Webdunia - Bharat's app for daily news and videos

Install App

അടിയന്തിര ഘട്ടങ്ങളെ നേരിടാന്‍ കേന്ദ്രം സംസ്ഥാന പൊലീസിനെ പ്രാപ്തരാക്കണം; അഫ്‌സ്പ നിയമത്തെ എതിര്‍ക്കുന്നവര്‍ ദേശദ്രോഹികള്‍: ആര്‍എസ്എസ്

സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ (ആമ്ഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) യെ എതിര്‍ക്കുന്നവര്‍ ദേശദ്രോഹികളാണെന്ന് ആര്‍ എസ് എസ്. മുഖപത്രമായ ഓര്‍ഗനൈസറിലൂടെയാണ് ആര്‍ എസ് എസ് വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്. അടിയന്തിര ഘട്ടങ്ങ

Webdunia
ബുധന്‍, 25 മെയ് 2016 (13:41 IST)
സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ (ആമ്ഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ട്) യെ എതിര്‍ക്കുന്നവര്‍ ദേശദ്രോഹികളാണെന്ന് ആര്‍ എസ് എസ്. മുഖപത്രമായ ഓര്‍ഗനൈസറിലൂടെയാണ് ആര്‍ എസ് എസ് വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്. അടിയന്തിര ഘട്ടങ്ങളെ നേരിടുന്നതിന് കേന്ദ്രം സംസ്ഥാന പൊലീസിനെ പ്രാപ്തരാക്കണം. അതുവരെ അഫ്‌സ്പ നിലനിര്‍ത്തണമെന്നും ആര്‍ എസ് എസ് അഭിപ്രായപ്പെട്ടു. 
 
കനയ്യക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ആര്‍ എസ് എസ് ഉന്നയിച്ചത്. കനയ്യയേപ്പോലുള്ളവരാണ് അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പേരില്‍ ദേശവിരുദ്ധമായ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. രാജ്യദ്രേഹികളെ പാര്‍ലമെന്റിലും പ്രതിരോധിക്കാന്‍ ഇത്തരക്കാര്‍ തയ്യാറാണെന്നും ആര്‍ എസ് എസ് കുറ്റപ്പെടുത്തി. 
 
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലും ജമ്മുകാശ്മീരിലുമാണ് നിലവില്‍ അഫ്‌സ്പ നിലനില്‍ക്കുന്നത്. ജമ്മുകാശ്മീരില്‍ ബി ജെ പിയുടെ സഖ്യ കക്ഷിയായ പി ഡി പി നിയമത്തെ ശക്തമായി എതിര്‍ക്കുമ്പോള്‍ നിയമത്തിന് അനുകൂലമായ നിലപാടാണ് ബി ജെ പി എടുത്തത്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

പുനർനിയമനത്തിന് കൈക്കൂലി: സെക്രട്ടറിയേറ്റ് ജീവനക്കാരൻ അറസ്റ്റിൽ

തിരിച്ചടിച്ച് ഇറാൻ; ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചു, ടെൽ അവീവിലും ജറുസലേമിലും ഉഗ്രസ്ഫോടനം

പഹൽഗാം ഭീകരാക്രമണം; രണ്ട് പേർകൂടി അറസ്റ്റിൽ

'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രൻ

Israel-Iran Conflict: 'കാത്തിരിക്കുന്നത് ദുരന്തം, ഭാവിയിലെ ആക്രമണങ്ങൾ ഇതിനേക്കാൾ കടുക്കും'; ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

അടുത്ത ലേഖനം
Show comments