Webdunia - Bharat's app for daily news and videos

Install App

ബുദ്ധപൂര്‍ണിമ

Webdunia
വൈശാഖമാസത്തിലെ വെളുത്തവാവ്, വിശാഖനക്ഷത്രവും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ദിവസം, സിദ്ധാര്‍ത്ഥന്‍ ശ്രീബുദ്ധനായി പൂര്‍ണ്ണത നേടിയ ദിവസം.

കപിലവസ്തുവിലെ ശുദ്ധോദന മഹാരാജാവിന്‍റെ മകനായി സിദ്ധാര്‍ത്ഥന്‍ ജനിച്ചതും വൈശാഖ പൗര്‍ണ്ണമിയിലാണെന്ന് വിശ്വസിക്കുന്നവരുണ്ട്. ദു:ഖത്തിനു നിദാനം ആഗ്രഹമാണെന്ന മഹത്തായ ദര്‍ശനത്തിലൂടെ അനശ്വരത പ്രാപിച്ച ശ്രീബുദ്ധന്‍ കലിയുഗത്തിന്‍റെ വഴികാട്ടിയാകുന്നു.

രാജകൊട്ടാരത്തിന്‍റെ സുഖസമൃദ്ധിയില്‍നിന്ന് ലോകത്തിന്‍റെ ദു:ഖങ്ങളിലേക്കുള്ള തീര്‍ത്ഥാടനമാണ് സിദ്ധാര്‍ത്ഥനെ ശ്രീബുദ്ധനാക്കിയത്. ദു:ഖങ്ങളുടെ കാരണം കണ്ടെത്തിയതോടെ ആ തീര്‍ത്ഥാടനം സാര്‍ത്ഥകമാകുകയായിരുന്നു.

ഭൗതിക സുഖങ്ങളെക്കാള്‍ വലിയ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വാര്‍ദ്ധക്യവും രോഗവും മരണമാണെന്ന തിരിച്ചറിവാണ് സിദ്ധാര്‍ത്ഥ രാജകുമാരനെ രാജകൊട്ടാരത്തില്‍നിന്ന് ജനമധ്യത്തിലെക്ക് നയിച്ചത്.

ദുരിതങ്ങളില്‍നിന്നുള്ള ശാശ്വതമായ മോചനം ആഗ്രഹിച്ച് സിദ്ധാര്‍ത്ഥന്‍ ഒരു രാത്രി ഭാര്യ യശോധരയെയും മകന്‍ രാഹുലനെയും രാജ്യത്തെത്തന്നെയും വെടിഞ്ഞ് പരിവ്രാജകനാകുകയായിരുന്നു.

ആറുവര്‍ഷത്തെ നിരന്തര ധ്യാനത്തിനു ശേഷം ഗയയിലെ ബോധിവൃക്ഷച്ചുവട്ടില്‍ ജ്ഞാനോദയം നേടിയ സിദ്ധാര്‍ത്ഥന്‍ ബുദ്ധനായി. കണ്ടെത്തിയ മാര്‍ഗ്ഗം പ്രചരിപ്പിക്കുകയായിരുന്നു പിന്നീടുള്‍ല അദ്ദേഹത്തിന്‍റെ ജീവിത ലക്ഷ്യം.

ആഗ്രഹങ്ങളും അത്യാഗ്രങ്ങളും വര്‍ദ്ധിക്കുന്ന നാളുകള്‍ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. കാരണം അന്വേഷിക്കാനോ പറഞ്ഞുകൊടുക്കാനോ ബുദ്ധന്മാരില്ലാതെ ലോകം ഇരുട്ടില്‍നിന്ന് ഇരുട്ടിലേക്ക് നീങ്ങുമ്പോള്‍ ബുദ്ധ പൂര്‍ണ്ണിമ നല്‍കുന്നത് മഹത്തായ സന്ദേശമാണ്, മേധയില്‍ തെളിയാത്തതും ദര്‍ശനത്തില്‍ മാത്രം വെളിപ്പെടുന്നതുമായ അപൂര്‍വ്വ സന്ദേശ ം.

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹു-കേതു മാറ്റം ഈ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം

നിങ്ങളുടെ പേര് ഈ അക്ഷരത്തിലാണോ തുടങ്ങുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല

ഈ അപ്രതീക്ഷിത ലക്ഷണങ്ങള്‍ ദുഷ്‌കരമായ സമയം വരാന്‍ പോകുന്നു എന്നതിന്റെ സൂചനയായിരിക്കാം!

Weekly Horoscope March 17-March 23: 2025 മാർച്ച് 17 മുതൽ 23 വരെ, നിങ്ങളുടെ സമ്പൂർണ്ണ വാരഫലം

നിങ്ങളുടെ ഫേവറേറ്റ് കളര്‍ ഇതാണോ? നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും

Show comments