Webdunia - Bharat's app for daily news and videos

Install App

സി.വി.രാമന്‍പിള്ള --ചരിത്രനോവലിന്‍റെ ഉപജ്ഞാതാവ്

പീസിയന്‍

Webdunia
മലയാളത്തിലെ ആദ്യത്തെ നോവലിസ്റ്റുകളില്‍ പ്രമുഖനും മലയാള പ്രഹസനത്തിന്‍റെയും ചരിത്രനോവലിന്‍റെയും ഉപജ്ഞാതാവുമായ സി.വി.രാമന്‍പിള്ളയുടെ 150 മത് ജയന്തിദിനം. ആണ് ഇന്ന്

19-05-1858 ല്‍ തിരുവനന്തപുരത്ത് ജ-നനം. മരണം 21-03-1922ല്‍.

1881- ല്‍ ബി.എ. ബിരുദം നേടി. ഹൈക്കോടതിയില്‍ ഗുമസ്തനായി ജോലിയില്‍ പ്രവേശിച്ചു. പൊതുപ്രവര്‍ത്തനങ്ങളിലും പത്രപ്രവര്‍ത്തനത്തിലും വ്യാപൃതനായി. വിദ്യാഭ്യാസ കാലത്തുതന്നെ ധാരാളം ഇംഗ്ളീഷ് നോവലുകള്‍ വായിച്ചിരുന്ന സി.വി. മലയാളത്തിലെ ആദ്യത്തെ ആഖ്യായിക-ചരിത്രനോവല്‍ ആയ മാര്‍ത്താണ്ഡവര്‍മ്മ 1890ല്‍ പ്രസിദ്ധപ്പെടുത്തി.

മാര്‍ത്താണ്ഡവര്‍മ്മയ്ക്കുശേഷം സി.വി. വിപുലമായ അനുഭവസമ്പത്തിനെ ആസ്പദമാക്കി രചിച്ച ആഖ്യായികകളാണ് ധര്‍മ്മരാജ (1913), രാമരാജബഹദൂര്‍ (1918) എന്നിവ. ഇരുപതോളം വര്‍ഷത്തിനിടയില്‍ സി.വി. രചിച്ചത് ചന്ദ്രമുഖീവിലാസം, കുറിപ്പില്ലാക്കളരി എന്നീ പ്രഹസനങ്ങള്‍ മാത്രമായിരുന്നു.

1905 ല്‍ ഗവണ്‍മെന്‍റ് പ്രസ് സൂപ്രണ്ടായി. സാമുദായിക സംഘടനാ പ്രവര്‍ത്തനങ്ങളിലും മലയാളി മെമ്മോറിയല്‍ മുതലായ രാഷ്ട്രീയ പ്രക്ഷോഭങ്ങളിലും പങ്കെടുത്തു. നിയമപഠനം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കിയില്ല. ഇടയ്ക്കു കുറേക്കാലം ചെന്നൈയില്‍ താമസിച്ചു. മൈസൂറും ഹൈദരാബാദും സന്ദര്‍ശിച്ചു.

അവിടങ്ങളില്‍നിന്ന് ധര്‍മ്മരാജാ, രാമരാജാബഹദൂര്‍ എന്നീ ആഖ്യായികള്‍ക്കുള്ള ചരിത്രവസ്തുതകള്‍ ശേഖരിച്ചും ഉദ്യോഗത്തില്‍നിന്നു വിരമിച്ചതിനുശേഷം പൊതു പ്രവര്‍ത്തനങ്ങളിലും സാഹിത്യരചനയിലും പൂര്‍ണമായി മുഴുകി. ഇംഗ്ളീഷിലും മലയാളത്തിലും പത്രപ്രവര്‍ത്തനവും ലേഖനമെഴുത്തും തൊഴിലാക്കി.


തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ പശ്ഛാത്തലത്തില്‍ കല്പിത കഥാപാത്രങ്ങളെയും കല്പിത സംഭവങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളവയാണ് മൂന്ന് ആഖ്യായികകളും. വാള്‍ട്ടര്‍ സ്കോട്ടിന്‍റെ ഐവാന്‍ ഹോയെ മാതൃകയാക്കിയാണ് മാര്‍ത്താണ്ഡവര്‍മ്മ രചിച്ചിരിക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മ സംഭവപ്രധാനവും സരളവുമാണ്. യുവരാജവും എതിരാളികളും തമ്മിലുള്ള ഏറ്റുമുട്ടലാണ് അതിന്‍റെ പശ്ഛാത്തലം.

പില്‍ക്കാലത്തു രാജാവിന് എതിരായി നടന്ന ഗൂഢാലോചനയെയും മൈസൂര്‍ സുല്‍ത്താന്മാരുടെ ആക്രമണത്തെയും പശ്ഛാത്തലമാക്കി രചിച്ച ധര്‍മ്മരാജായും രാമരാജബഹദൂറും അനേകം കഥാതന്തുക്കള്‍ കൂടിച്ചേര്‍ന്ന സങ്കീര്‍ണേതിവൃത്തങ്ങള്‍ ചിത്രീകരിക്കുന്നു. അവയാണ് സി.വി.യുടെ മികച്ച കൃതികള്‍. അസാമാന്യ വ്യക്തിത്വമുള്ള കഥാപാത്രങ്ങളുടെ അവതരണമാണ് ഈ ആഖ്യായികയുടെ പ്രത്യേകത.

പ്രേമാമൃതം (1915) എന്ന സാമൂഹിക നോവലും കുറുപ്പില്ലാക്കളരി, പണ്ടത്തെ പാച്ചന്‍ തുടങ്ങി ഒമ്പത് പ്രഹസനങ്ങളും സി.വി. രചിച്ചു.സി.വി.യുടെ സ്മരണ നിലനിറുത്തുന്നതിനുവേണ്ടി തിരുവനന്തപുരത്ത് സി.വി.രാമന്‍പിള്ള നാഷണല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചുവരുന്നു.

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഈ പ്രശസ്തമായ മരുന്ന് നിങ്ങളും കഴിക്കാറുണ്ടോ? കഴിക്കരുത്, സര്‍ക്കാര്‍ മുന്നറിയിപ്പ്

മഴക്കാലത്തെ തൊണ്ടവേദന; പ്രതിവിധി വീട്ടില്‍ തന്നെയുണ്ട്

നിങ്ങളെ കണ്ടാല്‍ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വളരെ കൂടുതലാണെന്ന് തോന്നിപ്പിക്കുമോ, കാരണം ഈ ശീലങ്ങള്‍

ഇന്ത്യയില്‍ മാത്രം ഓരോ വര്‍ഷവും ഒരു ദശലക്ഷം പേര്‍ക്ക് ബോഡി ഡിസ്‌മോര്‍ഫിയ കണ്ടെത്തുന്നു, സെലിബ്രിറ്റികളെ ബാധിക്കുന്ന രോഗം!

What is HPV Vaccine: എന്താണ് എച്ച്പിവി വാക്‌സിന്‍ ?

Show comments