Webdunia - Bharat's app for daily news and videos

Install App

ദേവരാഗം നിലച്ചു

Webdunia
കാലം, ഔചത്യം ഇവയൊന്നും മരണത്തിനില്ല. അപ്രതീക്ഷിതമായി കടന്നു വന്ന് സജീവമായി നിലനില്‍ക്കുന്നവയെല്ലാം മരണം കവര്‍ന്നെടുക്കും. മൂകസാക്ഷികളായി നില്‍ക്കുവാന്‍ മാത്രമേ കാഴ്‌ച്ചക്കാര്‍ക്ക് കഴിയുകയുള്ളൂ. മരണം ഭൌതികമായ അസാന്നിദ്ധ്യം ഉണ്ടാക്കുമെങ്കിലും സിദ്ധികള്‍ ചിരംജ്ഞീവികളായി ആത്മീയ സുഗന്ധം പരത്തും.

എല്ലാ മേഖലയിലും ശരാശരിക്കാരുണ്ട്. എന്നാല്‍, പ്രതിഭകള്‍ അപൂര്‍വവും. പ്രതിഭ തന്‍റെ കര്‍മ്മ മേഖലയെ നിരന്തരം നവീകരിക്കുന്നു. ഈ പരിഷ്‌കരണത്തിന്‍റെ ഫലമായി ഇത്തരം കര്‍മ്മ മേഖലകളില്‍ നിന്ന് കാലത്തിന്‍റെയും ദേശത്തിന്‍റെയും അതിര്‍ത്തികള്‍ ഭേദിച്ച് മൌലിക തേജസ് ഉണ്ടാകുന്നു. ഇങ്ങനെയുള്ള തേജസ് ഉണ്ടാക്കിയ വ്യക്തിയായിരുന്നു കഴിഞ്ഞ ദിവസം മരിച്ച കലാമണ്ഡലം ശങ്കരന്‍ എമ്പ്രാതിരി.

വിധി ശാരീരിക പീഡകളുടെ രൂപത്തില്‍ വന്ന് തളര്‍ത്തുവാന്‍ ശ്രമിച്ചപ്പോഴും ശങ്കരന്‍ എമ്പ്രാതിരി തളര്‍ന്നില്ല. കഥകളി സംഗീതത്തിന് അദ്ദേഹം സ്വന്തമായ ഒരു ശൈലി ഉണ്ടാക്കിയെടുത്തു. എമ്പ്രാതിരി പാടി, തോടി തുടങ്ങിയ രാഗങ്ങള്‍ പാടിയപ്പോള്‍ അത് ആസ്വാദകരുടെ മനസ്സിനെ കുളിരണിയിപ്പിച്ചു.

കലാമണ്ഡലം ശങ്കരന്‍ എമ്പ്രാതിരി, കലാമണ്ഡലം ഹൈദരാലി, വെണ്‍‌മണി ഹരിദാസ് ഈ ത്രി മൂര്‍ത്തികളുടെ പ്രവര്‍ത്തന സമന്വയം കഥകളിയെന്ന കലാ രൂപത്തിന് പുതിയ ജീവന്‍ നല്‍കി. മതം ഹൈദരാലിക്ക് മുമ്പില്‍ വേലിക്കെട്ട് ഉണ്ടാക്കിയപ്പോള്‍ വെണ്‍‌മണി ഹരിദാസിനെയും ശങ്കരന്‍ എമ്പ്രാതിരിയേയും അക്രമിച്ചത് അസുഖങ്ങളായിരുന്നു. പ്രതിസന്ധികളൊന്നും പക്ഷെ മൂവരുടെയും പ്രതിഭക്ക് മുറിവേല്‍പ്പിച്ചില്ല.

കഴിഞ്ഞ ശനിയാഴ്‌ച ഇടപ്പള്ളി ചങ്ങമ്പുഴപ്പാര്‍ക്കില്‍ ഗുരുനാഥന്‍ കലാമണ്ഡലം നീലകണ്‌ഠന്‍ നമ്പീശന്‍റെ അനുസ്‌മരണ ദിനത്തില്‍ പുറപ്പാട് അവതരിപ്പിച്ചതായിരുന്നു ഒടുവിലെ അരങ്ങ്. തനിക്ക് സിദ്ധിച്ച സംഗീതം ഗുരുവിന്‍റെ കാല്‍ക്കല്‍ സമര്‍പ്പിച്ചപ്പോള്‍ ഇനിയൊരു രാഗ സദസ് ഉണ്ടാകുകയില്ലെന്ന് ആരും കരുതിയില്ല.

ലാളിത്യമാര്‍ന്ന ശാരീര്യമാണ് ശങ്കരന്‍ എമ്പ്രാതിരിയുടെ മറ്റൊരു പ്രത്യേകത. ചെറുതല്ലാത്ത യുവാക്കള്‍ കഥകളിയിലേക്ക് എത്തിച്ചതും ശങ്കരന്‍ എമ്പ്രാതിരിയുടെ ആലാപന വൈഭവം കൊണ്ട് എത്തിയിട്ടുണ്ട്. എഴുപതുകളിലെ കേരളത്തില്‍ കഥകളി അരങ്ങുകളില്‍ എമ്പ്രാതിരിയുടെ സാന്നിദ്ധ്യം സാധാരണമായിരുന്നു.

കര്‍ണശപഥം, കചദേവയാനി, നളചരിതം തുടങ്ങി ഓര്‍ക്കും തോറും മനസ്സിനെ നിരവധി കുളിരണിയിക്കുന്ന നിരവധി കഥകള്‍ ശങ്കരന്‍ എമ്പ്രാതിരി ആസ്വാദകര്‍ക്കായി പാടിയിട്ടുണ്ട്. കഥകളി പദ കച്ചേരിക്ക് പ്രാധാന്യം കൊടുത്തത് ശങ്കരന്‍ എമ്പ്രാതിരിയുടെ പ്രത്യേക വിജയമായിരുന്നു.

സ്വാതി പുരസ്‌കാരമടക്കം സര്‍ക്കാരിന്‍റെ സംഘടനകളുടെയുമായി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ മഹാനാണ് എമ്പ്രാതിരി. പലതവണ മരണത്തെ കണ്‍‌മുമ്പില്‍ നിന്ന് ആട്ടിയോടിച്ച ശങ്കരന്‍ എമ്പ്രാതിരിയുടെ ഭൌതിക സാന്നിദ്ധ്യം ഇല്ലാതാക്കുവാന്‍ ഒടുവില്‍ മരണത്തിന് സാദ്ധിച്ചു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

Show comments