Webdunia - Bharat's app for daily news and videos

Install App

പ്രണയത്തിന് വേണ്ടി ജീവിതം; മരണവും

ഇന്ന് ഇടപ്പള്ളിയുടെ ജന്മദിനം

Webdunia
പ്രണയം കൊണ്ട് കവിത സൃഷ്ടിച്ചു; പ്രണയത്തില്‍ ജീവിച്ചു; പ്രണയത്തിന് വേണ്ടി മരിച്ചു.

27 വര്‍ഷത്തെ ജീവിതം പ്രണയത്തിന് വേണ്ടി ഹോമിച്ച കവി ഇടപ്പള്ളി രാഘവന്‍പിള്ളയെ പ്രണയഭംഗവും തീവ്രമായ മരണാഭിമുഖ്യവും ജീവിത നൈരാശ്യബോധവുമാണ് 27-ാം വയസില്‍ ആത്മഹത്യയില്‍ കൊണ്ടെത്തിച്ചത്.

ആത്മകേന്ദ്രിതമായ കാല്‍പനികതയുടെ വ്യഥിത സന്ദേശങ്ങള്‍ വെളിപ്പെടുത്തിയ കാവ്യജീവിതമായിരുന്നു ഇടപ്പള്ളിയുടേത്.

1936 ജൂലൈ അഞ്ച് ശനിയാഴ്ച രാത്രി ഇടപ്പള്ളി രാഘവന്‍ പിള്ള കൊല്ലത്തെ ഗൗഡസാരസ്വത ബ്രാഹ്മണക്ഷേത്രത്തിന് സമീപമുള്ള വൈക്കം വി.എന്‍.നാരായണപിള്ള വക്കീലിന്‍റെ വീട്ടിലെ വക്കീലാഫീസില്‍ തൂങ്ങിമരിക്കുകയായിരുന്നു.

1936 ജൂലൈ ആറിനാണ് ഇടപ്പള്ളിയുടെ മണിനാദം എന്ന കവിത മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കുന്നത്.

എറണാകുളത്തെ ഇടപ്പള്ളിയില്‍ 1909 മെയ് 30ന് ജനിച്ച രാഘവന്‍പിള്ള, സ്കൂളില്‍ ചങ്ങമ്പുഴ കൃഷ്ണപിളളയുടെ സഹപാഠിയും സതീര്‍ത്ഥ്യനായിരുന്നു. നവസൗന്ദരഭം, തുഷാരഹാരം, ഹൃദയസ്മിതം, മണിനാദം, അവ്യക്തഗീതം എന്നിവയാണ് ഇടപ്പള്ളിയുടെ കൃതികള്‍.

ചങ്ങമ്പുഴയുടെ രമണന്‍ എന്ന കാവ്യം ഇടപ്പള്ളി രാഘവന്‍പിള്ളയുടെ സ്വയംഹത്യയെ അവലംബമാക്കി രചിച്ചതാണ്. ചങ്ങമ്പുഴയും ഇടപ്പള്ളിയും ഇടപ്പള്ളിക്കവികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.

വക്കീലിന്‍റെ മകളുമായുള്ള പ്രണയം തകര്‍ന്നതിന്‍റെ നിരാശയായിരുന്നു കാരണം.ജീവിതത്തോടുള്ള ആത്മാര്‍ത്ഥതകൊണ്ടാണ് കവി മരിച്ചതെന്ന് അദ്ദേഹത്തിന്‍റെ ആത്മഹത്യാക്കുറിപ്പ് വെളിവാക്കുന്നു.

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഡെര്‍മറ്റോളജിസ്റ്റ്

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

Show comments