Webdunia - Bharat's app for daily news and videos

Install App

ഋഷിതുല്യനായ ത്യാഗരാജ സ്വാമികള്‍

Webdunia
സംഗീതം സാര്‍വലൗകികമാണ്.
അത് ഭാഷയുടെയും ജാതിയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകളെ ഭേദിക്കുകയും സാര്‍വലൗകികമായ സ്നേഹത്തെയും ഏകതയെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ദക്ഷിണേന്ത്യന്‍ രാഗ വൈവിധ്യത്തെ സംഗീത ലോകത്തില്‍ പ്രതിഷ്ഠിച്ചവരാണ് ത്രിമൂര്‍ത്തികളെന്ന് പേര്‍ വിളിക്കുന്ന ത്യാഗരാജനും മുത്തുസ്വാമിദീക്ഷിതരും ശ്യാമശാസ്ത്രികളും. അവരുടെ അനശ്വര സംഭാവനയായ കീര്‍ത്തനങ്ങളിലാണ് ദക്ഷിണേന്ത്യന്‍ സംഗീതത്തിന്‍റെ അടിത്തറ നിലനില്‍ക്കുന്നത്.

ഋഷിതുല്യനായ സംഗീതജ്ഞനാണ് ത്യാഗരാജന്‍. അദ്ദേഹത്തിന്‍റെ സംഗീതത്തില്‍ വാക്കിന്‍റെ ആഡംബരങ്ങളോ വച്ചുകെട്ടുകളോ കാണില്ല. പരിപൂര്‍ണ്ണമായ വിനയമെന്തെന്ന് പഠിപ്പിക്കുന്ന ലാളിത്യമാണ് അദ്ദേഹത്തിന്‍റെ കീര്‍ത്തനങ്ങളുടെ സവിശേഷത.

ചൈത്രമാസം 27 ആണ് ത്യാഗരാജന്‍റെ ജന്മനാള്‍-ക്രിസ്തുവര്‍ഷക്കണക്കില്‍ 1767 മെയ് 4ന്. അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍ ഗിരിരാജകവി തഞ്ചാവൂര്‍ സദസ്സില്‍ അംഗമായിരുന്നു.

ശ്രീരാമ ബ്രഹ്മവും ശ്രീരാമകൃഷ്ണ നന്ദയും ത്യാഗരാജന്‍റെ സംഗീത ജീവിതത്തിന്‍റെ പ്രരംഭ ദശയില്‍ പ്രേരണയായിരുന്നു. നാരദമുനികളുടെ സ്വാധീനം പില്‍ക്കാല കൃതികളില്‍ കാണാം. പ്രശസ്ത കീര്‍ത്തന സമാഹാരമായ സരര്‍ണവ ഇതിന് തെളിവാണ്.

കാനഡ രഗത്തിലുള്ള ശ്രീനാരദ എന്ന കൃതിയും, ദര്‍ബാര്‍ രാഗത്തിലുള്ള കൃതി നാരദ ഗുരുസ്വാമിയും , വിജയശ്രീ രാഗത്തിലുള്ള വാരനാരദയും , ത്യാഗരാജ സംഗീതത്തിലെ നാരദ സ്വാധീന രചനകളാണ്.

രാമായണത്തിലെ ശ്രീരാമ ദേവനാണ് ത്യാഗരാജന്‍റെ ഇഷ്ടദേവന്‍. അനവധി രാമകീര്‍ത്തനങ്ങള്‍ ആ നാദധാരയില്‍ നിന്ന് സംഗീത ലോകത്തിന് കിട്ടിയിട്ടുണ്ട്.


ഭൈരവിയിലുള്ള രാമ കോദണ്ഡരാമ, ബുധ ബംഗളയിലുള്ള മാറുവ രഘുരാമ, പൂര്‍ണ്ണചന്ദ്രികയിലുള്ള തെലിസിരമ, സൗരഷ്ഠ്തിരയിലുള്ള നീ രാമ രാമ, ഇസ മോഹരിയിലുള്ള മാനസ ശ്രീരാമ, പന്തുവരാളിയിലുള്ള അപ്പ രാമ, ഗംഗയ ഭൂഷണിയിലുള്ള യെവരേ രാമായനിസരി, രാഗപഞ്ജരിയിലുള്ള സര്‍വഭൗമസകിത എന്നിങ്ങനെ ത്യാഗരാജന്‍ രാമഭക്തിയില്‍ ചിട്ടപ്പെടുത്തിയ കൃതികള്‍ ഏറെയാണ് .

