അമ്മയെ കാണാന്‍ ശശികലയ്ക്ക് പോലും കഴിഞ്ഞിരുന്നില്ല: ദിനകരന്‍

മന്ത്രി പറഞ്ഞതിനെ പിന്തള്ളി ദിനകരന്‍

Webdunia
ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (11:54 IST)
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത അരോഗബാധിതയായി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് അവരെ ആര്‍ക്കും കാണാന്‍ അനുവാദമുണ്ടാ‍യിരുന്നില്ലെന്ന ആരോപണങ്ങള്‍ തള്ളി ശശികലയുടെ സഹോദരീപുത്രന്‍ ടി ടി വി ദിനകരൻ രംഗത്ത്. ജയലളിത ആശുപത്രിയില്‍ ആയിരുന്ന സമയത്ത് അവരെ കാണാന്‍ ശശികലയ്ക്ക് പോലും കഴിഞ്ഞിരുന്നില്ലെന്ന് ദിനകരന്‍ വെളിപ്പെടുത്തി. 
 
ജയലളിതയെ അഡ്മിറ്റ് ചെയ്തത് മുതല്‍ ശശികല കൂടെയുണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍, ഒക്ടോബര്‍ ഒന്നിനു ശേഷം അമ്മയെ കാണാൻ ചിന്നമ്മയ്ക്കും സാധിച്ചിരുന്നില്ല. എല്ലാ ദിവസവും ആശുപത്രി അധികൃതരുടെ അനുവാദത്തോടെ ഏതാനും മിനിറ്റുകള്‍ മാത്രമാണ് ചിന്നമ്മ അമ്മയെ കണ്ടിരുന്നതെന്ന് ദിനകരന്‍ പറയുന്നു.
 
ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത വർധിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ്നാട് മന്ത്രി  ശ്രീനിവാസൻ കഴിഞ്ഞദിവസം രംഗത്തെത്തിയ സാഹചര്യത്തിലാണ് ദിനകരന്റെ വിശദീകരണം.  അമ്മ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സമയത്ത് വി കെ ശശികല എല്ലാ ദിവസവും അമ്മയെ സന്ദര്‍ശിച്ചിരുന്നുവെന്നും മന്ത്രി ഇന്നലെ വെളിപ്പെടുത്തി. 
 
‘ജയലളിത എഴുന്നേറ്റിരുന്ന് ഇഡ്‌ലി കഴിച്ചുവെന്നും ആളുകളെ കണ്ടുവെന്നും സംസാരിച്ചുവെന്നും ജനങ്ങളോട് ഞങ്ങള്‍ കള്ളം പറഞ്ഞതായിരുന്നു. ആരും അവരെ നേരില്‍ കണ്ടിരുന്നില്ല. ശശികല ഒഴിച്ച്. പറഞ്ഞ കള്ളങ്ങള്‍ക്ക് ജനങ്ങളോട് മാപ്പ് ചോദിക്കുന്നതായും മന്ത്രി പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

അടുത്ത ലേഖനം
Show comments