Webdunia - Bharat's app for daily news and videos

Install App

സംഗീതം തണുത്ത പുതപ്പിട്ട് ലോകത്തെ മൂടിയ ഒരു ഞായര്‍

Webdunia
സംഗീതം തണുത്ത പുതപ്പിട്ട് ലോകത്തെ മൂടിയ ഒരു ഞായര്‍

പാട്ട് : ഗ്ളൂമി സണ്‍ ഡേ.

എഴുതിയത്: ലസോളോ ജാവോര്‍

സംഗീതം: റിസോ സെറീസ്

രാജ്യം: ഹംഗറി

വര്‍ഷം; 1933

' ഈ പാട്ടു കേട്ട് ആത്മഹത്യ ചെയ് തവര്‍ : കണക്കുകള്‍ അപൂര്‍ണ്ണം '


ഒരു പാട്ടിന് ഇങ്ങനെ ഒരടിക്കുറിപ്പ് ഉണ്ടാകുന്നത് അസാധാരണമല്ലെ..?

ഗ്ളൂമി സണ്‍ ഡേ മരണത്തിന്‍റെ പുതപ്പു വലിച്ചിട്ട് എത്ര യധികം പേരെ ജീവനില്‍ നിന്നും രക്ഷിച്ചു?

ഹംഗറിയില്‍ നിന്നാണ് 1933ല്‍ മരണത്തിന്‍റെ ഈ ഗാനം ഉണര്‍ന്നെണീറ്റത്.

മരണം നിറച്ച് ഗ്ളൂമി സണ്‍ ഡേ ലോകത്തിനു നല്‍ കിയത് പിയാനിസ് റ്റായ റിസോ സെറീസാണ്.

ലസ്ളോ ജാവേര്‍ തന്‍റെ പുര്‍വ്വ കാമുകിയെക്കുറിച്ചാണ് ഗ്ളൂമി സണ്‍ ഡേ എഴുതിയത്.പാട്ടു പുറത്തു വന്ന് അധികം വൈകാതെ മരണം അവരേയും എടുത്തു കൊണ്ടുപോയി- ആത് മഹത്യയിലൂടെ !

ഹംഗറിയില്‍ പാട്ടിറങ്ങിയതിനു ശേഷം ആളുകള്‍ കൂട്ടത്തോടെ ആത്മഹത്യയിലേക്ക് പൊയ് ക്കൊണ്ടിരുന്നു.

ഹംഗറി ചരിത്ര പരവും ഭൂമിശാസ് ത്ര പരവുമായ കാരണങ്ങളാല്‍ ആത് മഹത്യാ പ്രവണത ഏറിയ രാജ്യമായിരുിന്നു. മരണത്തിന്‍റെ പ്രവാചകനായെത്തിയ ഹംഗേറിയന്‍ ഗാനമെന്ന വാര്‍ത്ത പത്രങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെ ആളുകള്‍ക്കിടയില്‍ ഗ്ളൂമി സണ്‍ ഡേ മരണത്തിന്‍റെ രൂപകമായി.

ഒടുവില്‍ സര്‍ക്കാര്‍ പാട്ടിനെ പിടിച്ചു കെട്ടാന്‍ തീരുമാനിച്ചു. ഹഗറിയില്‍ ഗ്ളൂമി സണ്‍ ഡേ നിരോധിച്ചു.റിക്കോഡു ചെയ്യുന്നതും ബാന്‍റുകളില്‍ അവതരിപ്പിക്കുന്നതും തടഞ്ഞു.

ഹംഗേറിയെ ഗ്രസിച്ച ഭീതി പാട്ടു സ് നേഹികളായ അമേരിക്കക്കാരിലേക്കും പടരാന്‍ അധികം വേണ്ടി വന്നില്ല.

ഭൂത സാന്നിധ്യം പോലെ അവര്‍ ഗ്ളൂമി സണ്‍ ഡേയ് ക്കു നേരെ കതകടച്ചു. അമേരിക്കയിലും മരണത്തിന്‍റെ കുഴലൂത്തു മായി പാട്ടു നൃത്തം വച്ചപ്പോള്‍ സര്‍ക്കാരിന് നിരോധനം കൊണ്ട് നേരിടുകയേ വഴിയുണ്ടായിരുന്നുള്ളൂ.

എന്നിട്ടും ആളുകള്‍ കള്ളന്‍ മാരെ പ്പോലെ പതുങ്ങി മരണത്തിന്‍റെ പാട്ടിലേക്ക് പൊയ് ക്കൊണ്ടിരുന്നു..മരണത്തെ ഭ്രാന്തമായി തേടിപ്പിച്ചു.

കുപ്പായ ക്കീശയില്‍ പാട്ടിന്‍റെ റെക്കോഡും അടക്കിയ ശ്വാസവുമായി മരണത്തിന്‍റെ കാലൊച്ചയ് ക്ക് ലോകം മുഴുവന്‍ ചെവിവട്ടം പിടിച്ചു

പോയവര്‍ പാട്ടിനുള്ളിലെ അജ്ഞാത താഴ് വരയില്‍ താമസം തുടങ്ങിയതോടെ
ഗ്ളൂമി സണ്‍ ഡേ കൂടുതല്‍ ഭീതിനിറഞ്ഞതായി. ലോകത്തെ തന്‍റെ ചിറകു കള്‍ കൊണ്ട് അത് മാടിവിളിച്ചു.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പാട്ടു കേട്ടു മരിച്ചവരില്‍ മുന്നില്‍ ഹംഗറിക്കാരാണ്.1984ല്‍ ലോകത്ത് ആത്മഹത്യ ചെയ് ത ഒരുലക്ഷം പേരില്‍ 45.9% പേരും ഹംഗറിയില്‍ നിന്നുള്ളവരായിരുന്നു !.

