Webdunia - Bharat's app for daily news and videos

Install App

റാഫിയുടെ വേര്‍പാടിന്‍റെ ഓര്‍മ്മകള്‍

പീസിയന്‍

Webdunia
WDWD
1980 ജൂലൈ 31ന് മുംബൈയില്‍ ലക്ഷ്മി കാന്ത് പ്യാരേലലിന്‍റെ ആസ് പാസിന് വേണ്ടി പാടിക്കഴിഞ്ഞപ്പോള്‍ ഗന്ധര്‍വ ഗായകനായ മുഹമ്മദ് റാഫി ചോദിച്ചു 'ഇനി എനിക്ക് അവധി തരാമോ?'.

റാഫിയില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം. അന്നത്തേക്ക് തത്കാലം റെക്കോര്‍ഡിംഗ് നിര്‍ത്താമെന്ന് സമ്മതിച്ചപ്പോള്‍ റാഫി വീണ്ടും പറഞ്ഞു. ഒ.കെ. ഞാനിനി അവധിയിലാണ്.

അറംപറ്റിയ വാക്കുകള്‍. അന്നു രാത്രി ജീവിതത്തില്‍ നിന്ന് എന്നെന്നേക്കുമായി അവധിയെടുത്ത് മരണം റാഫിയെ കൂട്ടിക്കൊണ്ടു പോയി.

മുഹമ്മദ് റാഫിയെന്ന അനശ്വര പ്രതിഭ കടന്നു പോയിട്ട് 2008 ജൂലൈ 31ന് 28 വര്‍ഷം പൂര്‍ത്തിയാവുകയാണ്.

പക്ഷെ, ആ ശബ്ദം ഇന്നും തലമുറകളെ സ്വാധീനിച്ച് നിലനില്‍ക്കുന്നു. അദ്ദേഹത്തിന്‍റെ മധുരമധുരമായ ആ ശബ്ദം ഇന്ത്യയുടെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.

നാല്‍പത് വര്‍ഷത്തെ സംഗീത ജീവിതത്തിനിടയില്‍ 26000 ത്തിലധികം സിനിമാ ഗാനങ്ങള്‍ റാഫി പാടി. ഒട്ടേറെ പ്രണയ ഗാനങ്ങളും ലളിത ഗാനങ്ങളും കവാലികളും ഗസലുകളും ഭജനുകളും അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയിലെ ഗാനകോകിലമായ ലതാ മങ്കേഷ്കറുമൊത്താണ് റാഫി ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയത്. പിന്നീട് ആഷാ ബോസ്ലെയുമൊത്തും ഗീതാ ദത്ത്, സുമന്‍ കല്യാണ്‍പുര്‍ എന്നിവരുമൊത്തും റാഫി ധാരാളം പാട്ടുകള്‍ പാടിയിട്ടുണ്ട്.


ഗുരു അജ്ഞാതനായ ഫക്കീര്‍

സംഗീതവുമായി ബന്ധമുള്ള കുടുംബമായിരുന്നില്ല റാഫിയുടേത്. അമൃത്സറില്‍ ഇപ്പോല്‍ പാകിസ്ഥാന്‍റെ ഭാഗമായ കോട്‌ലാ സുല്‍ത്താന്‍ സിങ് എന്ന ഗ്രാമത്തില്‍ 1924 ഡിസംബര്‍ 24 നാണ് മുഹമ്മദ് റാഫിയുടെ ജ-നനം.

മൂത്ത സഹോദരന്‍ മുഹമ്മദ് ദീനിന്‍റെ ബാര്‍ബര്‍ ഷോപ്പില്‍ പതിവായി പോകുമായിരുന്ന റാഫി ഏക്ത്ര എന്ന സംഗീതോപകരണവുമായി തെരുവില്‍ പാടിനടന്ന ഫക്കീറില്‍ ആകൃഷ്ടനായി.

ഒരു മരത്തിന് ചുവട്ടിലിരുന്ന് ഇയാളില്‍ നിന്ന് കുഞ്ഞായിരുന്ന റാഫി സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ മനസ്സിലാക്കി.

