Webdunia - Bharat's app for daily news and videos

Install App

രാജ്യം നേരിടുന്ന വെല്ലുവിളിയാണ് കള്ളപ്പണം

Webdunia
വ്യാഴം, 13 ഫെബ്രുവരി 2014 (15:01 IST)
PTI
രാജ്യം നേരിടുന്ന വെല്ലുവിളിയാണ് കള്ളപ്പണമെന്ന് നരേന്ദ്ര മോഡി. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ കള്ളപ്പണം തിരിച്ചുപിടിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി പറഞ്ഞു.

‘ചായ് പേ ചര്‍ച്ച (ചായ കുടിച്ച് ചര്‍ച്ച)​​’ എന്ന പരിപാടിയിലൂടെ ആയിരം ചായക്കടകളില്‍ ‘തല്‍സമയം’ എത്തി ജനങ്ങളോട് സംസാരിക്കുകയായിരുന്നു മോഡി. മോഡിയുടെ 'ചായകുടിച്ച് ചര്‍ച്ചാ' പരിപാടിയില്‍ പങ്കെടുത്തത് രാജ്യത്തെ 300 നഗരങ്ങളിലെ ആയിരം നമോ ചായക്കടകളാണ്.

രാജ്യം നേരിടുന്ന വെല്ലുവിളിയാണ് കള്ളപ്പണം. ഇത് ദേശ വിരുദ്ധ പ്രവര്‍ത്തിയാണ്. കള്ളപ്പണം തിരിച്ചുപിടിക്കുന്നതിന് രാഷ്ട്രീയ ഇച്ഛയാണ് ആവശ്യമെന്നും മോഡി സൂചിപ്പിച്ചു. അധികാരത്തിലേറിയാല്‍ ഇന്ത്യക്കാരുടെ വിദേശ രാജ്യങ്ങളിലുള്ള കള്ളപ്പണം തിരിച്ചുപിടിക്കും. ഇതിനായി പ്രത്യേക സംഘത്തെ രൂപികരിക്കും,​ നിയമനിര്‍മ്മാണം നടത്തുമെന്നും മോഡി പറഞ്ഞു.

തിരിച്ചുപിടിക്കുന്ന പണത്തിന്റെ അഞ്ചു മുതല്‍ പത്തു ശതമാനം വരെ ആത്മാര്‍ത്ഥമായി നികുതി അടയ്ക്കുന്നവര്‍ക്ക് സമ്മാനിക്കുമെന്നും മോഡി പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 32 നമോ ചായക്കടകള്‍ ഉണ്ടായിരുന്നു‍.

എന്നാല്‍ മോഡിയോട് വീഡിയോ കോണ്‍ഫറന്‍സ് വഴി നേരിട്ട് ചോദ്യം ചോദിക്കാനായി രാജ്യത്ത് ആകെ 11 ചായക്കടകളാണ് തിര‌ഞ്ഞെടുത്തത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

Show comments