Webdunia - Bharat's app for daily news and videos

Install App

പ്രകൃതിയുടെ കവി ; ദാര്‍ശനികതയുടേയും

ടി ശശി മോഹന്‍

Webdunia
WDWD
നല്ല കുറേ കവിതകളുടെ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ചാണ് കവി പി.കുഞ്ഞിരാമന്‍ നായര്‍ കടന്നുപോയത്. കേരളത്തിന്‍റെ ഭൂമികയില്‍ ഈ കവിയുടെ കാല്‍പ്പാടുകളും ഏറെ പതിഞ്ഞിട്ടുണ്ട്. ഇന്ന് പി യുടെ മുപ്പതാം ചരമവാര്‍ഷികദിനം

2006 ല്‍ കവിയുടെ ജന്മശതാബ്ദി ആഘോഷം നടന്നു.

പി.കുഞ്ഞിരാമന്‍ നായര്‍ നാടോടിയായ കവിയായിരുന്നു.അദ്ദേഹത്തിന് സ്ഥിരം ആസ്ഥാനമില്ലായിരുന്നു. അമ്പലങ്ങളും വഴിയമ്പലങ്ങളും വല്ലപ്പോഴുമൊക്കെ സുഹൃദ് ഭവനങ്ങളും താവളമാക്കി അദ്ദേഹം കവിതകളുമായി കേരളത്തില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു.

ഒടുവില്‍ തിരുവനന്തപുരത്തെ പഴയ സി.പി.സത്രത്തില്‍ അദ്ദേഹം ഭാണ്ഡക്കെട്ടിറക്കി വച്ച് യാത്ര മതിയാക്കി-ആരോരുമറിയാതെ, ആര്‍ക്കും തിരിച്ചറിയാനാവാതെ.


WDWD
മലയാണ്മയുടെ, കേരളീയതയുടെ സാന്നിദ്ധ്യമാണ് പി യുടെ കവിതകളില്‍ തുടിക്കുന്നത്. ഭൗതികവും ആദ്ധ്യാത്മികവുമായ കാമനകള്‍ക്കൊപ്പം കവിത ചിലപ്പോള്‍ ദാര്‍ശനിക തലങ്ങളിലേക്ക് ഉയര്‍ന്നുപോകുന്നു.

കളിയച്ഛന്‍ പോലുള്ള കവിതകള്‍ പി.യുടെ ദര്‍ശനങ്ങളുടെ ആകെത്തുകയാണ്. സുഖലോലുപത ആഗ്രഹിച്ചിരുന്ന കവി വ്യക്തിജ-ീവിതത്തില്‍ അല്‍പമൊക്കെ കുത്തഴിഞ്ഞ മട്ടിലായിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ കവിതകളില്‍ ആസക്തിയും അനാസക്തിയും ആകൃഷ്ടതയും വൈരാഗ്യവും ജ-ീവിത വ്യഗ്രതയും മരണവും പലപ്പോഴും ഏറ്റുമുട്ടുന്നതായി നിരൂപകന്മാര്‍ എഴുതുന്നു.

പരിസ്ഥിതി കവി,സാംസ്കാരിക കവി

കേരളത്തിലെ പരിസ്ഥിതി കവികകളില്‍ പ്രമുഖനാണ് പി. അദ്ദേഹത്തിന്‍റെ പ്രകൃതി വര്‍ണ്ണനയുടെ സൗന്ദര്യാത്മകതയില്‍ ഭ്രമിച്ച് കവിതകളില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് നാം മറന്നു പോവുകയായിരുന്നു. പഞ്ചവര്‍ണ്ണക്കിളിയുടെ പാട്ടിനു പകരം ടിപ്പര്‍ ലോറികളുടെ മുരളല്‍ ഉയരുകയാണ്. പേരാറും പെരിയാറും വറ്റിവരളുന്നു.

ഇതിനെക്കുറിച്ചെല്ലാം കവി വ്യാകുലപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ സമകാലിക സാമൂഹിക പ്രശ്നങ്ങളിലും പി യുടെ ശ്രദ്ധ പതിയാതെ പോയില്ല. ദാരികനും കാളിയും എന്ന കവിത അടിയന്തരാവസ്ഥയ്ക്കെതിരായ ശബ്ദമായിരുന്നു.