ഒരു ദിവസം ഫക്കീറിന്‍റെ ശബ്ദത്തോടൊപ്പം പരിചിതമായൊരു കുഞ്ഞു ശബ്ദവും ജ്യേഷ് ഠന്‍ കേട്ടു. റാഫിയും പാടുകയാണ്. പിന്നെപ്പിന്നെ ബാര്‍ബര്‍ ഷോപ്പിലെത്തുന്നവരെ രസിപ്പിക്കാന്‍ വേണ്ടി റാഫി പാടിത്തുടങ്ങി.

പതിനാലാം വയസ്സില്‍ ലാഹോറിലേക്ക് പോയ റാഫി ഗുലാം അലി ഖാന്‍റെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. ഉസ്താദ് അബ്ദുള്‍ വഹീദ് ഖാന്‍, പണ്ഡിത് ജുവന്‍ ലാല്‍ മോട്ടോ, ഫിറോസ് നിസാമി എന്നിവരുടെ കീഴിലും റാഫി സംഗീതം അഭ്യസിച്ചിട്ടുണ്ട്.

ജി എം ദുറാനിയായിടുന്നു റാഫിയുടെ ആരാധ്യ പുരുഷന്‍

പതിനേഴാം വയസില്‍ പിന്നണി ഗായകന്‍

അച്ഛന് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ജ്യേഷ് ഠന്‍റെ പിന്‍തുണയാണ് ഗായകനായി വളരാന്‍ റാഫിയെ സഹായിച്ചത്.

ശ്യാം സുന്ദറിന്‍റെ സംഗീത സംവിധാനത്തില്‍ ഗുല്‍ ബളോച്ച് എന്ന പഞ്ചാബി സിനിമയില്‍ മുഹമ്മദ് റാഫി ആദ്യമായി പാടി- പതിനേഴാം വയസ്സില്‍-1941 ലായിരുന്നു ഇത്. സീനത്ത് ബീഗവും ഒത്തുള്ള യുഗ്മഗാനമായിരുന്നു അത്

പിന്നീടുള്ള നാല്‍പത് കൊല്ലത്തില്‍ ഏതാണ്ട് അഞ്ചെട്ടു കൊല്ലത്തെ ചെറിയ ഒരു ഇടവേളയൊഴിച്ചാല്‍ ഇന്ത്യയില്‍ റാഫി യുഗമായിരുന്നു.

1942 ല്‍ റാഫി മുംബൈയിലേക്ക് വണ്ടി കയറി. ഇത് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.1947 ല്‍ ഇന്ത്യാ വിഭജനം നടന്നപ്പോള്‍ ഇന്ത്യയില്‍ - മുംബൈയില്‍ - തുടരാനായിരുന്നു റാഫിയുടെ തീരുമാനം.

ശ്യാം സുന്ദറിന്‍റെ ഗാനോം കീ ഗൗരി എന്ന സിനിമയിലും റാഫി പാടി. ഫിറോസ് നിഗമി ഈ പാട്ടു കേട്ട് റാഫിയെ പുതിയ സിനിമയില്‍ പാടിച്ചു. ‘യദാ ബദ്‌ലാ വഫാ കാ‘ എന്ന പാട്ട് ഹിറ്റായതോടെ റാഫിയുടെ കാലം വരികയായിരുന്നു.


WDWD
സൈഗാളൂമൊത്ത് ഒരു പാട്ട്

സൈഗാളുമൊത്ത് ഒരു പാട്ട് പാടനമെന്നതാണ് തന്‍റെ വലിയ സ്വപ്നമെന്ന് റാഫി നൗഷാദിനെ അറിയിച്ചപ്പോള്‍ അദ്ദേഹം നിരുല്‍സാഹപ്പെടുത്തിയില്ല. ഷാജഹാനിലെ രുഹി രുഹി മേരി സപ്നോം കി റാണി എന്ന പാടിലെ രണ്ട് വരി റാഫി സൈഗളിനൊപ്പം പാടി.

