Webdunia - Bharat's app for daily news and videos

Install App

പ്രഭ സമ്മതിച്ചു; യേശുദാസ് വെളുത്തു!

Webdunia
ബുധന്‍, 28 സെപ്‌റ്റംബര്‍ 2011 (16:30 IST)
പ്രായം എഴുപത് കടന്നാലും ഒരൊറ്റ മുടി പോലും കറുക്കാതെ സൂക്ഷിച്ച യേശുദാസിനെയാണ് നമുക്ക് പരിചയം. പ്രായാധിക്യത്തില്‍ സ്വരമൊന്ന് ഇടറിയാലും മുടി കറുക്കരുതെന്ന് ദൃഢപ്രതിജ്ഞ എടുത്ത ആളാണ് യേശുദാസ്. ഭാര്യ പ്രഭയുടെ നിര്‍ബന്ധപ്രകാരം ആയിരുന്നു ഇത്. എന്തായാലും താനിനി മുടി ഡൈ ചെയ്യാനില്ല എന്നാണ് യേശുദാസ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. വെളുത്ത താടിയുള്ള ‘ദാസപ്പൂപ്പന്‍’ ആകാന്‍ തയ്യാറെടുക്കുന്ന യേശുദാസിന് പ്രഭ പിന്തുണയും നല്‍‌കിയിട്ടുണ്ട്.

“താടിയും മുടിയും ഡൈ ചെയ്‌ത്‌ കറുപ്പിക്കാന്‍ ഇനി ഞാന്‍ ആളല്ല! ചായം തേച്ച്‌ പ്രായം മറയ്ക്കേണ്ടതില്ലെന്ന്‌ മുമ്പ്‌ തോന്നിയിരുന്നു. ഭാര്യയും മക്കളും അത്‌ സമ്മതിച്ചില്ല. ഇതു പോലുള്ള കാര്യങ്ങളില്‍ അവര്‍ക്കും അഭിപ്രായം പറയാമല്ലോ. എന്നാലിപ്പോള്‍ ഭാര്യ സമ്മതിച്ചു. ഇനി മുടി കറുപ്പിക്കില്ല” - യേശുദാസ് പറയുന്നു.

വെളുത്ത ജുബ്ബയും വെളുത്ത മുണ്ടും എന്ന തന്റെ പ്രിയപ്പെട്ട വേഷം എന്തായാലും യേശുദാസ് ഉപേക്ഷിക്കില്ല. പതിറ്റാണ്ടുകളായി ‘വെള്ള’യാണ് ഗാനഗന്ധര്‍‌വന്റെ ‘ബ്രാന്‍ഡ്’. ഗന്ധര്‍വന്റെ വെള്ള ഭ്രമം അതേപടി അനുകരിക്കുന്ന ആരാധകരും ഗായകരും ഇല്ലാതില്ല. ഗായകന്‍ മാര്‍ക്കോസ് വെളുപ്പിന്റെ കാര്യത്തില്‍ യേശുദാസിനെ അതു പോലെ അനുകരിക്കുന്നയാളാണ്‌. കാഞ്ഞങ്ങാട്‌ രാമചന്ദ്രനും അങ്ങിനെ തന്നെ.

എന്തിനാണ് യേശുദാസിനെ അനുകരിക്കുന്നത് എന്ന് മാര്‍ക്കോസിനോട് ഈയിടയ്ക്ക് ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടയില്‍ ആരോ ചോദിച്ചിരുന്നു. “അതെന്താ അനുകരിക്കാന്‍ പാടില്ലാത്തത്ര വൃത്തികെട്ട മനുഷ്യനാണോ ദാസേട്ടന്‍?” എന്ന് മാര്‍ക്കോസ് മറുചോദ്യം ചോദിച്ച് അഭിമുഖകാരനെ ഒന്നിരുത്തുകയും ചെയ്തു.

എന്താണ് വെള്ളയോട് ഇത്ര ഭ്രമമെന്ന് യേശുദാസിനോടും ആളുകള്‍ ചോദിക്കാറുണ്ട്. “വെളുത്ത നിറമുള്ളതാകുമ്പോള്‍ ഒരെണ്ണം മതി. നിറമുളളതാണെങ്കില്‍ മാറിമാറിയിടാന്‍ ഒന്നിലധികം വേണം. അതിനുള്ള ശേഷി പണ്ട്‌ എനിക്കില്ലായിരുന്നു. അതു കൊണ്ടാണ്‌ വെള്ള തിരഞ്ഞെടുത്തത്‌. പിന്നീട് അതൊരു ശീലമായി” എന്നാണ് ഗാനഗന്ധര്‍‌വന്‍ അതിന് മറുപടി പറയാറ്.

എന്തായാലും യേശുദാസിനെ അനുകരിച്ച് ആരാധകരും താടിയും മുടിയും വെളുപ്പിക്കുമോ എന്ന് കണ്ടുതന്നെ അറിയണം!

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രചരിക്കുന്നത് തെറ്റായ വിവരം; നിമിഷപ്രിയയുടെ വധശിക്ഷ യമന്‍ പ്രസിഡന്റ് അംഗീകരിച്ചിട്ടില്ലെന്ന് ദില്ലിയിലെ യമന്‍ എംബസി

പുല്ലുപാറ കെഎസ്ആര്‍ടിസി ബസ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു

കര്‍ണാടകയ്ക്ക് പിന്നാലെ ഗുജറാത്തിലും എച്ച്എംപിവി വൈറസ് രോഗബാധ സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്

എല്ലാ സ്ത്രീകള്‍ക്കും വേണ്ടി അസഭ്യ-അശ്ലീല ഭാഷാ പണ്ഡിതന്മാരോട് യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് ഹണി റോസ്

ബംഗളൂരുവില്‍ രണ്ടാമത്തെ എച്ച്എംപിവി കേസും സ്ഥിരീകരിച്ചു; രോഗം ബാധിച്ചത് മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്

Show comments