Webdunia - Bharat's app for daily news and videos

Install App

സംഗീത ലോകത്തെ അത്ഭുത ചക്രവര്‍ത്തി

Webdunia
വെള്ളി, 26 ജൂണ്‍ 2009 (12:00 IST)
പോപ് സംഗീതത്തെ ലോകത്തിന്‍റെ നെറുകയിലെത്തിച്ചാണ് മൈക്കല്‍ ജാക്സണ്‍ ലോകത്തോട് വിടപറഞ്ഞത്. തൊഴിലാളി കുടുംബത്തില്‍ ജനിച്ച് സംഗീത ലോകത്തെത്തിയ ജാക്സണ്‍ എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു. ആറാമത്തെ വയസില്‍ സംഗീത ലോകത്തെത്തിയ ജാക്സണ്‍ 11 വയസായപ്പോഴേക്കും സംഗീത ലോകത്ത് അറിയപ്പെടാന്‍ തുടങ്ങിയിരുന്നു.

1958 ആഗസ്റ്റ് 29ന് ഇന്ത്യാനയിലായിരുന്നു ജാക്സണ്‍ ജനിച്ചത്. സ്‌റ്റീല്‍ മില്‍ തൊഴിലാളിയായ ജോസഫ്‌ വാള്‍ട്ടര്‍ ജാക്‌സണ്‍, കാതറിന്‍ എസ്‌തര്‍ എന്നിവരുടെ ഒന്‍പത്‌ മക്കളില്‍ ഏഴാമനായിരുന്നു മൈക്കല്‍ ജാക്‌സണ്‍. സഹോദരന്‍‌മാരുടെ ട്രൂപ്പായ ജാക്സണ്‍ ബ്രദേഴ്സിനു വേണ്ടി പാടിത്തുടങ്ങിയ ജാക്സണ്‍ 1972 മുതല്‍ സോളോ പാടാന്‍ തുടങ്ങിയ ഉടനെത്തന്നെ പോപ്‌ സംഗീത ലോകത്തെ രാജാവെന്ന പദവി അദ്ദേഹത്തെ തേടിയെത്തി. 1976-ല്‍ സി ബി എസിനുവേണ്ടി പാടാനുള്ള അവസരം 'ജാക്‌സന്‍ 5' എന്ന അദ്ദേഹത്തിന്‍റെ ട്രൂപ്പിനു ലഭിച്ചു.

തുടര്‍ന്ന് ട്രൂപ്പിന്‍റെ പേര് ദി ജാക്സണ്‍സ് എന്നാക്കി. മികച്ച ഡാന്‍സര്‍ കൂടിയായ ജാക്സണ്‍ റോബോട്ട്, മൂണ്‍‌വാക്ക് തുടങ്ങിയ ചുവടുകളിലൂടെ സംഗീതപ്രേമികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടി. പിന്നീട് വേദികളില്‍ നിന്ന് വേദികളിലേക്കുള്ള പ്രയാണമായിരുന്നു ജാക്സണിന്‍റെ ജീവിതം. 1990കളില്‍ എം ടി വി എന്ന മ്യൂസിക് ചാനലിന്‍റെ വളര്‍ച്ചയ്ക്ക് പ്രധാന പങ്ക് വഹിച്ചത് ജാക്സന്‍റെ സംഗീതമായിരുന്നു.

