Webdunia - Bharat's app for daily news and videos

Install App

മരുമകന്റെ കൊലവെറിക്ക് പിന്നാലെ രജനിയുടെ പാട്ട്!

Webdunia
ശനി, 17 മാര്‍ച്ച് 2012 (03:21 IST)
PRO
PRO
സ്റ്റൈല്‍മന്നന്‍ രജനി വരുന്നു. വെറും വരവല്ല, പാട്ടും പാടിയാണ് ഇത്തവണവരുന്നത്. കൊച്ചടിയന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് രജനി വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പാട്ടുകാരനാകുന്നത്. പാട്ടൊരുക്കുന്നത് സാക്ഷാല്‍ എ ആര്‍ റഹ്മാനാകുമ്പോള്‍ പാട്ടിന് പഞ്ച് ഡയലോഗിനേക്കാള്‍ ജനപ്രീതി ഉണ്ടാകുമെന്ന് ഉറപ്പ്.

കവിയും ഗാനരചയിതാവുമായ വൈരമുത്തു എഴുതിയ പാട്ട് എ ആര്‍ റഹ്മാന്‍ ഈണമിട്ട് സ്റ്റൈല്‍മന്നന്‍ രജനികാന്ത് പാടി റെക്കോര്‍ഡ് ചെയ്തപ്പോള്‍ അത് വലിയ ഒരു സംഭവമാകുമെന്ന് തന്നെയാണ് സിനിമാ ലോകം പ്രതീക്ഷിക്കുന്നത്. മകള്‍ ഐശ്വര്യയുടെ ഭര്‍ത്താവ് ധനുഷ് പാടിയ വൈ ദിസ് കൊലവെറി എന്ന പാട്ട് സൂപ്പര്‍ ഹിറ്റായതിന്റെ പശ്ചാത്തലത്തില്‍ ഈ പാട്ടും സൂപ്പര്‍ഹിറ്റാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ബുദ്ധിമാനായ ഒരാളുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് പാട്ടിന്റെ ഇതിവൃത്തം.
റഹ്മാന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കാതോര്‍ത്ത് വിനയത്തോടെ നില്‍ക്കുന്ന ആ വലിയ മനുഷ്യന്‍ തന്നെ അത്ഭുതപ്പെടുത്തിയെന്ന് വൈരമുത്തു പറഞ്ഞു. രജനിയുടെ ശബ്ദത്തില്‍ തന്റെ പാട്ടുകള്‍ കൂടുതല്‍ ആകര്‍ഷണീയമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. രജനിയുടെ മകള്‍ സൗന്ദര്യയാണ് കൊച്ചടിയാന്റെ സംവിധായിക.

English Summary: It was such a pleasure watching him(Rajini) record the song. Forgetting the superstar that he is, he was so full of child-like enthusiasm, waiting for instructions- says Viramuthu.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

Show comments