Webdunia - Bharat's app for daily news and videos

Install App

Bakrid Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ വലിയ പെരുന്നാള്‍ ആശംസകള്‍ നേരാം

ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെ എന്ന് ഈ നല്ല സുദിനത്തില്‍ ആശംസിക്കുന്നു

രേണുക വേണു
തിങ്കള്‍, 17 ജൂണ്‍ 2024 (07:20 IST)
Bakrid Wishes in Malayalam: ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ വലിയ പെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. കേരളത്തില്‍ ഇന്നാണ് ബലി പെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. ഈദ് അല്‍ അദ്ദ എന്നാണ് ഈ പെരുന്നാളിന്റെ യഥാര്‍ഥ പേര്. ബക്രീദ് എന്നും വ്യാപകമായി അറിയപ്പെടുന്നു. ആത്മസമര്‍പ്പണത്തിന്റെ ഓര്‍മ ആചരിക്കുന്ന ഈ പെരുന്നാള്‍ ദിനത്തില്‍ നമുക്ക് പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം. ഏറ്റവും മികച്ച പത്ത് ആശംസകള്‍ ഇതാ. ആശംസകള്‍ ഇവിടെ നിന്ന് കോപ്പി ചെയ്ത് പ്രിയപ്പെട്ടവര്‍ക്ക് അയക്കൂ...
 
1. പങ്കുവയ്ക്കലിന്റേയും ആത്മസമര്‍പ്പണത്തിന്റേയും ഓര്‍മയാണ് ഈദ്. നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷം നിറഞ്ഞ വലിയ പെരുന്നാള്‍ ആശംസകള്‍ 
 
2. ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും പൂവണിയട്ടെ എന്ന് ഈ നല്ല സുദിനത്തില്‍ ആശംസിക്കുന്നു
 
3. ഈ പെരുന്നാള്‍ ദിനത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമാധാനവും ഐക്യവും ആരോഗ്യവും സമ്പല്‍സമൃദ്ധിയും നേരുന്നു. ഏവര്‍ക്കും ഈദ് മുബാറക്ക് ! 
 
4. പ്രിയപ്പെട്ടവരെ എന്റെ കരങ്ങള്‍ കൊണ്ട് ചേര്‍ത്തുപിടിക്കാന്‍ സാധിക്കാത്തപ്പോഴും എന്റെ പ്രാര്‍ത്ഥനകള്‍ കൊണ്ട് ഞാന്‍ അവരെ ആശ്ലേഷിക്കുന്നു. നിങ്ങള്‍ എപ്പോഴും സ്‌നേഹത്താല്‍ ചുറ്റപ്പെടട്ടെ. ഏവര്‍ക്കും വലിയ പെരുന്നാള്‍ ആശംസകള്‍.
 
5. എന്നും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധനവും മാത്രം നിറയട്ടെ. ഈദ് മുബാറക്ക് ! 
 
6. ഏവരിലും സന്തോഷവും സമാധാനവും നിറച്ച് വലിയ പെരുന്നാള്‍ എത്തി. സന്തോഷവും ആരോഗ്യവും സമ്പത്തും നല്‍കി നിങ്ങളെ അനുഗ്രഹിക്കാന്‍ ഞാന്‍ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കാം. പ്രിയപ്പെട്ടവര്‍ക്കൊപ്പം ഈ നല്ല ദിനം ആഘോഷിക്കാന്‍ സാധിക്കട്ടെ. ഏവര്‍ക്കും ബക്രീദ് ആശംസകള്‍ ! 
 
7. നമ്മുടെ പരിഹാരബലി അള്ളാഹു സ്വീകരിക്കട്ടെ, ആവശ്യക്കാര്‍ക്ക് കൈത്താങ്ങാകാന്‍ ഈ പെരുന്നാള്‍ ദിനം നമുക്ക് സാധിക്കണം. ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍
 
8. അള്ളാഹുവിന്റെ കരുണയും സ്‌നേഹവും എപ്പോഴും നമുക്കൊപ്പം ഉണ്ടാകട്ടെ. ഈദ് മുബാറക്ക് 
 
9. ആത്മസമര്‍പ്പണത്തിന്റെ അനുസ്മരണമായി ഒരു ബലിപെരുന്നാള്‍ കൂടി. ഏവര്‍ക്കും സന്തോഷത്തിന്റേയും സമാധാനത്തിന്റേയും പെരുന്നാള്‍ ആശംസകള്‍ നേരുന്നു. 
 
10. എല്ലാ ആഗ്രഹങ്ങളും സാധ്യമാക്കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ഈദ് മുബാറക്ക് 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Aquarius Horoscope 2025: കുംഭം രാശിക്കാരുടെ ആരോഗ്യ നില മെച്ചം,ദൈവിക കാര്യങ്ങളില്‍ മനസ്സ്‌ അര്‍പ്പിക്കുക

നിങ്ങള്‍ രുദ്രാക്ഷം അണിയുന്നവരാണോ? ഈ തെറ്റുകള്‍ ചെയ്യരുത്

ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ലംഘിക്കാന്‍ പാടില്ല

Rashi Phalam 2025: ഈ രാശിക്കാര്‍ അപരിചിതരുമായി കൂടുതല്‍ അടുപ്പം കാണിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം

ഈ രാശിക്കാര്‍ ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തവരാണ്

അടുത്ത ലേഖനം
Show comments