ഗ്ളുമി സണ്‍ ഡേയില്‍ പ്രചോദിതനായ ബില്ലി ഹോളി ഡേ 1941ല്‍ തീര്‍ത്ത ഇംഗ്ളീഷ് ഭാഷാന്തരം ലോകത്തെ കറുത്ത ഉറക്കങ്ങളിലേക്ക് അടര്‍ത്തി ക്കൊണ്ടു പോയി.ബി ബി സി റേഡിയോ പാട്ടിന്‍റെ പ്രക്ഷേപണം നിര്‍ത്തി വച്ചു.

ഈ പാട്ടിനെ ലസ് ലൊ ജാവോര്‍ പില്ക്കാലത്ത് പുതുക്കി എഴുതി.

സാം എം ലെവിസും ഡെസ് മണ്ട് കാര്‍ട്ടറും ഇംഗ്ളീഷിലേക്ക് 1936ല്‍ ഒരുക്കിയിരിക്കുന്ന വിവര്‍ത്തനങ്ങളി ലൂടെ ഹാള്‍ കെം പും ആര്‍ട്ടി ഷോയും ബില്ലീ ഹോളിഡേയും പില്‍ ക്കാലത്ത് ഗ്ളൂമി സണ്‍ ഡേയെ ലോകത്തിന്‍റെ കൈകളില്‍ എത്തിച്ചു.

ഹാള്‍ കെമ്പും ബില്ലി ഹോളിഡേയും മുതല്‍1995 ല്‍ ജിന്നറ്റ് ഡെമോണും 2000 ല്‍ സാറാ ബ്രൈറ്റ് മാനും 2005ല്‍ വെനീറ്റിയന്‍ സ് നെയേഴ് സും ഉള്‍പ്പടെ ഈപാട്ടിന്‍റെ പിന്നാലെ രൂപാന്തരങ്ങളുമായി എത്തിയവര്‍ ഒട്ടേറെയാണ്.

ഏറെ ജനപ്രിയ മായത് 1941 ല്‍ ബില്ലീ ഹോളിഡേ ചിട്ടപ്പെടുത്തിയ രൂപാന്തരത്തിനായിരുന്നു.

നിക്കി ംബാര്‍ക്ക് നോയുടെ നോവലിനെ അധികരിച്ച്
1999 ല്‍ ഗര്‍മ്മന്‍/ ഹംഗേറിയന്‍ സിനിമാസംരംഭമായ എ സോങ്ങ് എബൗട്ട് ലൗ ആന്‍റ് ഡത്ത് എന്ന സിനിമയുടെ പശ്ഛാത്തല സംഗീതമായി ഗ്ളൂമി സണ്‍ ഡെ ലോകത്തെ തേടിയിറങ്ങി.

പിന്നേയും അനേകായിരം അജ്ഞാതരുടെ മരണത്തിലേക്കുള്ള തിരോധാനങ്ങള്‍.

അമേരിക്കയില്‍ , ജര്‍മ്മനിയില്‍ , ഫ്രാന്‍സില്‍ , റഷ്യയില്‍ ,ലോകത്തിന്‍റെ ഓരോമൂലയിലും ഗ്ളൂമി സണ്‍ ഡേ കടന്നു കയറി ആളുകളെ കുഴലൂതി വിളിച്ചിറക്കിക്കൊണ്ടു പോയി.

ഒടുവില്‍ അതു തന്നെ സംഭവിച്ചു . ഹംഗറിയുടെ തലസ്ഥാനമായ ബുഡാപസ് റ്റില്‍ ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി പാട്ടിന്‍റെ പ്രിയപ്പെട്ട റെസോ സെറസ് 1968 ല്‍ ആരും കാണതെ മരണത്തിലേക്ക് ഒളിച്ചോടി.

സംഗീതം ചിട്ടപ്പെടുത്തിയ സെറസിനെ,
ഹംഗറിയിലെ അനേകായിരങ്ങളെ, അമേരിക്കയിലെ പതിനായിരങ്ങളെ,....
ലോകത്തിലെ...

മരണത്തിന്‍റെ പുരാവൃത്തം ഞാന്‍ മതിയാക്കുന്നു.

ഇനിയുള്ളത് തണുപ്പെന്നോ ചൂടെന്നോ കരുതാനാക്കാത്ത(മരണത്തിന് ഏതു വികാരമാണെന്ന് അനുഭവിച്ചറിയാന്‍ ഇതെഴുതുമ്പോള്‍ എനിക്കു കഴിയില്ലല്ലോ?)ഗ്ളൂമി സണ്‍ ഡേയുടെ വരികളാണ്.

വേഗം കതകടയ് ക്കുക .
ചിലപ്പോള്‍ ഈ കറുത്ത ഞായര്‍ നിങ്ങളുടെ മേല്‍ വീണാലോ?

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി സ്വല്‍പം വിശ്രമമാകാം, സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വർഷം കഠിന തടവ്

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

Show comments