Webdunia - Bharat's app for daily news and videos

Install App

പട്ടണക്കാട്: തിരസ്കാരം മുറിവേല്‍പ്പിച്ച നാദം

Webdunia
മലയാള നാടകഗാന രംഗവും സ്മിത ലളിതഗാന ശാഖയും ഇനി പട്ടണക്കാട് പുരുഷോത്തമനില്ലാത്ത ശൂന്യതയിലാണ്.

അദ്ദേഹം ശബ്ദം കൊടുത്ത് മധുരമാക്കിയ കുറെയേറെ ഗാനങ്ങള്‍ മലയാളിയുടെ സ്മരണകളെ തളിരണിയിച്ച് നിര്‍ത്തുന്നു. സംഗീത സംവിധാനരംഗത്തും ചലച്ചിത്ര പിന്നണി ഗാനരംഗത്തും ഒരേപോലെ വ്യക്തിമുദ്ര പതിപ്പിച്ചാണ് പട്ടണക്കാട് പുരുഷോത്തമന്‍ കടന്നുപോയത്.

1949 ല്‍ ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് ആലാപനയില്‍ രാമകൃഷ്ണന്‍റെയും അംബുജാക്ഷിയുടെയും മകനായാണ് പുരുഷോത്തമന്‍ ജനിച്ചത്.

വയലാര്‍ കുഞ്ഞന്‍ ഭാഗവതരായിരുന്നു സംഗീത ലോകത്തെ ആദ്യ ഗുരു. തിരുവനന്തപുരം മ്യൂസിക് അക്കാദമിയില്‍ ചേര്‍ന്ന് പഠനം നടത്തി. കോട്ടയം ശകുന്തള തിയേറ്റേഴ്സിന്‍റെ മരീചിക എന്ന നാടകത്തിനു വേണ്ടിയാണ് പുരുഷോത്തമന്‍ ആദ്യം പാടിയത്. കണ്ടവരുണ്ടോ കണ്ടവരുണ്ടോ, മനുഷ്യനെ കണ്ടവരുണ്ടോ.... എന്ന് തുടങ്ങുന്ന ഗാനം.

തൃശൂര്‍ പി. രാധാകൃഷ്ണന്‍റെ അരിമുല്ലപ്പൂക്കള്‍ ..... എന്ന ഗാനം പാടിയാണ് പുരുഷോത്തമന്‍ ആകാശവാണിയില്‍ അരങ്ങേറ്റം നടത്തിയത്. കോടാനുകോടി വര്‍ഷങ്ങളായ്, പ്രത്യുഷ പു ഷ ᅲമേ.. തുടങ്ങിയ മനോഹരമായ ലളിതഗാനങ്ങള്‍ അദ്ദേഹത്തിന്‍റെ സ്വരമാധുരിയില്‍ മലയാളി കേട്ടു. അവയില്‍ അഷ്ടപദീലയം തുള്ളിത്തുളുമ്പുന്ന എന്ന ഗാനം ആകാശവാണി പ്രേഷകര്‍ക്ക് ഏറെ പ്രിയങ്കരമാണ്.

പ്രണയ സൗഗന്ധികം എന്ന ലളിതഗാന കാസറ്റിനു വേണ്ടിയാണ് ഒടുവില്‍ പാടിയത്. അന്ത്യം വരെ ആകാശവാണിയില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു അദ്ദേഹം.

1975 ല്‍ ഉദയായുടെ മാനിഷാദ എന്ന ചിത്രത്തില്‍ താമരപ്പൂങ്കാവില്‍ എന്ന യുഗ്മഗാനം പാടി പുരുഷോത്തമന്‍ ചലച്ചിത്ര രംഗത്തെത്തി. പഞ്ചമിചന്ദ്രിക വന്നു നീരാടും ..... (ചെന്നായ് വളര്‍ത്തിയ കുട്ടി), കുളിര് കുളിര് കുളിര് (മല്ലനും മാതേവനും), നാളെ നീയൊരു താരം (വേഴാമ്പല്‍), ഉരുക്കു കോട്ട തകര്‍ന്നിതാ (ഒന്നാം വട്ടം കണ്ടപ്പോള്‍), ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഇംഗ്ളീഷ് മീഡിയത്തിലെ അനുരാഗപ്പുഴവക്കില്‍ തുടങ്ങി മുപ്പതോളം സിനിമാ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.

