Webdunia - Bharat's app for daily news and videos

Install App

എ ആര്‍ റഹ്‌മാനൊപ്പം ജോലി ചെയ്യാന്‍ അപാര ക്ഷമ വേണം!

Webdunia
വ്യാഴം, 5 ജൂലൈ 2012 (15:05 IST)
IFM
വിവാദങ്ങളുണ്ടാക്കാന്‍ മിടുക്കനാണ് ബോളിവുഡ് മാസ്റ്റര്‍ ഡയറക്ടര്‍ രാം ഗോപാല്‍ വര്‍മ. ദിനം‌പ്രതി അദ്ദേഹം നടത്തുന്ന വാചകക്കസര്‍ത്തുകള്‍ വിവാദങ്ങളായി മാറുന്നു. ട്വിറ്ററിലും ഫേസ്ബുക്കിലും കുറിക്കുന്ന നോട്ടുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നു.

എ ആര്‍ റഹ്‌മാനെക്കുറിച്ച് ആര്‍ ജി വി നടത്തിയ ഒരു നിരീക്ഷണം സ്ക്രീന്‍ മാഗസിനില്‍ വായിക്കാം. റഹ്‌മാനൊപ്പം ജോലി ചെയ്യണമെങ്കില്‍ അപാരമായ ക്ഷമയുണ്ടാകണമെന്ന് അതില്‍ രാമു പറയുന്നു.

“എ ആര്‍ റഹ്‌മാനൊപ്പം ജോലി ചെയ്യണമെങ്കില്‍ നിങ്ങള്‍ വലിയ ക്ഷമയുള്ളവരായിരിക്കണം. അദ്ദേഹം അദ്ദേഹത്തിന്‍റേതായ താളത്തിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍, കാര്യങ്ങള്‍ വേഗത്തില്‍ ചെയ്യാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. റഹ്‌മാന്‍, അദ്ദേഹത്തിന്‍റെ മന്ദതാളം ഇഷ്ടപ്പെടുന്നു. എനിക്ക് ക്ഷമ തീരെയില്ല. രംഗീലയ്ക്കും, ദൌഡിനും ശേഷം ഞാനും റഹ്‌മാനും ഒരുമിക്കാത്തതിന് കാരണവും അതാണ്. രംഗീല നന്നായി വന്നു. ദൌഡ് ഏറ്റില്ല” - രാം ഗോപാല്‍ വര്‍മ പറയുന്നു.

വാല്‍‌ക്കഷണം: അടുത്തകാലത്ത് രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ നനഞ്ഞ പടക്കങ്ങളായി. കോണ്‍‌ട്രാക്ട്, അഗ്യാത്, രണ്‍, രക്തചരിത്ര1, രക്തചരിത്ര2, നോട്ട് എ ലവ് സ്റ്റോറി, ഡിപ്പാര്‍ട്ടുമെന്‍റ് തുടങ്ങി എല്ലാ സിനിമകളും പരാജയമായി. എന്തായാലും രംഗീല പോലെ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ് ഇപ്പോള്‍ ആര്‍ ജി വി പറയുന്നത്. ആ ചിത്രത്തിലൂടെ രാമുവും എ ആര്‍ റഹ്‌മാനും വീണ്ടും ഒന്നിക്കുമോ എന്ന് കാത്തിരിക്കുകയാണ് ബോളിവുഡ്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്

13 വയസ് മുതൽ പീഡനം, 60ലേറെ പേർ പീഡിപ്പിച്ചു, 34 ആളുകളുടെ പേരെഴുതിവെച്ചു, 30 പേരുടെ നമ്പറുകളും, കാമുകനുൾപ്പടെ അറസ്റ്റിൽ

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

Show comments