്ങളായ ഇവയുടെ കര്‍ത്താവ് ഫ്രഞ്ചുകാരനായ ചാള്‍സ് പെരൗള്‍ട്ട് ആണ്.

അത്ഭുതകഥകളും ഗുണപാഠ കഥകളും ബാലകഥകളും യക്ഷിക്കഥകളും മറ്റും അദ്ദേഹം എഴുതിയിട്ട് മൂന്നു നൂറ്റാണ്ടും മൂന്നു പതിറ്റാണ്ടും കഴിഞ്ഞു.

എന്നാല്‍ പുതിയ യുഗത്തിലും അവ പ്രിയതരമായി നിലനില്‍ക്കുന്നു. അവയുടെ പുതിയ പതിപ്പുകളും സചിത്ര പുസ്തകങ്ങളും നാടക-സിനിമാ കാര്‍ട്ടൂണ്‍ ആവിഷ്കാരങ്ങളും ഇറങ്ങിക്കൊണ്ടേയിരിക്കുന്നു.

1703 മേയ് പതിനാറിനാണ് പെരൗള്‍ട്ട് എന്ന ഫെയറി ടെയ്ല്‍സ് കഥാകാരന്‍ അന്തരിച്ചത്. 1628 ജനുവരി പന്ത്രണ്ടിന് പാരീസിലായിരുന്നു ജനനം. ധനിക ബൂര്‍ഷ്വാ കുടുംബത്തില്‍. നല്ല സ്കൂളില്‍ പഠിച്ചു. നിയമ ബിരുദം നേടി. സര്‍ക്കാര്‍ ഉദ്യോഗം സ്വന്തമാക്കി.

ആയിടയ്ക്ക് ഫ്രാന്‍സില്‍ സാഹിത്യത്തില്‍ പഴമക്കാരും പുതുമക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പുതുമക്കാരുടെ ഭാഗത്തായിരുന്നു പെരൗള്‍ട്ട്. അതുകൊണ്ട് അദ്ദേഹം സാഹിത്യ ലോകത്ത് അറിയപ്പെട്ടു.


WDWD
അന്‍പത്തിയഞ്ചാം വയസ്സിലാണ് അദ്ദേഹം ഗുണപാഠ കഥകള്‍ എഴുതിത്തുടങ്ങിയത്. ടെയ്ല്‍സ് ഓഫ് ദി വൈല്‍ഡ് ഗൂസ് എന്നതായിരുന്നു ആദ്യത്തെ കൃതി. ഇതിന്‍റെ പ്രസിദ്ധീകരണത്തോടെ അദ്ദേഹം നാടെങ്ങും അറിയപ്പെട്ടു.

ഫെയറി ടെയ്ല്‍സ് എന്ന പുതിയ സാഹിത്യ ശാഖയുടെ തുടക്കമായിരുന്നു ഈ പുസ്തകം. പിന്നീടാണ് സ്ളീപ്പിംഗ് ബ്യൂട്ടി, പുസ് ഇന്‍ ബൂട്ട് തുടങ്ങിയവ പ്രസിദ്ധീകരിച്ചത്.

കേട്ടുപഴകിയ കഥകളില്‍ നിന്നും വീട്ടമ്മമാരുടെ അടുക്കള കഥകളില്‍ നിന്നും പ്രമേയം ഉള്‍ക്കൊണ്ട് ഭാനയുടെ മൂശയില്‍ ഉരുക്കി വര്‍ണ്ണനയുടെ നിറഭേദങ്ങള്‍ ചാലിച്ച് ഗുണപാഠത്തിന് മേമ്പൊടി ചേര്‍ത്ത് അദ്ദേഹം മാന്ത്രിക യക്ഷിക്കഥകള്‍ എഴുതിയപ്പോള്‍ അവ ലോകത്തിന്‍റെ ആകര്‍ഷണങ്ങള്‍ ആയി മാറുകയായിരുന്നു.

പാരീസിലായിരുന്നു പെരോള്‍ട്ടിന്‍റെ അന്ത്യം. മരണാനന്തരം കോം ടെസ് (ടെയ്ല്‍സ് ) എന്ന പേരില്‍ 1781 ല്‍ അദ്ദേഹത്തിന്‍റെ രചനകള്‍ സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയിരുന്നു. സഹോദരന്‍ ക്ളൗഡി പെരോള്‍ട്ട് അക്കാലത്തെ മികച്ച വാസ്തുശില്‍പി ആയിരുന്നു.

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

മുറിവില്‍ വളര്‍ത്തുനായ നക്കി, ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ മൂലം സ്ത്രീ മരിച്ചു; മുന്നറിയിപ്പ്

കാന്‍സറിന് പോലും കാരണമാകുന്ന വ്യാജ പനീര്‍; എങ്ങനെ ഒരു മിനുറ്റിനുള്ളില്‍ തിരിച്ചറിയാം

രാത്രി ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം, ചിലപ്പോള്‍ അപകടകരവും

വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഈ പ്രശസ്തമായ മരുന്ന് നിങ്ങളും കഴിക്കാറുണ്ടോ? കഴിക്കരുത്, സര്‍ക്കാര്‍ മുന്നറിയിപ്പ്

മഴക്കാലത്തെ തൊണ്ടവേദന; പ്രതിവിധി വീട്ടില്‍ തന്നെയുണ്ട്

Show comments