മന്നാഡെയും ഹേമന്ദ് കുമാറും തലത്ട് മുഹമ്മദും മുകേഷും നിറഞ്ഞു നിന്ന ഇടത്തേക്കായിരുന്നു റാഫിയുടെ വരവ്. തുടക്കം അത്ര എളുപ്പമായിരുന്നില്ലെങ്കിലും സംഗീത സംവിധായകരോരോരുത്തരായി റാഫിയെ തേടിയെത്തിക്കൊണ്ടിരുന്നു.

സച്ചിന്‍ ദേവ് ബര്‍മ്മന്‍, സി.രാമചന്ദ്ര, റോഷന്‍, ശങ്കര്‍ ജയകിഷന്‍, മദന്‍ മോഹന്‍, ഒ.പി.നയ്യാര്‍, ലക്ഷ്മികാന്ത് പ്യാരേലാല്‍, ഉഷാ ഖന്നാ, സലീല്‍ ചൗധുരി, രാഹുല്‍ ദേവ് ബര്‍മ്മന്‍ എന്നിവര്‍ റാഫിയെ പ്രിയ ഗായകനായി വാഴിച്ചു.

നൗഷാദിന് ഒരു കാലത്ത് റാഫിയുടേതല്ലാത്ത മറ്റൊരു പുരുഷ ശബ്ദത്തെ കുറിച്ച് ആലോചിക്കാനേ പറ്റില്ലൈന്നൊരു നിലവന്നിരുന്നു. ദിലീപ് കുമാര്‍ നായകനായ സിനിമകളില്‍ അദ്ദേഹം റാഫിയുടെ ശബ്ദം സ്ഥിരമായി ഉപയോഗിച്ചു.

ഈ കൂട്ടുകെട്ട് അതിസുന്ദരമായ ഒട്ടേറെ ഗാനങ്ങള്‍ സമ്മാനിച്ചു. ദുനിയാ കേ രഖ് വാലേ എന്ന ഗാനം അതിനൊരു ഉദാഹരണം മാത്രം.

എസ്.ഡി.ബര്‍മ്മന്‍റെ താള വൈദഗ്ദ്ധ്യം അതേപടി പാട്ടില്‍ പകര്‍ത്താന്‍ റാഫിക്ക് കഴിഞ്ഞു. ദേവാനന്ദിന്‍റെ പല ഹിറ്റ് സിനിമകള്‍ക്കും പിന്നില്‍ റാഫിയുടെ പാട്ടുകളുണ്ട്. ഖ്വയാ ഖ്വയാ ചാന്ദ്, ദില്‍ കാ ബന്‍വാര്‍, ഹം ഭീ ഖുദീ മേം എന്നിവ ഉദാഹരണം.


ഗുരുദത്തിന് വേണ്ടി പ്യാസാ, സി.ഐ.ഡി, കാഗസ് കീ ഫൂല്‍ എന്നീ ചിത്രങ്ങളില്‍ റാഫി ബര്‍മ്മന്‍ ടീം അതി മനോഹരമായ ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

റാഫി ഇല്ലായിരുന്നെങ്കില്‍ നയ്യാര്‍ ഉണ്ടാകുമായിരുന്നില്ല എന്ന് പ്രമുഖ സംഗീത സംവിധായകന്‍ ഒ.പി.നയ്യാര്‍ പറയാറുണ്ടായിരുന്നു. അന്‍പതുകളിലും അറുഒഅതുകളിലും ഒ.പി.നയ്യാരുടെ ഒരുപാട് പാട്ടുകള്‍ റാഫി ജനങ്ങളിലെത്തിച്ചു. ആശാ ബോസ്ലെയോടൊപ്പം റാഫി പാടിയതും ഈ കാലത്താണ്.

ഗായക നടനായിരുന്ന കിഷോര്‍ കുമാര്‍ അഭിനയിച്ച ചിത്രങ്ങളിലും റാഫി പാടിയിട്ടുണ്ട്- രാഗിണി എന്ന സിനിമയിലെ മന്‍ മോരാ ബാവാരാ എന്ന പാട്ട്

‘തേരി ആംഖോം കേ സിവാ ‘എന്ന ചിരാഗിലെ പാട്ടും ജവാനിയാം യേ മസ്ത് മസ്ത് എന്ന പാട്ടും ലൈലാ മജ്നുവിലെ പാട്ടുകളും ഒ.പി.നയ്യാര്‍ റാഫി കൂട്ടുകെട്ടിന്‍റെ സംഭാവനകളാണ്.

