Webdunia - Bharat's app for daily news and videos

Install App

അമ്മായിയമ്മ കനിഞ്ഞു; മരുമകള്‍ക്ക് മകന്‍ നല്‍കേണ്ടിവന്നത് നാലു കോടി രൂപ !

അമ്മായിയമ്മ തുണച്ചു; മരുമകള്‍ക്ക് മകന്‍ നല്‍കേണ്ടിവന്ന ജീവനാംശം നാലു കോടി രൂപ

Webdunia
ചൊവ്വ, 8 ഓഗസ്റ്റ് 2017 (17:11 IST)
വിവാഹമോചന ഹര്‍ജിയില്‍ മകനെതിരെ അമ്മ മൊഴി നല്‍കിയപ്പോള്‍ ഭാര്യയ്ക് ജീവനാംശമായി ലഭിച്ചത് നാലു കോടി രൂപ. അന്തരിച്ച മുന്‍ കര്‍ണാടക മന്ത്രി എസ്‌ആര്‍ കശപ്പനാവറിന്റെ മകന്‍ ദേവാനന്ദ് ശിവശങ്കരപ്പ കശപ്പനാവറിനാണ് കുടുംബകോടതിയുടെ ഈ നിര്‍ദേശം. 
 
ശിവശങ്കരപ്പയും ഭാര്യയും തമ്മിലുള്ള വിവാഹമോചന ഹര്‍ജിയില്‍ തീര്‍പ്പ് കല്പിച്ചാണ് കോടതിയുടെ വിധി. അറുപത് ദിവസത്തിനുള്ളില്‍ ഭാര്യയ്ക്ക് ജീവനാംശമായി നാല് കോടി രൂപ നല്‍കണം. കേസില്‍ ശിവശങ്കരപ്പയുടെ അമ്മ പിന്തുണയ്ക്കുകയായിരുന്നു.
 
ദാമ്പത്യ ജീവിതത്തില്‍ പൊരുത്തകേടുകള്‍ വന്നതോടെയാണ് 2012 ഫെബ്രുവരി 12 മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. തനിക്ക് വിവാഹമോചനം അനുവദിക്കണമെന്നും ജീവനാംശമായി 4.85 കോടി രൂപ നല്‍കണമെന്നും ആവശ്യെപ്പെട്ട് ശിവശങ്കരപ്പയുടെ ഭാര്യ കുടുംബ കോടതിയെ സമീപിച്ചത്.
 
തന്റെ മകന് മറ്റൊരു ഭാര്യ ഉണ്ടെന്നും ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും ശിവശങ്കരപ്പയുടെ അമ്മ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഒരു ബന്ധം നിലനില്‍ക്കേ വീട്ടുകാരെ എതിര്‍ത്താണ് മകന്‍  മറ്റൊരു ബന്ധം തുടര്‍ന്നതെന്നും അവര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കോടതി ഭാര്യയ്ക്ക് ജീവനാംശമായി നാല് കോടി രൂപ നല്‍കണമെന്ന് വിധിച്ചത്.

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Suresh Gopi: 'ചില വാനരന്മാർ ആരോപണം ഉന്നയിക്കുന്നു'; മൗനം വെടിഞ്ഞ് സുരേഷ് ഗോപി

'സത്യം പുറത്തുവരണം': ബാലഭാസ്‌കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയിൽ

വീണ്ടും ന്യൂനമർദ്ദം; മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ, ബാണാസുര അണക്കെട്ട് തുറന്നു

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: ജില്ലയിൽ ജാഗ്രതാ നിർദേശം

ജമ്മു കശ്മീരിലെ കത്വയിൽ മേഘവിസ്‌ഫോടനം; 7 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

അടുത്ത ലേഖനം
Show comments