Webdunia - Bharat's app for daily news and videos

Install App

ഹജ്ജ്: ഇതുവരെ ലഭിച്ചത് 15,261 അപേക്ഷകള്‍

സ്വീകാര്യ യോഗ്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പറുകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്

രേണുക വേണു
വ്യാഴം, 12 സെപ്‌റ്റംബര്‍ 2024 (11:16 IST)
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ലെ ഹജ്ജിന് ഇതുവരെയായി 15,261 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 3406 അപേക്ഷകള്‍ 65+ വയസ്സ് വിഭാഗത്തിലും 1641 ലേഡീസ് വിതൗട്ട് മെഹ്റം (പുരുഷ മെഹ്റമില്ലാത്തവര്‍) വിഭാഗത്തിലും 10214 ജനറല്‍ വിഭാഗത്തിലുമാണ്.
 
സ്വീകാര്യ യോഗ്യമായ അപേക്ഷകള്‍ക്ക് കവര്‍ നമ്പറുകള്‍ അനുവദിച്ചു തുടങ്ങിയിട്ടുണ്ട്. കവര്‍ നമ്പര്‍ മുഖ്യ അപേക്ഷന് എസ്.എം.എസ്. ആയി ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐ.ഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും കവര്‍ നമ്പര്‍ പരിശോധിക്കാവുന്നതാണ്. കവര്‍ നമ്പറിന് മുന്നില്‍ 65+ വയസ്സ് വിഭാത്തിന് KLR എന്നും ലേഡീസ് വിതൗട്ട് മെഹറത്തിന് KLWM എന്നും ജനറല്‍ കാറ്റഗറിക്ക് KLF എന്നുമാണുണ്ടാകുക.
 
അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബര്‍ 23 വരെ നീട്ടിയിട്ടുണ്ട്. 2024 സെപ്തംബര്‍ 23 നുള്ളില്‍ ഇഷ്യു ചെയ്തതും 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുമുള്ള പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന്ന് മുമ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കണം. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Ganapathi Sthuthikal Malayalam: ഗണപതി സ്തുതികള്‍

ആരായിരുന്നു മദര്‍ തെരേസ?

Onam Pookalam: മൂലം നാളില്‍ ചതുരാകൃതി; പൂക്കളമിടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Krishna Janmashtami Wishes in Malayalam: ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ മലയാളത്തില്‍

പരശുരാമനാൽ സ്ഥാപിതമായ ഐരാണിക്കുളം മഹാദേവക്ഷേത്രം, പ്രതിഷ്ഠ, ചരിത്രം, പ്രത്യേകതകൾ അറിയാം

അടുത്ത ലേഖനം
Show comments