Webdunia - Bharat's app for daily news and videos

Install App

‘ഇടതി’നെ അവഗണിച്ചുകൊണ്ട് ഗ്രാമി അക്കാദമി

Webdunia
വ്യാഴം, 24 ഫെബ്രുവരി 2011 (19:24 IST)
PRO
സംഗീതവഴികളില്‍ സഞ്ചരിക്കുന്നവര്‍ക്ക് എത്തിപ്പിടിക്കാവുന്ന ഏറ്റവും ഉന്നത ചഷകമാണ് ഗ്രാമി അവാര്‍ഡ്. സംഗീതലോകത്തിലെ മറ്റൊരു ട്രോഫിക്കും ഈ സുവര്‍ണ്ണ ഗ്രാമഫോണിനത്രയും തിളക്കം വരില്ല. ഔന്നത്യമൊക്കെ ഉണ്ടെങ്കിലും ഗ്രാമി അവാര്‍ഡ് നല്‍‌കുന്നതില്‍ ‘നാഷണല്‍ അക്കാദമി ഓഫ് റെക്കോര്‍ഡിംഗ് ആര്‍ട്സ് ആന്‍ഡ് സയന്‍സ്’ വിവേചനം കാണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവും നല്ലത് എന്നതില്‍ നിന്ന് മാറി പുതിയ പ്രവണതകളിലേക്കാണിപ്പോള്‍ അവാര്‍ഡ് കമ്മറ്റി കണ്ണും നട്ടിരിക്കുന്നത് എന്നാണ് കമ്മറ്റിക്ക് എതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം.

ആഗോള പ്രശസ്തിയിലേക്കുയര്‍ന്ന പല ഇതിഹാസ കലാകാരന്മാരെയും ഗ്രാമി കടാക്ഷിക്കുകയുണ്ടായില്ല. കാരണം തിരഞ്ഞ് വേറെങ്ങും പോകേണ്ടതില്ല. ഇവരുടെ ഗാനങ്ങളുടെ രാഷ്ട്രീയം തന്നെയാണ് ഇവര്‍ക്ക് വിനയായത്. നൊബെല്‍ അക്കാദമിയെപ്പോലെ ഇടതുപക്ഷ രാഷ്ട്രീയം ഗ്രാമി അവാര്‍ഡ് നല്‍കുന്ന അക്കാദമിക്കും ഉള്‍‌ക്കൊള്ളാന്‍ പറ്റാറില്ല. എന്തായാലും, ഗ്രാമി അവാര്‍ഡ് കിട്ടിയില്ല എന്ന പേരില്‍ സംഗീതലോകം ഇടതന്മാരെ തഴഞ്ഞില്ല എന്നത് വേറെക്കാര്യം.

ഇടതുവിരോധത്താല്‍ ഗ്രാമി ഏറ്റവും കൂടുതല്‍ നഷ്‌ടപ്പെട്ടത് ‘ക്ലാസിക്ക് റോക്കി’നാണ്. ഈ ശാഖയില്‍ വിസ്മയങ്ങള്‍ വിരചിച്ചിട്ടുള്ള ലെഡ് സെപ്പലിനെയും പിങ്ക് ഫ്ലോയിഡിനെയും ആര്‍ക്കും പരിചയപ്പെടുത്തേണ്ടതില്ല. ബോബ് മാര്‍‌ലിക്കും ഡയാന റോസിനും ദ് ഹൂവിനും ഗ്രാമി അവാര്‍ഡ് കിട്ടുകയുണ്ടായില്ല.