പഞ്ചരത്നയില്‍ ചിട്ടപ്പെടുത്തിയ ബ്രൗള പഞ്ചമിയിലാണ് തിരുവയ്യാറിലെ ആരാധനയില്‍ പതിവായി ഗാനങ്ങള്‍ ഉപയോഗിക്കുന്നത്. രാഗങ്ങള്‍ക്കിടയില്‍ പഞ്ചരത്ന, ഗാന രാഗ പഞ്ചരത്നമായാണ് അറിയപ്പെടുന്നത്.

രാഗവിസ്താരത്തില്‍ അനന്ത സാദ്ധ്യതകളുള്ള ത്യാഗരാജ കൃതികളാണ് ഘനരാഗങ്ങള്‍. ആദിതാളത്തിലുള്ള ഇവയില്‍ നാട്ടിയിലെ ജഗദാനന നടകാരക, ഗൗളയിലെ ദുരുകുഗല, വരാളിയിലെ കനക നരുചിര, അരഭിയിലെ സദിശ ചീനി, സരിയിലെ എന്തരോ മഹാനുഭാവുലൂ അന്തരാകി വന്തമൂ എന്നിവയാണ് ഘനരാഗങ്ങളിലെ അഞ്ച് രാഗങ്ങള്‍.

ത്യാഗരാജ സംഗീതത്തിന്‍റെ പ്രത്യേകത ശ്രദ്ധാലുവായ സംഗീത പ്രേമിക്ക് എളുപ്പത്തില്‍ വഴങ്ങുന്നുവെന്നതാണ്. ലളിതമായ ആ വരികള്‍ സംഗീത പ്രേമിയുടെ ഹൃദയത്തിലേക്ക് വേഗത്തില്‍ കടന്നുചെല്ലാനാകും. ത്യാഗരാജ കൃതികള്‍ എല്ലാം തന്നെ ജനകീയമാണ്.

ദക്ഷിണ ദിക്കിലെ ഒട്ടേറെ സ്ഥലങ്ങള്‍ ത്യാഗരാജന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ കോവൂര്‍, കാഞ്ചീപുരം, നാഗപട്ടണം, ശ്രീരംഗം, ലാല്‍ഗുഡി എന്നിവയാണ് ത്യാഗരാജ സന്ദര്‍ശനത്തിന് ഭാഗ്യം സിദ്ധിച്ച സ്ഥലങ്ങള്‍.

തെലുങ്കിലുള്ള ദിവ്യനാമ കീര്‍ത്തന, ഉത്സവ സമ്പ്രദായ എന്നീ കീര്‍ത്തനങ്ങളില്‍ രാമന്‍റെ മുഴുവന്‍ പേരുകളും പരമര്‍ശിച്ചിരുന്നു. പൂര്‍വകാലത്തെ സംഗീത പാരമ്പര്യത്തെ വിളിച്ചോതുന്നവയാണ് ഈ കീര്‍ത്തനങ്ങള്‍.

സാംസ്കാരിക പാരമ്പര്യത്തിന്‍റെ സമ്പന്നതയും ലാളിത്യവും ആഴവുമുള്ള ത്യാഗരാജ സംഗീതം രാമനോടുള്ള വലിയ വിനയത്തിലാണ് നിലനില്‍ക്കുന്നതെന്നു പറയാം.

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ റദ്ദാക്കും; പാക്കിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങി സൈന്യം

പഹല്‍ഗാം ഭീകരാക്രമണം: പ്രാദേശിക തീവ്രവാദികളായ രണ്ടുപേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തു

India vs Pakistan: പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍; നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്

ഞങ്ങള്‍ക്കെതിരെ വന്നാല്‍ പ്രത്യാഘാതം വലുതായിരിക്കും; ഇന്ത്യക്ക് പാക്കിസ്ഥാന്റെ ഭീഷണി

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

Show comments