കാസര്‍കോട് ജ-ില്ലയിലെ കാഞ്ഞങ്ങാട് താലൂക്കില്‍ അജ-ാനൂരില്‍ 1906 ഒക്ടോബര്‍ 25 നാണ് പി.കുഞ്ഞിരാമന്‍ നായര്‍ ജ-നിച്ചത്.കൊല്ലവര്‍ഷം 1082 തുലാ മാസത്തിലെ തിരുവോണം നാളിലായിരുന്നു ജ-നനം പനയന്തട്ട കുഞ്ഞമ്മ അമ്മയും സംസ്കൃത വിദ്വാന്‍ പുറവങ്കര കുഞ്ഞമ്പു നായരുമാണ് മാതാപിതാക്കള്‍.

പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജ-ില്‍ പഠിച്ചു. സംസ്കൃത അദ്ധ്യാപകനായി ജേ-ാലി ചെയ്തു. സ്വാതന്ത്ര്യ സമരത്തോട് ആഭിമുഖ്യമുള്ള നവജ-ീവന്‍ എന്നൊരു പത്രം കണ്ണൂരില്‍ നിന്നും പ്രസിദ്ധീകരിച്ചു.

കൂടാളി കൊല്ലംകോട് രാജ-ാസ് ഹൈസ്കൂള്‍ അദ്ധ്യാപകനായിരുന്നു കുറേക്കാലം.

പി യുടെ ഓണസദ്യ എന്ന കവിത ഒരു ബാലകവിതയായിട്ടാണ് പലരും കാണാറുള്ളത്. സ്കൂള്‍ പാഠപുസ്തകങ്ങളില്‍ പലപ്പോഴും അത് പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. എന്നാല്‍ പഴയകാല കേരളത്തിന്‍റെ സാംസ്കാരിക ചിത്രമാണ് നമുക്കതില്‍ കാണാനാവുക. അന്ന് ഓണസദ്യ ഒരുക്കിയിരുന്നതും ഓണസദ്യയ്ക്ക് ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ വിവരണവും കവിതയിലുണ്ട്.

ഓണക്കാലത്ത് വേലിയില്‍ പൊത്തിപ്പിടിച്ചു കയറുന്ന മത്തന്‍റെ വള്ളി താഴേക്കു വീണുപോകുന്നതും നെയ്യും മധുരവും തേടി ചോണനുറുമ്പുകള്‍ വരിവച്ചു പോകുന്നതും അടുക്കളയില്‍ നിന്ന് പപ്പടം കാച്ചുന്ന പരിമളങ്ങള്‍ ഉയരുന്നതും കവി അനുഭവ വേദ്യമാക്കുന്നു.

പപ്പടം വെളിച്ചെണ്ണയില്‍ കാച്ചിയാലേ കവി പറയുന്ന പരിമളം ഉയരു. പഞ്ചസാരയും കൊളസ്ട്രോളും പിടികൂടിയ കേരളത്തില്‍ എത്രകാലം ഈ പരിമളം ഉയരും എന്ന് കണ്ടറിയണം.



എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

ഉറങ്ങാൻ നേരം മൊബൈലിൽ കളി വേണ്ട; റീൽസ് നോട്ടം കുറച്ചോ, അല്ലേൽ പണി കിട്ടും!

പ്രമേഹ രോഗിയാണോ? നെല്ലിക കഴിക്കൂ

Heat Rash: ദേഹത്ത് പൗഡറിട്ടാല്‍ ചൂടുകുരു കുറയുമോ?

സാധാരണ ലൈംഗിക ബന്ധത്തിലൂടെ എച്ച്പിവി വൈറസ് സ്ത്രീകളില്‍ നിന്ന് പുരുഷന്മാരെയാണ് ബാധിക്കുന്നത്; രണ്ടുകൂട്ടര്‍ക്കും അപകടകരം

പോഷകാഹാരങ്ങള്‍ പണം കൊടുത്ത് വാങ്ങിയിട്ട് കാര്യമില്ല, പാചകം ചെയ്യാനറിയണം!

Show comments