ഇടതുപക്ഷ ചിന്താധാരയുടെ തീച്ചൂടില്‍ പഴുപ്പിച്ച ഗാനങ്ങളിലൂടെ അമേരിക്കന്‍ സാമ്രാജ്യത്തത്തിനെതിരെയും സ്വന്തം നാട്ടിലെ സാമൂഹിക ക്രമങ്ങള്‍ക്കെതിരെയും നിരന്തരം പോരാടിയ ബോബ് മാര്‍ലിക്ക് ഗ്രാമി അവാര്‍ഡ് കിട്ടാത്തതില്‍ അത്ഭുതപ്പെടാനില്ല. തീവ്ര ഇടതുപക്ഷ നിലപാട് വ്യക്തമാക്കുന്ന ബഫല്ലോ സോള്‍ഡിയേര്‍സ് എന്ന ഗാനം അദ്ദേഹത്തിന്‍റെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നാണ്.

‘ജാം ബാന്‍‌ഡി’നെ സമൂലമാറ്റത്തിന് വിധേയമാക്കിയ ‘ദ ഗ്രേറ്റ്‌ഫുള്‍ ഡെഡി’നെ മറക്കാനാകുമോ? പുരോഗമനാത്മക റോക്കിലാണ് റഷ് ശ്രദ്ധയൂന്നിയത്. എല്ലാക്കാലത്തെയും മികച്ച ഗിറ്റാറിസ്റ്റുകളില്‍ ഒരാളായാണ് ജിമി ഹെന്‍‌ഡ്രിക്സ് കണക്കാക്കപ്പെടുന്നത്. ജാസ് തൊട്ട് ഓപ്പറ വരെയുള്ള മേഖലകളില്‍ ക്വീന്‍ തിളങ്ങുകയുണ്ടായി. കഴിഞ്ഞ അമ്പത് വര്‍ഷത്തിനുള്ളില്‍ ഉണ്ടായ ഏറ്റവും മികച്ച സംഗീതമായി ക്വീനിന്റെ ബൊഹീമിയന്‍ റാപ്സൊഡി എണ്ണപ്പെടുന്നു.

ദ് ഡോര്‍സ്, ജാനിസ് ജോപ്ലിന്‍, ജെഫേഴ്സണ്‍ എയര്‍പ്ലെയിന്‍, ബഡ്ഡി ഹോളി, ക്രീഡന്‍സ് ക്ലിയര്‍‌വാട്ടര്‍ റിവൈവല്‍, ദ് യാഡ്‌ബേഡ്സ്, നീല്‍ യംഗ് എന്നീ പേരുകളും ഗ്രാമി അക്കാദമിയുടെ അവഗണനയുമായി ചേര്‍ത്ത് വായിക്കേണ്ടവയാണ്.

സംഗീതലോകം നെഞ്ചോട് ചേര്‍ത്തിട്ടും, ഇടത് വഴിയിലൂടെ സഞ്ചരിച്ചു എന്ന കുറ്റത്തിന് ഗ്രാമി കമ്മറ്റി ഈ ഇതിഹാസ കലാകാരന്മാരെയും ബാന്‍ഡുകളെയും തഴയുകയായിരുന്നു. ഗ്രാമി അവാര്‍ഡ് ലഭിക്കാത്തതുകൊണ്ട് ലോകം ഇവരെ തുടര്‍ന്നും സ്നേഹിക്കുന്നത് നിലയ്ക്കില്ല എന്ന് ഗ്രാമി കമ്മറ്റിക്കാര്‍ മനസിലാക്കിയാല്‍ കൊള്ളാം.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 3 ലക്ഷം തട്ടിയ 40 കാരൻ അറസ്റിൽ

പതിനേഴുകാരിക്ക് വർഷങ്ങൾ നീണ്ട പീഡനം: 4 പേർ അറസ്റ്റിൽ

32,438 ഒഴിവുകൾ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

ഡി കെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്, പദവി ഒഴിയുമെന്ന് സിദ്ധാരമയ്യ

Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച നടിയിൽ നിന്നും മയക്ക് മരുന്ന് ബിസിനസിലേക്ക്, ഒടുക്കം മഹാകുംഭമേളയിൽ മായി മാതാ നന്ദ് ഗിരിയായി മാറി മമതാ കുൽക്കർണി

Show comments