Webdunia - Bharat's app for daily news and videos

Install App

ആഗ്രഹിച്ചത് ആണ്‍കുട്ടിയെ; ആറു ദിവസം പ്രായമുള്ള പെൺകുട്ടിയെ മാതാപിതാക്കള്‍ ക്രൂരമായി കൊലപ്പെടുത്തി

ആഗ്രഹിച്ചത് ആണ്‍കുട്ടിയെ; ആറു ദിവസം പ്രായമുള്ള പെൺകുട്ടിയെ മാതാപിതാക്കള്‍ ക്രൂരമായി കൊലപ്പെടുത്തി

Webdunia
വ്യാഴം, 12 ഒക്‌ടോബര്‍ 2017 (15:22 IST)
ആറു ദിവസം പ്രായമുള്ള പെൺകുട്ടിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ടു മാതാപിതാക്കളായ വീരം ലാൽ (40), സോറം ബായി (35) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാനിലാണ് സംഭവം.

അഞ്ച് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് വീരം ലാൽ സോറം ബായി ദമ്പതികള്‍ക്കുള്ളത്. ആറാമതായി ഒരു  ആണ്‍കുട്ടിയെ വേണമെന്നാണ് ഇരുവരും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഈ മാസം അഞ്ചിന് സോറം ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി.

പെൺകുട്ടിയാണ് ജനിച്ചതെന്ന് മനസിലാക്കിയ ദമ്പതികള്‍ ചൊവ്വാഴ്ച ഡിസ്ചാർജ് വാങ്ങി. വീട്ടിലേക്ക് പോകുംവഴി കുട്ടിയെ വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയും കല്ലുകൾ ശരീരത്ത് കയറ്റിവയ്‌ക്കുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ വിവരം പൊലീസില്‍ അറിയിക്കുകയും തുടര്‍ന്ന് വീരം ലാലിനെയും ഭാര്യയും പിടികൂടുകയായിരുന്നു.

ഉടന്‍ തന്നെ സമീപവാസികളുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Flash Floods : ജമ്മു- കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 10 മരണം, വൈഷ്ണോദേവി യാത്ര താൽക്കാലികമായി നിർത്തിവച്ചു

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4500 രൂപ ബോണസ്; 3000 രൂപ ഉത്സവബത്ത

Chithira Day, Pookalam Style: നാളെ ചിത്തിര, പൂക്കളം ഇടേണ്ടത് എങ്ങനെ

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

അടുത്ത ലേഖനം
Show comments