Webdunia - Bharat's app for daily news and videos

Install App

ഉഗ്രവിഷമുള്ള പാമ്പ് ഭര്‍ത്താവിനെ കടിച്ചു; ഭര്‍ത്താവ് ഭാര്യയേയും കടിച്ചു - പിന്നീട് സംഭവിച്ചത്...

പാമ്പ് കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

Webdunia
ബുധന്‍, 14 ജൂണ്‍ 2017 (11:25 IST)
ഉറക്കത്തിനിടയില്‍ ഭര്‍ത്താവിന്റെ കടിയേറ്റാണ് അമിരി ദേവി എന്ന സ്ത്രീ ഞെട്ടിയുണര്‍ന്നത്‌. തന്റെ ഭര്‍ത്താവായ ശങ്കര്‍ റായിയുടെ കടിയേറ്റതിനെ തുടര്‍ന്ന് കൈത്തണ്ടയില്‍ നിന്ന് ചോരയൊലിക്കുമ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് ആ സ്ത്രീയ്ക്ക് മനസിലായില്ല. എന്നാല്‍ ശങ്കര്‍ റായിക്ക് തന്റെ ഭാര്യയോടുള്ള അടങ്ങാത്ത പ്രണയത്തിന്റെ കടിയായിരുന്നു അത്.  ജീവിതാവസാനത്തിലും പ്രിയ സഖി തന്റെ കൂടെയുണ്ടാവണമെന്ന ആഗ്രഹം കൊണ്ടായിരുന്നു ശങ്കര്‍ റായ് തന്റെ ഭാര്യയെ കടിച്ച് പോയത്. എന്താണ് സംഭവമെന്ന് നോക്കാം
 
ശനിയാഴ്ച രാത്രി വീട്ടില്‍ ഉറങ്ങുന്നതിനിടെ ബീഹാര്‍ സമസ്തപൂര്‍ ജില്ലയിലെ വീട്ടില്‍ വച്ച്‌ ശങ്കര്‍ റായിയെ ഉഗ്രവിഷമുള്ള പാമ്പ് കടിച്ചു. കടിയേറ്റതിനെ തുടര്‍ന്ന് ഞെട്ടിയുണര്‍ന്ന ശങ്കര്‍ റായ് തന്റെ അവസ്ഥ വഷളായികൊണ്ടിരിക്കുന്ന കാര്യം അറിയുന്നുണ്ടായിരുന്നു. എന്നാല്‍ തന്റെ സ്‌നേഹഭാജനമായ ഭാര്യ അമിരി ദേവിയെ വിട്ടുപോവാന്‍ ശങ്കര്‍ റായിക്ക് സാധിക്കുമായിരുന്നില്ല. തുടര്‍ന്ന് അവള്‍ മരണത്തിലും തന്റെ കൂടെയുണ്ടാവുണമെന്ന ആഗ്രഹത്താലാണ് ഭാര്യയുടെ കൈതണ്ട അദ്ദേഹം കടിച്ച് മുറിച്ചത്.
 
കടിയേറ്റതോടെ അമിരി ദേവിയുടെ അവസ്ഥയും മോശമായി. തുടര്‍ന്ന് ഇരുവരുടേയും നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ശങ്കര്‍ റായിയുടെ ആ 'ആഗ്രഹം' സാധിച്ച് കൊടുക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. ശങ്കര്‍ റായിയെ മരണത്തിന് വിട്ടുകൊടുത്ത് അമിരി ദേവിയുടെ ജീവന്‍ ഡോക്ടര്‍മാര്‍ രക്ഷിച്ചെടുത്തു. കൃത്യസമയത്ത് എത്തിച്ചതിനാലാണ് അമരി ദേവിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ കടിയേറ്റ് അമരി ദേവിയുടെ കൈത്തണ്ടയില്‍ പല്ല് ആഴ്ന്ന് പോയെങ്കിലും തന്റെ ഭര്‍ത്താവിനൊപ്പം മരണ ശേഷവും ഒന്നിക്കാന്‍ കഴിയാത്ത സങ്കടത്തിലാണ് അമിരി ദേവി.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തരേന്ത്യയിൽ അതിശൈത്യം, ഡൽഹിയിൽ താപനില വീണ്ടും 5 ഡിഗ്രിയ്ക്ക് താഴെ

ശബരിമല : അയ്യപ്പന്മാർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ

ചേർത്തലയിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു

പോക്സോ കേസിൽ അസം സ്വദേശി അറസ്റ്റിൽ

ശബരിമല തങ്കയങ്കി ഘോഷയാത്ര ഡിസംബർ 22ന്

അടുത്ത ലേഖനം
Show comments