ചായം എന്ന ചിത്രത്തിന് വേണ്ടിയാണ് അവസാനം പാടിയത്. മൂവായിരത്തോളം നാടകഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്. അഞ്ചു വര്‍ഷം സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം ലഭിച്ചു. കെ.പി.എ.സിയുടെ ദ്രിവഡവൃത്തം എന്ന നാടകത്തിനു വേണ്ടി പാടിയ മഴ മഴ മഴ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഏറ്റവും ഒടുവിലായി കഴിഞ്ഞ വര്‍ഷം പുരസ്കാരം ലഭിച്ചത്.

തന്‍റെ ശബ്ദസൗകുമാര്യം കൊണ്ട് ജനമനസ്സില്‍ ഇടം നേടിയ പട്ടണക്കാട് അര്‍ഹമായ രീതിയില്‍ പരിഗണിക്കപ്പെട്ടില്ല എന്ന് മാത്രമല്ല അവഗണനയുടേയും തിരസ്കാരത്തിന്‍റെയും കയ്പേറിയ അനുഭവങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഈ ഭാവഗായകനെ സംഗീതലോകം ശ്രദ്ധിക്കാതെ പോയി എന്നു പറയാം.

എം.ജി. രാധാകൃഷ്ണന്‍റെ വാക്കുകള്‍ അതിലുള്ള കുറ്റബോധം വെളിവാക്കുന്നു. സിനിമാപിന്നണി ഗാനരംഗത്ത് വളരെയധികം ശ്രദ്ധിക്കപ്പെടാവുന്ന ഒരു ശബ്ദമായിട്ടും ഞാനുള്‍പ്പടെയുള്ള സംഗീത സംവിധായകര്‍ക്ക് എന്തുകൊണ്ടോ അത് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞില്ല.

1990 കളിലായിരുന്നു സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്കാരം ആദ്യമായി പട്ടണക്കാടിനെ തേടിയെത്തിയത്. ഏഴാച്ചേരി രാമചന്ദ്രന്‍ രചിച്ച് കുമരകം രാജപ്പന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച കൊല്ലം തൂലികയുടെ ചെമ്മീന്‍ എന്ന നാടകത്തിലെ ഗാനം ആലപിച്ചതിനായിരുന്നു അവാര്‍ഡ്. നീര്‍ക്കുന്നം തിരകള്‍ക്കും നിനക്കും ചിരിക്കുവാന്‍ നേരവും കാലവും വേണ്ട എന്നു തുടങ്ങുന്നു ആ ഗാനം.

എന്നാല്‍ ആ അവാര്‍ഡ് വിതരണം നടന്നില്ലെന്നത് ഏറെ ദുഖകരമായ വസ്തുതയാണ്. ഒരു നാടകസമിതി അവാര്‍ഡ് നിര്‍ണയത്തൈച്ചൊല്ലി തര്‍ക്കം ഉന്നയിച്ചതായിരുന്നു കാരണം. അദ്ദേഹത്തിന്‍റെ ഗാനങ്ങളുടെ ആസ്വാദകര്‍ പോലും ഈ വസ്തുത അറിഞ്ഞിട്ടുണ്ടാവില്ല.

സംഗീത ലോകത്ത് നിന്നും അര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോയ ഈ ഗായകന്‍ സംഗീതാസ്വാദകരില്‍ ചിലര്‍ക്കെങ്കിലും ഒരു വേദനയായി അവശേഷിക്കുന്നു.

ഗാനമേളയ്ക്ക് ഒപ്പം പാടിയിരുന്ന രത്നമ്മയെ 1968ല്‍ പുരുഷോത്തമന്‍ ജീവിത സഖിയാക്കി. മക്കളായ ജനീഷ്, ഷീബ, ജയേഷ്, ഷീന എന്നിവരും നന്നായി പാടും. പെണ്‍മക്കള്‍ രണ്ടു പേരും സംഗീത അധ്യാപകരാണ്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഗഡു ക്ഷേമ പെൻഷൻ (1600 രൂപ) കൂടി അനുവദിച്ചു: അടുത്ത ബുധനാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ന് മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കള്ളനോട്ടു കേസിൽ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും കള്ളനോട്ടുമായി പിടിയിലായി

ഇനി സ്വല്‍പം വിശ്രമമാകാം, സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്

Show comments