സംഗീതത്തെ പ്രധാന ധനാഗമ മാര്‍ഗ്ഗം കൂടിയാക്കിയ ജാക്സണ്‍ വിവാദങ്ങളുടെ നായകനുമായിരുന്നു. ചെറുപ്പത്തില്‍ പിതാവില്‍ നിന്ന് മാനസികവും ശാരീരികവുമായി പീഢനങ്ങളെറ്റുവാങ്ങിയ ജാക്സണ് തന്‍റെ സ്വകാര്യ ജീവിതം വേദന നിറഞ്ഞതായിരുന്നു. തന്‍റെ വലിയ മൂക്കിനെ ബന്ധുക്കളും സുഹൃത്തുക്കളും കളിയാക്കിയപ്പോള്‍ അദ്ദേഹം മാനസികമായി തകര്‍ന്നു. ഒടുവില്‍ മുഖസൌന്ദര്യം വര്‍ധിപ്പിക്കാന്‍ നിരവധി തവണ പ്ലാസ്റ്റിക് സര്‍ജറികള്‍ നടത്തിയ അദ്ദേഹം മാധ്യമങ്ങളിലെ സ്ഥിരം വിവാദ പുരുഷനായി. 1980കളില്‍ തൊലി വെളുത്തുതുടങ്ങിയതോടെ വീണ്ടും വിവാദങ്ങള്‍. സായിപ്പിനെപ്പോലെ തോന്നിക്കാന്‍ തൊലി ബ്ലീച്ച് ചെയ്യുന്നു എന്നായിരുന്നു ആരോപണം. ഒടുവില്‍ വിറ്റിലിഗോ എന്ന രോഗമാണതെന്ന് സ്ഥിരീകരിച്ചതോടെ ആ വിവാദവും കെട്ടടങ്ങി. 1993ല്‍ ലൈംഗിക പീഢനക്കേസില്‍പ്പെട്ട ജാക്സണ്‍ ആരാധകരുടെ വെറുക്കപ്പെട്ട താരമായി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു ജാക്സണ്‍ 39 സംഘടനകളുമായി ഈ മേഖലയില്‍ ജാക്സണ്‍ സഹകരിച്ചു. ഡെയ്‌ഞ്ചറസ്‌ എന്ന പേരില്‍ നടത്തിയ പര്യടത്തില്‍ ലഭിച്ച കോടിക്കണക്കിന്‌ ഡോളറില്‍ നിന്ന്‌ ഏറെ തുകയും വേദനിക്കുന്നവര്‍ക്കുവേണ്ടി അദ്ദേഹം വീതിച്ചുനല്‍കി. അങ്ങനെ കഷ്ടപ്പെടുന്നവരുടെ ആരാധ്യ പുരുഷന്‍ എന്ന ബഹുമതിയും ജാക്സണ്‍ നേടി.

അവാര്‍ഡുകള്‍ ജാക്സണ്‍ ഒരു ഹരമായിരുന്നു. എട്ട് ഗിന്നസ് റെക്കോര്‍ഡുകളടക്കം നിരവധി പുരസ്കാരങ്ങള്‍ ജാക്സണെ തേടിയെത്തി. രണ്ട് തവണ റോക്ക്‌ ആന്‍ഡ് റോള്‍ ഹോള്‍ ഓഫ്‌ ഫെയിം അവാര്‍ഡ്, 13 ഗ്രാമി അവാര്‍ഡുകള്‍ എന്നിവ നേടിയ ജാക്സണ്‍ സോളോ കരിയറില്‍ 13 തവണ ഒന്നാമതെത്തി. ഗോട്ട്‌ ടു ബി ദേര്‍(1972), ബെന്‍(1972), മ്യൂസിക്‌ ആന്‍ഡ് മി(1973), ഫോറെവര്‍ മൈക്കല്‍(1975), ഓഫ്‌ ദി വാള്‍(1979), ത്രില്ലര്‍(1982), ബാഡ്‌(1987), ഡെയ്‌ഞ്ചറസ്‌(1991), ഹിസ്റ്ററി(1995), ഇന്‍വിസിബിള്‍(2001) എന്നീ പത്ത്‌ ആല്‍ബങ്ങള്‍ ജാക്സണെ പോപ് സംഗീതത്തിന്‍റെ ചക്രവര്‍ത്തിയാക്കി.

ആഡംബര ജീവിതം കടക്കെണിയിലാക്കിയ ജാക്സണ്‍ തിരിച്ചുവരവിനൊരുങ്ങവേയാണ് കഴിഞ്ഞ ആഗസ്റ്റില്‍ ത്വക്കിന് ക്യാന്‍സര്‍ ബാധിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ലോസ് ഏഞ്ചല്‍‌സില്‍ മൂന്ന് മക്കളോടൊപ്പം കഴിയുകയായിരുന്നു ജാക്സണ്‍. ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചെയ്യാനാവാത്തതിനാല്‍ ജാക്സണ്‍ മരണത്തോട് അടുത്തതായി കഴിഞ്ഞ ഡിസംബറില്‍ വന്ന വാര്‍ത്ത അദ്ദേഹത്തിന്‍റെ ആരാധകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ലിസ മേരി പ്രസ്‌ലി, ഡെബ്ബി റോ എന്നിങ്ങനെ രണ്ട് പേരെ ജാക്സണ്‍ വിവാഹം ചെയ്തിരുന്നു. മൈക്കല്‍ ജോസഫ്‌ ജാക്സണ്‍ ജൂനിയര്‍, പാരിസ്‌ മൈക്കല്‍ കാതറിന്‍ ജാക്സണ്‍, പ്രിന്‍സ്‌ മൈക്കല്‍ ജാക്സണ്‍ എന്നിവരാണ് മക്കള്‍.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മണ്ണാർക്കാട്ട് 50 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം : 23 കാരന് 23 വർഷം കഠിനതടവ്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

യു എസ് തെരെഞ്ഞെടുപ്പ് നിർണായകം, നവംബർ 5ന് മുൻപെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ നീക്കമെന്ന് സൂചന

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

Show comments