അറുപതുകളിലും എഴുപതുകളിലും ലക്ഷ്മീകാന്ത് പ്യാരേലാല്‍ റാഫിയുടെ ശബ്ദം മനോഹരമായി ഉപയോഗിച്ചു. ചാഹൂം കാ മേ തുഝേ എന്ന പാട്ട് റാഫിക്ക് ബഹുമതികളും പ്രശസ്തിയും നേടിക്കൊടുത്തു. ആ പാട്ടിന് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.



കിഷോര്‍ കുമാര്‍ തരംഗം, റാഫിയുടെ തിരിച്ചുവരവ്

1965 ല്‍ പുറത്തിറങ്ങിയ ആരാധന താരതമ്യേന അപ്രസക്തനായ കിഷോര്‍ കുമാര്‍ എന്ന ഗായകന്‍റെ അശ്വമേഥമായിരുന്നു. ആരാധന ഹിറ്റായതൊടെ കിഷോര്‍ കുമാര്‍ യുഗം ആരംഭിച്ചു.

റാഫി പതുക്കെ വിസ്മൃതിയിലേക്ക് മാഞ്ഞു. മാധ്യമങ്ങളും കിഷോറിന്‍റെ പിന്നാലെയായിരുന്നു. പക്ഷെ, റാഫിയുടെ പ്രതിഭയേയും സിദ്ധികളേയും അധികകാലം അങ്ങനെ മാറ്റിനിര്‍ത്താനായിരുന്നു.

നാവില്ലായിരുന്നു. ആര്‍.ഡി.ബര്‍മ്മന്‍റെ സംഗീത സംവിധാനത്തില്‍ പാടിയ ക്യാ ഹുവാ തേരാ വാദാ എന്ന ഗാനം ഹിറ്റായി. ദേശീയ അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും അത് കരസ്ഥമാക്കി. റാഫി അങ്ങനെ തന്‍റെ തിരിച്ചുവരവ് അവിസ്മരണീയമാക്കി.

സര്‍ഗ്ഗം, അമര്‍ അക്ബര്‍ ആന്‍റണി എന്നീ സിനിമകളില്‍ ലക്ഷ്മീ കാന്ത് പ്യാരേലാല്‍ സംഗീതത്തില്‍ പാടിയ റാഫി തന്നെ എഴുതിത്തള്ളിയവര്‍ക്ക് ചുട്ട മറുപടി നല്‍കി.

ഒരു കാലത്ത് ഷമ്മി കപൂര്‍ ഇന്ത്യന്‍ സിനിമയിലെ അലസനും റിബലുമായ ചെറുപ്പക്കാരനെയാണ് അവതരിപ്പിച്ചിരുന്നത്. അന്ന് ഷമ്മിക്ക് വേണ്ടി ഏറെ പാട്ടുകള്‍ പാടിയത് റാഫിയായിരുന്നു.

ഷമ്മിയെപ്പോലെ പാട്ട് രംഗങ്ങളില്‍ അഭിനയിക്കാന്‍ മറ്റാര്‍ക്കും ആവില്ലെന്ന് പ്രമുഖ നടന്‍ നസിറുദ്ദീന്‍ ഷാ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. യാ ഹൂ യേ മുഝേ ജംഗലി കഹേ എന്ന പാട്ട് അക്കാലത്ത് ചെറുപ്പക്കാര്‍ ഏറ്റെടുത്തു

. തും സേ അച്ഛാ കോന്‍ ലേ യിലെ പാനി മേം ആഗ് ലഗേഗി, തും സേ നഹീ ദേഖാ തുടങ്ങി ഒട്ടേറെ റാഫി ഗാനങ്ങള്‍ ഷമ്മി കപൂര്‍ അടിപൊളിയായി പാടി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

യു എസ് തെരെഞ്ഞെടുപ്പ് നിർണായകം, നവംബർ 5ന് മുൻപെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ നീക്കമെന്ന് സൂചന

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

Show comments